---
title: "‘ചിത്രത്തിലെ കിടപ്പറ രംഗം ചെയ്യാൻ താൻ മടിച്ചിരുന്നു. പിന്നീട് താൻ ഒരു കാര്യം ചെയ്തു.’- വെളിപ്പെടുത്തി താരം "
english_title: "He was hesitant to do the bedroom scene in the film. Later, he did one thing.'- revealed the actor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60845/he-was-hesitant-to-do-the-bedroom-scene-in-the-film-later-he-did-one-thing-revealed-the-actor"
published_at: "2022-08-10T20:45:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3cbb40ab56_divya.jpg"
keywords: []
---

# ‘ചിത്രത്തിലെ കിടപ്പറ രംഗം ചെയ്യാൻ താൻ മടിച്ചിരുന്നു. പിന്നീട് താൻ ഒരു കാര്യം ചെയ്തു.’- വെളിപ്പെടുത്തി താരം 

> **Lead Summary:** ദിവ്യ പിള്ള എന്ന നടിയെ മലയാളികൾക്ക് പരിചയമുണ്ടാവും. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. എങ്കിലും അഭിനയിച്ച ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കുവാൻ നടിക്ക് സാധിച്ചിട്ടുണ്ട്. അയാൾ ഞാൻ അല്ല എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്.

## Article Content

ദിവ്യ പിള്ള എന്ന നടിയെ മലയാളികൾക്ക് പരിചയമുണ്ടാവും. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. എങ്കിലും അഭിനയിച്ച ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കുവാൻ നടിക്ക് സാധിച്ചിട്ടുണ്ട്. അയാൾ ഞാൻ അല്ല എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്.

പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചു. താരം നായികയായി എത്തിയ ചിത്രമായിരുന്നു കള. ഈ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈമൺ ഡാനിയൽ. ചിത്രത്തിൽ അല്പം ബോൾഡ് ആയിട്ടുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് താരം പറയുന്നു. ഒരു മാധ്യമപ്രവർത്തകയുടെ വേഷമാണ് ഇതിൽ ചെയ്യുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

അതുപോലെതന്നെ കള എന്ന ചിത്രം ചെയ്യുവാൻ തനിക്ക് ആദ്യം മടിയുണ്ടായിരുന്നു എന്ന് ദിവ്യ പറയുന്നു. പിന്നീട് തൻറെ ഗുരുവിനോട് ചോദിച്ച ശേഷമാണ് അതിനുള്ള ധൈര്യം തനിക്ക് ലഭിച്ചത്. തൊഴിലിനെ തൊഴിലായി മാത്രം സമീപിച്ചാൽ മതി എന്ന് അദ്ദേഹം പറഞ്ഞു. സങ്കടവും, ദേഷ്യവും, സ്നേഹവും പോലെയുള്ള വികാരം ആണ് ഇതും. മറ്റു കാര്യങ്ങൾ ചെയ്യുന്നതുപോലെ ഇതും സിനിമയ്ക്ക് വേണ്ടി അങ്ങനെ ചെയ്താൽ മതി എന്നും അദ്ദേഹം പറഞ്ഞു എന്നും ദിവ്യ പറയുന്നു.

എങ്കിലും ഷൂട്ട് ചെയ്യുന്നത് വരെ അതിനെക്കുറിച്ചുള്ള ടെൻഷൻ മനസ്സിൽ ഉണ്ടായിരുന്നു എന്ന് താരം വ്യക്തമാക്കി. ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ആ ടെൻഷൻ പോയി എന്നും താരം പറയുന്നു. ക്യാമറയ്ക്ക് അനുസരിച്ച് നമ്മൾ നീങ്ങുന്നത് മാത്രമേയുള്ളൂ എന്നും ദിവ്യ പറയുന്നു. കാണുന്ന പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വിടുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60845/he-was-hesitant-to-do-the-bedroom-scene-in-the-film-later-he-did-one-thing-revealed-the-actor)