---
title: "'സീതാ രാമം' ഇതുവരെ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്"
english_title: "'Sita Ram' Earnings So Far, Collection Report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60810/sita-ram-earnings-so-far-collection-report"
published_at: "2022-08-10T16:28:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f38f714a082_sitha_ram.jpg"
keywords: []
---

# 'സീതാ രാമം' ഇതുവരെ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

> **Lead Summary:** മലയാളത്തിലെ യുവനിരയില്‍ ഏറ്റവുമധികം താരമൂല്യമുള്ള നടന്മാരില്‍ പ്രധാനിയാണ് ദുല്‍ഖര്‍ സല്‍മാന്‍. മറുഭാഷകളിലും മികച്ച തിരഞ്ഞെടുപ്പുകളാല്‍ സൃഷ്ടിച്ച വിജയങ്ങളാണ് ഇതിനു കാരണം. ഇപ്പോഴിതാ ദുല്‍ഖര്‍ നായകനായ ഏറ്റവും പുതിയ തെലുങ്ക് ചിത്രവും ബോക്സ് ഓഫീസില്‍ പുതിയ വിജയം രചിക്കുകയാണ്.

## Article Content

മലയാളത്തിലെ യുവനിരയില്‍ ഏറ്റവുമധികം താരമൂല്യമുള്ള നടന്മാരില്‍ പ്രധാനിയാണ് ദുല്‍ഖര്‍ സല്‍മാന്‍. മറുഭാഷകളിലും മികച്ച തിരഞ്ഞെടുപ്പുകളാല്‍ സൃഷ്ടിച്ച വിജയങ്ങളാണ് ഇതിനു കാരണം. ഇപ്പോഴിതാ ദുല്‍ഖര്‍ നായകനായ ഏറ്റവും പുതിയ തെലുങ്ക് ചിത്രവും ബോക്സ് ഓഫീസില്‍ പുതിയ വിജയം രചിക്കുകയാണ്.

ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ റൊമാന്‍റിക് ഡ്രാമ ചിത്രം സീതാ രാമമാണ് പതിയെയെങ്കിലും സ്റ്റെഡി കളക്ഷനോടെ മുന്നേറുന്നത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്.

**

റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയിരുന്ന ചിത്രം യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്.

പ്രീ റിലീസ് പ്രീമിയറുകളില്‍ നിന്നടക്കം ചിത്രം നേടിയ യുഎസ് ഓപണിംഗ് 1.67 കോടി ആയിരുന്നു, ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 25 കോടി ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ അപ്ഡേറ്റഡ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 33 കോടിയാണ്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്.

ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ടൈഗർ ഷ്രോഫ്. ഇദ്ദേഹത്തിന് ആരാധകർ അവിടെ ഇവിടങ്ങളിൽ ആയി ഉണ്ട്. പ്രശസ്ത താരം ജാക്കി ഷ്രോഫിൻ്റെ മകനാണ് ഇദ്ദേഹം. ഇപ്പോഴിതാ ഇദ്ദേഹം നടത്തിയ ഒരു പരാമർശം വിവാദമായി മാറുകയാണ്. ഗ്രാമീണനായ പെൺകുട്ടിയെ താൻ വിവാഹം കഴിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞത്.

അങ്ങനെയൊരുവൾ തൻറെ വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നോക്കിക്കൊള്ളും എന്നും ഇദ്ദേഹം പരാമർശിച്ചിരുന്നു. ഗ്രാമത്തിൽ നിന്നുമുള്ള പെൺകുട്ടിയെ ആണ് താൻ വിവാഹം കഴിക്കുക.

താൻ വീട്ടിലെത്തുമ്പോൾ അവൾ തനിക്കു മസാജ് ചെയ്തു തരും. അവൾ വീട്ടിൽ തന്നെ നിൽക്കണം. വീട് വൃത്തിയാക്കി വെയ്ക്കണം. തനിക്ക് വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം തരണം.

അത്തരത്തിലുള്ള പെൺകുട്ടികളെ ആണ് തനിക്ക് ഇഷ്ടം. ഇദ്ദേഹം നടത്തിയ പരാമർശം ഇങ്ങനെയായിരുന്നു. ഇതിന് പിന്നാലെ നിരവധി ആളുകളാണ് ഇദ്ദേഹത്തിൻറെ പരാമർശത്തിനെതിരെ രംഗത്ത് എത്തിയത്. പിന്നീട് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ഭാഗം ഇദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ആരൊക്കെയോ തന്നെ മോശക്കാരൻ ആക്കാൻ വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്.

ആ സമയത്ത് മുറിയിൽ ഉണ്ടായിരുന്നവർ ഒക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു. താൻ ഒരു തമാശ പറഞ്ഞതാണ്. അല്ലാതെ താൻ ഒരിക്കലും അങ്ങനെ പറയില്ല. അത് തന്നെ അറിയുന്നവർക്ക് അറിയാം. അടുത്ത തവണ ഇനി കൂടുതൽ ശ്രദ്ധിക്കണം എന്ന് മനസ്സിലായി എന്നും ഇദ്ദേഹം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60810/sita-ram-earnings-so-far-collection-report)