കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണ് എന്ന്, ഷൈന്‍ ടോം ചാക്കോ

കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണ് എന്ന്, ഷൈന്‍ ടോം ചാക്കോ
2022-08-10T14:33:00 | By Susmitha Surendran

കല്യാണം കഴിക്കാന്‍ വേണ്ടിയാണ് താന്‍ മതപഠന ക്ലാസില്‍ പോയതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

നടന്റെ വാക്കുകള്‍

കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണ് എന്ന്. അതില്‍ നിന്നും ഊരിപ്പോരാന്‍ പെട്ട പാട് എനിക്കേ അറിയൂ.



കല്യാണം കഴിച്ച് കഴിഞ്ഞാലേ മനസിലാകൂ ഇത് എന്താണ് പരിപാടി എന്ന്, എല്ലാവരും പോയി കഴിക്കേണ്ട കാര്യമില്ല. പറ്റിയ ആളുകള്‍ പോയാല്‍ മതി. അല്ലെങ്കില്‍ ഭയങ്കര പ്രശ്‌നമാകും. പിള്ളേര് ഉണ്ടാകണം, എന്നാലേ പടം കാണാന്‍ ആള് കേറുള്ളൂ,” ഷൈന്‍ പറഞ്ഞു.

കൃഷ്ണ ശങ്കര്‍ നായകനായ കൊച്ചാള്‍ ആണ് ഷൈനിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. സണ്ണി വെയ്‌നൊപ്പം പ്രധാന വേഷം ചെയ്ത അടിത്തട്ടാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.



ജൂലൈ 1 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് നടപടികളും പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്. ഉള്‍ക്കടലില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് അടിത്തട്ട്.

ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊന്തയും പൂണൂലും, ഒരു രാത്രി രണ്ടു പകല്‍, പൃഥ്വിരാജ് നായകനായ ഡാര്‍വിന്റെ പരിണാമം എന്നീ ചിത്രങ്ങളിലൂടെ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിജോ ആന്റണി.

സെക്‌സിന് താൽപര്യമുണ്ടെന്ന് പറയുന്ന പെൺകുട്ടികൾ അത് തൊഴിലാക്കിയവരെന്ന് മുകേഷ് ഖന്ന


തൊണ്ണൂറുകളിലെ കുട്ടികളടക്കമുള്ള ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ ഹരമായിരുന്നു സൂപ്പർഹീറോ ശക്തിമാൻ. കൈപൊക്കി ചൂണ്ടുവിരലുയർത്തി ആപത്തിൽ പെട്ടവരെ രക്ഷിക്കാനെത്തുന്ന ശക്തിമാനെ അക്കാലത്ത് ഉണ്ടായിരുന്ന ആരും മറക്കില്ല. ദുരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയൽ ആ പരമ്പരയുടെ ശ്രദ്ധേയനായ താരമാണ് മുഖേഷ് ഖന്നയും. 

സ്‌ക്രീനിൽ ശക്തിമാനെ അവതരിപ്പിച്ച് കുട്ടികളുടെ അടക്കം മനസ്സിൽ സൂപ്പർതാര പരിവേഷം നേടിയെടുത്ത നടനാണ് മുകേഷ് ഖന്ന. എന്നാൽ അടുത്തിടെയായി ഞെട്ടിപ്പിക്കുന്ന വളരെ വിചിത്രമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയാണ് താരം വാർത്തകളിൽ നിറയുന്നത്. 2020-ൽ മീടൂവിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ മുതിർന്ന നടൻ വിമർശനത്തിന് വിധേയനായിരുന്നു. 


സ്ത്രീകൾ പുറത്തിറങ്ങി ജോലിക്ക് പോയതിന് ശേഷമാണ് ലൈംഗികാതിക്രമവും പീഡനങ്ങളും വർധിച്ചതെന്നായിരുന്നു അന്നത്തെ വിവാദ പ്രസ്‌താവന. ഇന്ന് താരം നടത്തിയ മറ്റൊരു വിചിത്രമായ സ്ത്രീവിരുദ്ധ പ്രസ്‌താവനയാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്.

മുകേഷ് അടുത്തിടെ തന്റെ യൂട്യൂബ് ചാനലായ ഭീഷം ഇന്റർനാഷണലിൽ പങ്കുവെച്ച വീഡിയോയിലാണ് വിവാദമായ പ്രസ്‌താവന. 'അത്തരം പെൺകുട്ടികൾ നിങ്ങളെയും വശീകരിക്കുമോ?' എന്ന ടൈറ്റിലിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ സെക്‌സിന് താൽപര്യമുണ്ടെന്ന് പറയുന്ന പെൺകുട്ടികൾ അത് തൊഴിലാക്കിയവരാണെന്നാണ് മുകേഷ് ഖന്ന പറയുന്നത്. 

"ഏതെങ്കിലും പെൺകുട്ടി ഒരു ആൺകുട്ടിയോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാൽ, അവൾ ഒരു പെൺകുട്ടിയല്ല, അവൾ ഒരു ലൈംഗികത്തൊഴിലാളിയാണ്. കാരണം ഒരു പരിഷ്കൃത സമൂഹത്തിൽ പെട്ട ഒരു മാന്യയായ പെൺകുട്ടി ഒരിക്കലും ഇത്തരം കാര്യങ്ങൾ പറയില്ല" ശക്തിമാൻ താരം വീഡിയോയിൽ പറഞ്ഞു. 


ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പറയുന്ന പകുതി കാര്യങ്ങളും സ്ത്രീവിരുദ്ധമാണ് . ഇൻറർനെറ്റിലും യഥാർത്ഥ ജീവിതത്തിലും സ്ത്രീകളാൽ വശീകരിക്കപ്പെടാതിരിക്കാൻ പുരുഷന്മാരോട് താരം പറയുന്നുണ്ട് കൂടാതെ സെക്‌സ് റാക്കറ്റുകൾ നടത്തുന്നതും നിരപരാധികളായ പുരുഷന്മാരെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് സ്ത്രീകൾ ആണെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു.

താനുമായി സൗജന്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പറഞ്ഞ് യുവതികൾ സന്ദേശമയക്കാറുണ്ടെന്നും എന്നാൽ താൻ അതിനു മറുപടി നൽകാറില്ലെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. 

സ്ത്രീകൾ അവരുടെ പരിധിക്കുള്ളിൽ നിൽക്കണമെന്നും പാരമ്പര്യങ്ങളെ ബഹുമാനിക്കണമെന്നും മുകേഷ് ഖന്ന പറഞ്ഞു. 90 കളിലെ മുഴുവൻ കുട്ടികളും ആരാധിച്ചിരുന്ന നടനാണ് മുകേഷ് ഖന്ന. എന്നാൽ നടന്റെ ഇത്തരം പരാമർശങ്ങളിൽ പൊട്ടിത്തെറിക്കുകയാണ് അവർ. ഒരു ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റിന് താഴെ നടനെതിരെ രൂക്ഷവിമർശനവുമായി ധാരാളം പേരാണ് എത്തുന്നത്.

ഇത്തരത്തിൽ ഒരാളെ ആണലോ തങ്ങൾ കുട്ടികാലത്ത് ആരാധിച്ചിരുന്നത്. തന്റെ കുട്ടിക്കാലം നഷ്ടമായി എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. എന്നാൽ മുകേഷ് ഖന്ന തന്റെ യൂട്യൂബിൽ പങ്കുവച്ച വീഡിയോക്ക് താഴെ നിരവധിപേർ താരത്തെ അനുകൂലിച്ചും രംഗത്തെത്തുന്നുണ്ട്. 

Content Highlight: Actor Shine Tom Chacko says he went to religious studies class to get married.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup