---
title: "മമ്മൂട്ടിക്കൊപ്പം ഐശ്വര്യ ലക്ഷ്‍മി; ബി ഉണ്ണികൃഷ്‍ണന്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ വീഡിയോ"
english_title: "Aishwarya Lakshmi with Mammootty; B Unnikrishnan film location video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60751/aishwarya-lakshmi-with-mammootty-b-unnikrishnan-film-location-video"
published_at: "2022-08-10T13:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f35edc4d723_mammootty.jpg"
keywords: []
---

# മമ്മൂട്ടിക്കൊപ്പം ഐശ്വര്യ ലക്ഷ്‍മി; ബി ഉണ്ണികൃഷ്‍ണന്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ വീഡിയോ

> **Lead Summary:** ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്.

## Article Content

ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്.

2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിയുടെ ഒരു ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

**

എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പിന്നീട് പൂയംകുട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്‍തിരുന്നു. വണ്ടിപ്പെരിയാറും ചിത്രത്തിന്‍റെ ലൊക്കേഷന്‍ ആണ്. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്.

ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

[https://www.facebook.com/RDIlluminationsOfficial/videos/1158249451396019/?t=7**](https://www.facebook.com/RDIlluminationsOfficial/videos/1158249451396019/?t=7)**

ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഓപ്പറേഷൻ ജാവയുടെ ക്യാമറ കൈകാര്യം ചെയ്‍ത ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീൺവർമ്മ, ചമയം ജിതേഷ് പൊയ്യ, നിർമ്മാണ നിർവ്വഹണം അരോമ മോഹൻ, കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ നിർമ്മാണം ആർ ഡി ഇല്യൂമിനേഷന്‍സ് ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്‍റെ റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനിരിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍.

സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് പിന്നാലെയാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ പുറത്തുനിന്ന് വലിയ സ്വീകരണമാണ് ഈ താരത്തിന് ലഭിച്ചത്. ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികള്‍ക്കും സ്വീകരണവും സര്‍പ്രൈസ് സമ്മാനങ്ങളും ഒക്കെ ലഭിച്ചിരുന്നുവെങ്കിലും, അതൊന്നും റോബിന് കിട്ടിയതിന്റെ അത്ര അടുത്ത് എത്തിയിരുന്നില്ല.

ഇപ്പോഴും തന്റെ ആരാധകരെ കാണാനുള്ള ഓട്ടത്തിലാണ് റോബിന്‍. ഇതിനോടകം കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഈ താരം എത്തിക്കഴിഞ്ഞു. ഓരോ ദിവസം ഓരോ ഉദ്ഘാടനത്തിനാണ് ഈ താരം പോയിക്കൊണ്ടിരിക്കുന്നത്. ചെറിയ മക്കള്‍ മുതല്‍ പ്രായമായവര്‍ വരെ ആണ് റോബിന്റെ ഫാന്‍സ് കൂട്ടത്തില്‍.

കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയപ്പോള്‍ റോബിനെ കാണാന്‍ വന്ന ഒരമ്മ റോബിനെ തലോടിക്കൊണ്ട് പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ആ അമ്മയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

അതുപോലെ തന്നെ നിറവയറുമായെത്തി റോബിനെ കാണാന്‍ വന്ന യുവതിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. റോബിന്‍ ഞങ്ങളുടെ അനിയനാണ്. ഞങ്ങളുടെ നാട്ടില്‍ വരുമ്പോള്‍ ഒന്ന് കാണണ്ടേ, എന്നാണ് അവര്‍ പ്രതികരിച്ചത്.

ഇപ്പോള്‍ കൊല്ലത്ത് ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ റോബിന്‍ പറഞ്ഞ ഡയലോഗ് വൈറല്‍ ആയിരിക്കുകയാണ്. ബിഗ് ബോസ് താരം റിയാസിന്റെ നാട് കൂടിയാണ് ഇത്. കൊല്ലത്ത് എല്ലാവരും ഇവിടെ ഉണ്ടല്ലോ അല്ലേ, കാണുന്നുണ്ടല്ലോ അല്ലേ. കാണണേ കൊല്ലത്ത് വന്നിട്ട് ഡയലോഗ് പറയാതെ പോകുന്നത് എങ്ങനെയാണെന്നും താരം ചോദിച്ചു.

‘എന്നോട് ബിഗ് ബോസ് വീട്ടില്‍ വെച്ച് കുറച്ച് പേര്‍ ചോദിച്ചിരുന്നു. നീ പുറത്ത് പോയിട്ട് എങ്ങനെ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കുമെന്ന്. ആ ചോദ്യം ചോദിച്ചവര്‍ക്ക് കാണിച്ച് കൊടുക്കുകയാണ് അതും അവരുടെ നാട്ടില്‍ വന്നിട്ട്, അതായത് നമ്മുടെ നാട്ടില്‍’, റോബിന്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60751/aishwarya-lakshmi-with-mammootty-b-unnikrishnan-film-location-video)