---
title: "ബിഗ് ബോസ് വീട്ടില്‍ വെച്ച് തന്നെ വിമര്‍ശിച്ച ആളിന്റെ നാട്ടിലെത്തി ആ ഡയലോഗ് പറഞ്ഞ് ഡോക്ടര്‍ റോബിന്‍"
english_title: "Now Dr. Robin's video is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/60740/now-dr-robins-video-is-going-viral"
published_at: "2022-08-10T12:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f359617518f_robin.jpg"
keywords: []
---

# ബിഗ് ബോസ് വീട്ടില്‍ വെച്ച് തന്നെ വിമര്‍ശിച്ച ആളിന്റെ നാട്ടിലെത്തി ആ ഡയലോഗ് പറഞ്ഞ് ഡോക്ടര്‍ റോബിന്‍

> **Lead Summary:** സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് പിന്നാലെയാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ പുറത്തുനിന്ന് വലിയ സ്വീകരണമാണ് ഈ താരത്തിന് ലഭിച്ചത്. ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികള്‍ക്കും സ്വീകരണവും സര്‍പ്രൈസ് സമ്മാനങ്ങളും ഒക്കെ ലഭിച്ചിരുന്നുവെങ്കിലും, അതൊന്നും റോബിന് കിട്ടിയതിന്റെ അത്ര അടുത്ത് എത്തിയിരുന്നില്ല.

## Article Content

സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് പിന്നാലെയാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ പുറത്തുനിന്ന് വലിയ സ്വീകരണമാണ് ഈ താരത്തിന് ലഭിച്ചത്. ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികള്‍ക്കും സ്വീകരണവും സര്‍പ്രൈസ് സമ്മാനങ്ങളും ഒക്കെ ലഭിച്ചിരുന്നുവെങ്കിലും, അതൊന്നും റോബിന് കിട്ടിയതിന്റെ അത്ര അടുത്ത് എത്തിയിരുന്നില്ല.

ഇപ്പോഴും തന്റെ ആരാധകരെ കാണാനുള്ള ഓട്ടത്തിലാണ് റോബിന്‍. ഇതിനോടകം കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഈ താരം എത്തിക്കഴിഞ്ഞു. ഓരോ ദിവസം ഓരോ ഉദ്ഘാടനത്തിനാണ് ഈ താരം പോയിക്കൊണ്ടിരിക്കുന്നത്. ചെറിയ മക്കള്‍ മുതല്‍ പ്രായമായവര്‍ വരെ ആണ് റോബിന്റെ ഫാന്‍സ് കൂട്ടത്തില്‍.

**

കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയപ്പോള്‍ റോബിനെ കാണാന്‍ വന്ന ഒരമ്മ റോബിനെ തലോടിക്കൊണ്ട് പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ആ അമ്മയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

അതുപോലെ തന്നെ നിറവയറുമായെത്തി റോബിനെ കാണാന്‍ വന്ന യുവതിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. റോബിന്‍ ഞങ്ങളുടെ അനിയനാണ്. ഞങ്ങളുടെ നാട്ടില്‍ വരുമ്പോള്‍ ഒന്ന് കാണണ്ടേ, എന്നാണ് അവര്‍ പ്രതികരിച്ചത്.

ഇപ്പോള്‍ കൊല്ലത്ത് ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ റോബിന്‍ പറഞ്ഞ ഡയലോഗ് വൈറല്‍ ആയിരിക്കുകയാണ്. ബിഗ് ബോസ് താരം റിയാസിന്റെ നാട് കൂടിയാണ് ഇത്. കൊല്ലത്ത് എല്ലാവരും ഇവിടെ ഉണ്ടല്ലോ അല്ലേ, കാണുന്നുണ്ടല്ലോ അല്ലേ. കാണണേ കൊല്ലത്ത് വന്നിട്ട് ഡയലോഗ് പറയാതെ പോകുന്നത് എങ്ങനെയാണെന്നും താരം ചോദിച്ചു.

‘എന്നോട് ബിഗ് ബോസ് വീട്ടില്‍ വെച്ച് കുറച്ച് പേര്‍ ചോദിച്ചിരുന്നു. നീ പുറത്ത് പോയിട്ട് എങ്ങനെ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കുമെന്ന്. ആ ചോദ്യം ചോദിച്ചവര്‍ക്ക് കാണിച്ച് കൊടുക്കുകയാണ് അതും അവരുടെ നാട്ടില്‍ വന്നിട്ട്, അതായത് നമ്മുടെ നാട്ടില്‍’, റോബിന്‍ പറഞ്ഞത്.

നിത്യ ദാസിന്റെ കരിയറില്‍ തന്നെ വഴിതിരിവായ ചിത്രമായിരുന്നു ഈ പറക്കും തളിക. ദിലീപ് ആയിരുന്നു സിനിമയിലെ നായകന്‍. ഈ ചിത്രം കൂടാതെ നടി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് തന്നെയായിരുന്നു. ആകെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു നിത്യ ദാസ്. 

നിത്യയുടെ ചിത്രം മാഗസിന്റെ കവര്‍ പേജില്‍ കണ്ടിട്ടാണ് മഞ്ജു വാര്യരും ദിലീപും കൂടി തന്നെ സിനിമയിലേക്ക് വിളിച്ചതെന്ന് നേരത്തെ അഭിമുഖത്തില്‍ നിത്യ ദാസ് പറഞ്ഞിരുന്നു. നടി ആയിട്ടില്ലായിരുന്നുവെങ്കില്‍ വേറെ ആരാകും ആയിരുന്നു എന്ന ചോദ്യത്തിന് ഇപ്പോള്‍ താരം നല്‍കിയ മറുപടിയാണ് വൈറല്‍ ആവുന്നത്.

അഭിനയം അല്ലായിരുന്നുവെങ്കില്‍ ആരാകുമായിരുന്നു എന്ന് ചോദിച്ചപ്പോള്‍, ഏതോ വീടിന്റെ അടുക്കളയില്‍ ഉണ്ടാകുമായിരുന്നു എന്നാണ് നിത്യ ദാസ് പറയുന്നത്.

ജീവിതത്തില്‍ വേറെ എന്തെങ്കിലും ആകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നടി ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അതിന് വേണ്ടി ഒന്നും ചെയ്തിരുന്നില്ല-നിത്യ ദാസ് പറഞ്ഞു.

വിവാഹത്തോടെ അഭിനയത്തോട് ബൈ പറഞ്ഞ താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചുവന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിത്യ . ഇടയ്ക്കിടെ മകള്‍ക്ക് ഒപ്പം ഉള്ള വീഡിയോസും ഈ നടി ഷെയര്‍ ചെയ്യാറുണ്ട്. നിത്യയെ പോലെ അഭിനയത്തില്‍ ഏറെ താല്‍പര്യം ഉണ്ട് മകള്‍ക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/60740/now-dr-robins-video-is-going-viral)