---
title: "നടിയായില്ലായിരുന്നെങ്കില്‍ മറ്റാരാകുമായിരുന്നു? മറുപടിയുമായി നിത്യ"
english_title: "Who would have been if not an actress? Nitya with reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60730/who-would-have-been-if-not-an-actress-nitya-with-reply"
published_at: "2022-08-10T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3535fc5b44_nithya.jpg"
keywords: []
---

# നടിയായില്ലായിരുന്നെങ്കില്‍ മറ്റാരാകുമായിരുന്നു? മറുപടിയുമായി നിത്യ

> **Lead Summary:** നിത്യ ദാസിന്റെ കരിയറില്‍ തന്നെ വഴിതിരിവായ ചിത്രമായിരുന്നു ഈ പറക്കും തളിക. ദിലീപ് ആയിരുന്നു സിനിമയിലെ നായകന്‍. ഈ ചിത്രം കൂടാതെ നടി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് തന്നെയായിരുന്നു. ആകെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു നിത്യ ദാസ്. 

## Article Content

നിത്യ ദാസിന്റെ കരിയറില്‍ തന്നെ വഴിതിരിവായ ചിത്രമായിരുന്നു ഈ പറക്കും തളിക. ദിലീപ് ആയിരുന്നു സിനിമയിലെ നായകന്‍. ഈ ചിത്രം കൂടാതെ നടി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് തന്നെയായിരുന്നു. ആകെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു നിത്യ ദാസ്. 

നിത്യയുടെ ചിത്രം മാഗസിന്റെ കവര്‍ പേജില്‍ കണ്ടിട്ടാണ് മഞ്ജു വാര്യരും ദിലീപും കൂടി തന്നെ സിനിമയിലേക്ക് വിളിച്ചതെന്ന് നേരത്തെ അഭിമുഖത്തില്‍ നിത്യ ദാസ് പറഞ്ഞിരുന്നു. നടി ആയിട്ടില്ലായിരുന്നുവെങ്കില്‍ വേറെ ആരാകും ആയിരുന്നു എന്ന ചോദ്യത്തിന് ഇപ്പോള്‍ താരം നല്‍കിയ മറുപടിയാണ് വൈറല്‍ ആവുന്നത്.

**

അഭിനയം അല്ലായിരുന്നുവെങ്കില്‍ ആരാകുമായിരുന്നു എന്ന് ചോദിച്ചപ്പോള്‍, ഏതോ വീടിന്റെ അടുക്കളയില്‍ ഉണ്ടാകുമായിരുന്നു എന്നാണ് നിത്യ ദാസ് പറയുന്നത്.

ജീവിതത്തില്‍ വേറെ എന്തെങ്കിലും ആകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നടി ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അതിന് വേണ്ടി ഒന്നും ചെയ്തിരുന്നില്ല-നിത്യ ദാസ് പറഞ്ഞു.

വിവാഹത്തോടെ അഭിനയത്തോട് ബൈ പറഞ്ഞ താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചുവന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിത്യ . ഇടയ്ക്കിടെ മകള്‍ക്ക് ഒപ്പം ഉള്ള വീഡിയോസും ഈ നടി ഷെയര്‍ ചെയ്യാറുണ്ട്. നിത്യയെ പോലെ അഭിനയത്തില്‍ ഏറെ താല്‍പര്യം ഉണ്ട് മകള്‍ക്കും.

**

വിരുമന്‍ സിനിമയുടെ പ്രൊമോഷന്‍ ചടങ്ങുകള്‍ക്കായി കഴിഞ്ഞ ദിവസം ആയിരുന്നു നടന്‍ കാര്‍ത്തിയും സംഘവും കേരളത്തില്‍ എത്തിയത്. ചിത്രത്തിലെ നായിക അദിതി ശങ്കറിനൊപ്പമാണ് കാര്‍ത്തി എത്തിയത്.

വലിയ സ്വീകരണം തന്നെയാണ് ഇവിടെയും താരത്തിന് ലഭിച്ചത്. പ്രമോഷന്‍ പരിപാടിക്കിടെ മോഹന്‍ലാലിന്റെ സ്ഫടികത്തിലെ ആ കഥാപാത്രത്തെ കുറിച്ചും താരം പറഞ്ഞു. ആടുതോമ ക്യാരക്ടര്‍ , തന്റെ ഏറ്റവും ഫേവറിറ്റാണെന്നും താരം പറഞ്ഞു.

‘വിരുമന്‍’ എന്ന ചിത്രത്തില്‍ താന്‍ റെയ്ബാന്‍ ഗ്ലാസ് വെച്ചത് മോഹന്‍ലാലിന്റെ സ്ഫടികത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് കാര്‍ത്തി പറഞ്ഞു. ‘ആടുതോമ’ ക്യാരക്ടര്‍ ഏറ്റവും ഫേവറിറ്റാണ്. അതുകൊണ്ടാണ് ഈ ചിത്രത്തില്‍ റെയ്ബാന്‍ വെച്ചത്. ‘സ്ഫടികം’ റീമേയ്ക്ക് ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നും കാര്‍ത്തി പറഞ്ഞു.

[https://www.facebook.com/MohanlalFansClub/videos/409416034390199/?t=29**](https://www.facebook.com/MohanlalFansClub/videos/409416034390199/?t=29)

അതേസമയം വിരുമന്‍ മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുത്തയ്യയുടേതാണ് തിരക്കഥയും. ഓഗസ്റ്റ് 12ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് കാര്‍ത്തിയുടെ ചിത്രം റിലീസ് ചെയ്യുക. എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

സൂര്യയും ജ്യോതികയും ആണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ് സ ഹനിര്‍മാണം. പ്രകാശ് രാജ്, സൂരി എന്നിവരടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60730/who-would-have-been-if-not-an-actress-nitya-with-reply)