---
title: "റെയ്ബാന്‍ ഗ്ലാസ് വെച്ചത്  സ്ഫടികത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്,  കാര്‍ത്തി"
english_title: "Actor Karthi's words are going viral now"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60722/actor-karthis-words-are-going-viral-now"
published_at: "2022-08-10T11:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f34d6a4d3ca_karthi.jpg"
keywords: []
---

# റെയ്ബാന്‍ ഗ്ലാസ് വെച്ചത്  സ്ഫടികത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്,  കാര്‍ത്തി

> **Lead Summary:** വിരുമന്‍ സിനിമയുടെ പ്രൊമോഷന്‍ ചടങ്ങുകള്‍ക്കായി കഴിഞ്ഞ ദിവസം ആയിരുന്നു നടന്‍ കാര്‍ത്തിയും സംഘവും കേരളത്തില്‍ എത്തിയത്. ചിത്രത്തിലെ നായിക അദിതി ശങ്കറിനൊപ്പമാണ് കാര്‍ത്തി എത്തിയത്.

## Article Content

വിരുമന്‍ സിനിമയുടെ പ്രൊമോഷന്‍ ചടങ്ങുകള്‍ക്കായി കഴിഞ്ഞ ദിവസം ആയിരുന്നു നടന്‍ കാര്‍ത്തിയും സംഘവും കേരളത്തില്‍ എത്തിയത്. ചിത്രത്തിലെ നായിക അദിതി ശങ്കറിനൊപ്പമാണ് കാര്‍ത്തി എത്തിയത്.

വലിയ സ്വീകരണം തന്നെയാണ് ഇവിടെയും താരത്തിന് ലഭിച്ചത്. പ്രമോഷന്‍ പരിപാടിക്കിടെ മോഹന്‍ലാലിന്റെ സ്ഫടികത്തിലെ ആ കഥാപാത്രത്തെ കുറിച്ചും താരം പറഞ്ഞു. ആടുതോമ ക്യാരക്ടര്‍ , തന്റെ ഏറ്റവും ഫേവറിറ്റാണെന്നും താരം പറഞ്ഞു.

**

‘വിരുമന്‍’ എന്ന ചിത്രത്തില്‍ താന്‍ റെയ്ബാന്‍ ഗ്ലാസ് വെച്ചത് മോഹന്‍ലാലിന്റെ സ്ഫടികത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് കാര്‍ത്തി പറഞ്ഞു. ‘ആടുതോമ’ ക്യാരക്ടര്‍ ഏറ്റവും ഫേവറിറ്റാണ്. അതുകൊണ്ടാണ് ഈ ചിത്രത്തില്‍ റെയ്ബാന്‍ വെച്ചത്. ‘സ്ഫടികം’ റീമേയ്ക്ക് ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നും കാര്‍ത്തി പറഞ്ഞു.

[https://www.facebook.com/MohanlalFansClub/videos/409416034390199/?t=29**](https://www.facebook.com/MohanlalFansClub/videos/409416034390199/?t=29)**

അതേസമയം വിരുമന്‍ മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുത്തയ്യയുടേതാണ് തിരക്കഥയും. ഓഗസ്റ്റ് 12ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് കാര്‍ത്തിയുടെ ചിത്രം റിലീസ് ചെയ്യുക. എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

സൂര്യയും ജ്യോതികയും ആണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ് സ ഹനിര്‍മാണം. പ്രകാശ് രാജ്, സൂരി എന്നിവരടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നു.

ബോളിവുഡിൽ താരങ്ങളുടെ വിവാഹവും നടിമാർ ഗർഭിണിയാവുന്നതും നിരന്തര ചർച്ചാ വിഷയമാവുകയാണ്.  ഇതിൽ വൻ തോതിൽ പ്രചരിച്ച അഭ്യൂഹങ്ങളിലൊന്നായിരുന്നു നടി കരീന കപൂർ ഗർഭിണിയാണെന്നത്.

കുടുംബത്തോടൊപ്പം യൂറോപ്യൻ യാത്രയ്ക്ക് പോയിരിക്കെ പുറത്തു വന്ന ചിത്രങ്ങളിലെ കരീനയുടെ വയർ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത്. നിലവിൽ തൈമൂർ അലി ഖാൻ, ജെഹാംഗീർ അലി ഖാൻ എന്നീ രണ്ട് കുട്ടികളുടെ അമ്മയാണ് കരീന. 

വാർത്തകൾ വൻ തോതിൽ പ്രചരിച്ചതോടെ വിഷയത്തിൽ പ്രതികരണവുമായി കരീന തന്നെ രംഗത്തെത്തി. പാസ്തയും വൈനും കഴിച്ചിട്ടാണ് വയറ് വെച്ചതായി തോന്നുന്നതെന്നും താൻ ഗർഭിണിയല്ലെന്നും കരീന വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയിലേക്ക് ഇപ്പോൾ തന്നെ ഒരുപാട് സംഭാവന ചെയ്തെന്നാണ് തന്റെ ഭർത്താവ് സെയ്ഫ് അലി ഖാൻ പറയുന്നതെന്നും കരീന തമാശയായി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. 

ഇപ്പോൾ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് കരീന. ഗർഭിണിയാണെന്ന റിപ്പോർട്ടുകൾ താൻ കാര്യമായെടുത്തില്ലെന്നും എന്നാൽ ഈ അവസരം തങ്ങളുടെ തമാശയ്ക്കുള്ള വകയായി ഉപയോഗിക്കുകയായിരുന്നെന്നാണ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ കരീന പറയുന്നത്. വൈറലായ ചിത്രം മോർഫ് ചെയ്തതാണെന്നും കരീന ചൂണ്ടിക്കാട്ടി.

'ഞാനത് കാര്യമാക്കിയിരുന്നില്ല, പക്ഷെ എനിക്കിതിൽ ഒരു ഫൺ വേണമായിരുന്നു. കാരണം ആ ചിത്രം മോർഫ് ചെയ്തതായിരുന്നു. ദൈവമേ ഞാൻ ആറുമാസം ഗർഭിണിയായത് പോലെയുണ്ടല്ലോ എന്നാണ് അത് കണ്ടപ്പോൾ കരുതിയത്. പക്ഷെ ഇതൊരു തമാശയാക്കാം എന്ന് ഞാൻ കരുതി,' കരീന പറഞ്ഞു. 

'ഞാൻ അവധി ആഘോഷിക്കുകയായിരുന്നു. ഞാനെങ്ങനെ ഉള്ള ആളാണെന്ന് എല്ലാവർക്കും അറിയാം. വളരെ ഓപ്പൺ ആണ്. ഗർഭിണിയാണെങ്കിൽ ഞാനായിരിക്കും അതാദ്യം പറയുക. എന്റെ രണ്ട് ഗർഭകാലത്തും ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഒരുപാട് ചിരിക്കുകയും ആ ഘട്ടത്തിലൂടെ ജീവിക്കുകയും ചെയ്തു. അതിനാൽ തന്നെ തനിക്കിത് തമാശയായി തോന്നി' എന്നും കരീന പറയുന്നു.

41 കാരിയായ കരീന ഇപ്പോഴും ബോളിവുഡിലെ മുൻനിര നായിക നടിയാണ്. ആമിർ ഖാനൊപ്പം അഭിനയിക്കുന്ന ലാൽ സിംഗ് ഛദ്ദയാണ് നടിയുടെ പുറത്തിറങ്ങാനുള്ള സിനിമ.

അമ്മയായത് തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നും താൻ സിനിമാ അഭിനയം തുടരാൻ താൽപര്യപ്പെടുന്ന വ്യക്തിയാണെന്നും കരീന നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം രണ്ട് കുട്ടികൾക്കും തന്റെ സാന്നിധ്യം ആവശ്യമായ പ്രായമായതിനാൽ വരുന്ന എല്ലാ സിനിമകളും തനിക്ക് ചെയ്യാനാവില്ലെന്നും കരീന തുറന്നു പറഞ്ഞിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/60722/actor-karthis-words-are-going-viral-now)