ഗർഭിണിയാണെങ്കിൽ ഞാനായിരിക്കും അതാദ്യം പറയുക; ​പ്രചരിച്ച ​വാർത്തകൾക്കിടെ കരീന

ഗർഭിണിയാണെങ്കിൽ ഞാനായിരിക്കും അതാദ്യം പറയുക; ​പ്രചരിച്ച ​വാർത്തകൾക്കിടെ കരീന
2022-08-10T11:21:00 | By Susmitha Surendran

ബോളിവുഡിൽ താരങ്ങളുടെ വിവാഹവും നടിമാർ ഗർഭിണിയാവുന്നതും നിരന്തര ചർച്ചാ വിഷയമാവുകയാണ്.  ഇതിൽ വൻ തോതിൽ പ്രചരിച്ച അഭ്യൂഹങ്ങളിലൊന്നായിരുന്നു നടി കരീന കപൂർ ഗർഭിണിയാണെന്നത്.

കുടുംബത്തോടൊപ്പം യൂറോപ്യൻ യാത്രയ്ക്ക് പോയിരിക്കെ പുറത്തു വന്ന ചിത്രങ്ങളിലെ കരീനയുടെ വയർ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത്. നിലവിൽ തൈമൂർ അലി ഖാൻ, ജെഹാംഗീർ അലി ഖാൻ എന്നീ രണ്ട് കുട്ടികളുടെ അമ്മയാണ് കരീന. 



വാർത്തകൾ വൻ തോതിൽ പ്രചരിച്ചതോടെ വിഷയത്തിൽ പ്രതികരണവുമായി കരീന തന്നെ രംഗത്തെത്തി. പാസ്തയും വൈനും കഴിച്ചിട്ടാണ് വയറ് വെച്ചതായി തോന്നുന്നതെന്നും താൻ ഗർഭിണിയല്ലെന്നും കരീന വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയിലേക്ക് ഇപ്പോൾ തന്നെ ഒരുപാട് സംഭാവന ചെയ്തെന്നാണ് തന്റെ ഭർത്താവ് സെയ്ഫ് അലി ഖാൻ പറയുന്നതെന്നും കരീന തമാശയായി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. 

ഇപ്പോൾ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് കരീന. ഗർഭിണിയാണെന്ന റിപ്പോർട്ടുകൾ താൻ കാര്യമായെടുത്തില്ലെന്നും എന്നാൽ ഈ അവസരം തങ്ങളുടെ തമാശയ്ക്കുള്ള വകയായി ഉപയോഗിക്കുകയായിരുന്നെന്നാണ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ കരീന പറയുന്നത്. വൈറലായ ചിത്രം മോർഫ് ചെയ്തതാണെന്നും കരീന ചൂണ്ടിക്കാട്ടി.


'ഞാനത് കാര്യമാക്കിയിരുന്നില്ല, പക്ഷെ എനിക്കിതിൽ ഒരു ഫൺ വേണമായിരുന്നു. കാരണം ആ ചിത്രം മോർഫ് ചെയ്തതായിരുന്നു. ദൈവമേ ഞാൻ ആറുമാസം ഗർഭിണിയായത് പോലെയുണ്ടല്ലോ എന്നാണ് അത് കണ്ടപ്പോൾ കരുതിയത്. പക്ഷെ ഇതൊരു തമാശയാക്കാം എന്ന് ഞാൻ കരുതി,' കരീന പറഞ്ഞു. 

'ഞാൻ അവധി ആഘോഷിക്കുകയായിരുന്നു. ഞാനെങ്ങനെ ഉള്ള ആളാണെന്ന് എല്ലാവർക്കും അറിയാം. വളരെ ഓപ്പൺ ആണ്. ഗർഭിണിയാണെങ്കിൽ ഞാനായിരിക്കും അതാദ്യം പറയുക. എന്റെ രണ്ട് ഗർഭകാലത്തും ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഒരുപാട് ചിരിക്കുകയും ആ ഘട്ടത്തിലൂടെ ജീവിക്കുകയും ചെയ്തു. അതിനാൽ തന്നെ തനിക്കിത് തമാശയായി തോന്നി' എന്നും കരീന പറയുന്നു.



41 കാരിയായ കരീന ഇപ്പോഴും ബോളിവുഡിലെ മുൻനിര നായിക നടിയാണ്. ആമിർ ഖാനൊപ്പം അഭിനയിക്കുന്ന ലാൽ സിംഗ് ഛദ്ദയാണ് നടിയുടെ പുറത്തിറങ്ങാനുള്ള സിനിമ.

അമ്മയായത് തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നും താൻ സിനിമാ അഭിനയം തുടരാൻ താൽപര്യപ്പെടുന്ന വ്യക്തിയാണെന്നും കരീന നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം രണ്ട് കുട്ടികൾക്കും തന്റെ സാന്നിധ്യം ആവശ്യമായ പ്രായമായതിനാൽ വരുന്ന എല്ലാ സിനിമകളും തനിക്ക് ചെയ്യാനാവില്ലെന്നും കരീന തുറന്നു പറഞ്ഞിരുന്നു. 

ഞെട്ടിക്കുന്ന വീഡിയോയുമായി ഇഷ ഗുപ്ത, വൈറൽ


ബോളിവുഡിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് ഇഷാ ഗുപ്ത. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. തൻറെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം താരം ഇടയ്ക്ക് ഇതിലൂടെ പങ്കുവെക്കാറുണ്ട്. ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകളും താരം ചെയ്യാറുണ്ട്. നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിൽ താരത്തെ പിന്തുടരുന്നത്.

ഇടയ്ക്കിടെ ഗ്ലാമർ ചിത്രങ്ങൾ താരം ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ഒരു വീഡിയോയും ചില ചിത്രങ്ങളും ആണ് ശ്രദ്ധ നേടുന്നത്.



ഒരു മോണോ ക്രോമാറ്റിക് വീഡിയോ ആണ് താരം പങ്കു വെച്ചിരിക്കുന്നത്. ഒരു ഫാഷൻ ഷോയ്ക്ക് പോകുവാൻ തയ്യാറെടുക്കുകയാണ് താരം എന്ന് വീഡിയോയിൽ നിന്നും വ്യക്തം.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. ഒരു കറുത്ത തൈ സ്ലിറ്റ് ഗൗൺ ആണ് താരം ഇതിൽ ധരിച്ചിരിക്കുന്നത്.



ഒരു വെള്ള പേള്‍ നെക്ലൈസും ഇതിനൊപ്പം താരം ധരിച്ചിട്ടുണ്ട്. ഒരു രംഗത്തിൽ ക്യാമറയെ നേരിട്ട് നോക്കിയാണ് താരം ഇതിലുള്ളത്. ഇതിനൊപ്പം തന്നെ ഒരു ഹാളിലേക്ക് താരം പ്രവേശിക്കുന്നുമുണ്ട്.


മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സെക്സി ആയിട്ടുണ്ട് എന്ന് ആരാധകർ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. നിരവധി കമന്റുകളും ഇതിന് ഇപ്പോൾ ലഭിക്കുന്നുണ്ട്.


Content Highlight: If pregnant I will be the first to say; Kareena amid the spread of news

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup