---
title: "ഞെട്ടിക്കുന്ന വീഡിയോയുമായി ഇഷ ഗുപ്ത, വൈറൽ "
english_title: "Esha Gupta goes viral with shocking ,video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60704/esha-gupta-goes-viral-with-shocking-video"
published_at: "2022-08-10T10:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f33cbd771d7_isha_guptha.jpg"
keywords: []
---

# ഞെട്ടിക്കുന്ന വീഡിയോയുമായി ഇഷ ഗുപ്ത, വൈറൽ 

> **Lead Summary:** ബോളിവുഡിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് ഇഷാ ഗുപ്ത. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. തൻറെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം താരം ഇടയ്ക്ക് ഇതിലൂടെ പങ്കുവെക്കാറുണ്ട്. ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകളും താരം ചെയ്യാറുണ്ട്. നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിൽ താരത്തെ പിന്തുടരുന്നത്.

## Article Content

ബോളിവുഡിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് ഇഷാ ഗുപ്ത. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. തൻറെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം താരം ഇടയ്ക്ക് ഇതിലൂടെ പങ്കുവെക്കാറുണ്ട്. ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകളും താരം ചെയ്യാറുണ്ട്. നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിൽ താരത്തെ പിന്തുടരുന്നത്.

ഇടയ്ക്കിടെ ഗ്ലാമർ ചിത്രങ്ങൾ താരം ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ഒരു വീഡിയോയും ചില ചിത്രങ്ങളും ആണ് ശ്രദ്ധ നേടുന്നത്.

**

ഒരു മോണോ ക്രോമാറ്റിക് വീഡിയോ ആണ് താരം പങ്കു വെച്ചിരിക്കുന്നത്. ഒരു ഫാഷൻ ഷോയ്ക്ക് പോകുവാൻ തയ്യാറെടുക്കുകയാണ് താരം എന്ന് വീഡിയോയിൽ നിന്നും വ്യക്തം.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. ഒരു കറുത്ത തൈ സ്ലിറ്റ് ഗൗൺ ആണ് താരം ഇതിൽ ധരിച്ചിരിക്കുന്നത്.

ഒരു വെള്ള പേള്‍ നെക്ലൈസും ഇതിനൊപ്പം താരം ധരിച്ചിട്ടുണ്ട്. ഒരു രംഗത്തിൽ ക്യാമറയെ നേരിട്ട് നോക്കിയാണ് താരം ഇതിലുള്ളത്. ഇതിനൊപ്പം തന്നെ ഒരു ഹാളിലേക്ക് താരം പ്രവേശിക്കുന്നുമുണ്ട്.

മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സെക്സി ആയിട്ടുണ്ട് എന്ന് ആരാധകർ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. നിരവധി കമന്റുകളും ഇതിന് ഇപ്പോൾ ലഭിക്കുന്നുണ്ട്.

**

താപ്‍സി പന്നു നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സബാഷ് മിത്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന 'മിതാലി രാജി'ന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

ഇപ്പോഴിതാ താപ്‍സി പന്നു ചിത്രം ഒടിടിയിലും റിലീസ് ചെയ്യുകയാണ്. വൂട് സെലക്ടിലാണ് സബാഷ് മിത്തു റിലീസ് ചെയ്യുക എന്ന് അറിയിച്ച് ടീസര്‍ പുറത്തുവിട്ടു. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്‍ത ചിത്രത്തിന്റ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. അമിത് ത്രിവേദി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിര്‍ഷ റേ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജൂലൈ 15ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

[https://twitter.com/i/status/1556883074050248708**](https://twitter.com/i/status/1556883074050248708)

വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി രാജ് ജൂണ്‍ എട്ടിനാണ് അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഏറെക്കാലം ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്ന മിതാലി രാജ് അന്താരാഷ്‍ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്.

ഏഴായിരം റണ്‍സ് മറികടന്ന അന്താരാഷ്‍ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ് താരവുമാണ് മിതാലി രാജ്. 'സബാഷ് മിതു'വെന്ന ചിത്രം വരുമ്പോള്‍ കായികപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതവും സിനിമയാകുന്നുണ്ട്. അനുഷ്‍ക ശര്‍മയാണ് ചിത്രത്തില്‍ ജൂലൻ ഗോസ്വാമിയായി അഭിനയിക്കുന്നത്.

'ഛക്ദ എക്സ്‍പ്രസ്' എന്ന സിനിമയെ കുറിച്ച് അനുഷ്‍ക ശര്‍മ തന്നെയായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.പ്രതിക ഷാ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.'ഛക്ദ എക്സ്‍പ്രസ്' എന്ന സിനിമയ്‍ക്ക് വേണ്ടി പരിശീലനം നടത്തുന്നതിന്റെ ഫോട്ടോയൊക്കെ നേരത്തെ അനുഷ്‍ക ശര്‍മ പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60704/esha-gupta-goes-viral-with-shocking-video)