---
title: "താപ്‍സിയുടെ 'സബാഷ് മിത്തു' ഒടിടി റിലീസിന്, ടീസര്‍ പുറത്ത്"
english_title: "Taapsee's 'Sabash Mithu' OT Release, Teaser Out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60701/taapsees-sabash-mithu-ot-release-teaser-out"
published_at: "2022-08-10T10:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f338e497dc7_thapanna_panna.jpg"
keywords: []
---

# താപ്‍സിയുടെ 'സബാഷ് മിത്തു' ഒടിടി റിലീസിന്, ടീസര്‍ പുറത്ത്

> **Lead Summary:** താപ്‍സി പന്നു നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സബാഷ് മിത്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന 'മിതാലി രാജി'ന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

## Article Content

താപ്‍സി പന്നു നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സബാഷ് മിത്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന 'മിതാലി രാജി'ന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

ഇപ്പോഴിതാ താപ്‍സി പന്നു ചിത്രം ഒടിടിയിലും റിലീസ് ചെയ്യുകയാണ്. വൂട് സെലക്ടിലാണ് സബാഷ് മിത്തു റിലീസ് ചെയ്യുക എന്ന് അറിയിച്ച് ടീസര്‍ പുറത്തുവിട്ടു. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്‍ത ചിത്രത്തിന്റ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. അമിത് ത്രിവേദി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിര്‍ഷ റേ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജൂലൈ 15ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

[**https://twitter.com/i/status/1556883074050248708**](https://twitter.com/i/status/1556883074050248708)**

വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി രാജ് ജൂണ്‍ എട്ടിനാണ് അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഏറെക്കാലം ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്ന മിതാലി രാജ് അന്താരാഷ്‍ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്.

ഏഴായിരം റണ്‍സ് മറികടന്ന അന്താരാഷ്‍ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ് താരവുമാണ് മിതാലി രാജ്. 'സബാഷ് മിതു'വെന്ന ചിത്രം വരുമ്പോള്‍ കായികപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതവും സിനിമയാകുന്നുണ്ട്. അനുഷ്‍ക ശര്‍മയാണ് ചിത്രത്തില്‍ ജൂലൻ ഗോസ്വാമിയായി അഭിനയിക്കുന്നത്.

'ഛക്ദ എക്സ്‍പ്രസ്' എന്ന സിനിമയെ കുറിച്ച് അനുഷ്‍ക ശര്‍മ തന്നെയായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.പ്രതിക ഷാ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.'ഛക്ദ എക്സ്‍പ്രസ്' എന്ന സിനിമയ്‍ക്ക് വേണ്ടി പരിശീലനം നടത്തുന്നതിന്റെ ഫോട്ടോയൊക്കെ നേരത്തെ അനുഷ്‍ക ശര്‍മ പങ്കുവെച്ചിരുന്നു.

ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സീതാ രാമം'. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

ഇപ്പോഴിതാ 'സീതാ രാമം' യുഎഇയിലും റിലീസ് ചെയ്യുന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. 'സീതാ രാമ'ത്തിന് നേരത്ത യുഎഇയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

തുടര്‍ന്ന് വീണ്ടും ചിത്രത്തിന്റെ സെൻസര്‍ നടത്തിയിരുന്നു. ഇപ്പോള്‍ യുഎഇയില്‍ ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ്. ഓഗസ്റ്റ് 11നാണ് ചിത്രം യുഎയില്‍ റിലീസ് ചെയ്യുക.

ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ 'സീതാ രാമം' റിലീസ് ചെയ്‍തത്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം എത്തിയപ്പോള്‍ അത് അഞ്ഞൂറിലധികം ആയി. തമിഴ്‌നാട്ടില്‍ 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്.

കമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 'സീതാ രാമ'ത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി കഴിഞ്ഞു. യു.എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം 'സീതാ രാമം' കരസ്ഥമാക്കിയത്. യുഎയിലും 'സീതാ രാമം' റിലീസ് ചെയ്യുന്നതോടെ ദുല്‍ഖര്‍ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുെന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60701/taapsees-sabash-mithu-ot-release-teaser-out)