---
title: "ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ'യില്‍ ഷാരൂഖ് ഖാനും"
english_title: "Shah Rukh Khan in Aamir Khan's 'Lal Singh Chaddha', fans are excited"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60678/shah-rukh-khan-in-aamir-khans-lal-singh-chaddha-fans-are-excited"
published_at: "2022-08-10T08:03:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3193876358_sharok.jpg"
keywords: []
---

# ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ'യില്‍ ഷാരൂഖ് ഖാനും

> **Lead Summary:** ആമിര്‍ ഖാൻ നായകനാകുന്ന പുതിയ സിനിമയാണ് 'ലാല്‍ സിംഗ് ഛദ്ദ'. കരീന കപൂര്‍, തെന്നിന്ത്യൻ താരം നാഗ ചൈതന്യ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാനും സിനിമയില്‍ ഒരു അതിഥി താരമായി എത്തുന്നുണ്ട് എന്നതാണ് ആരാധകരെ ആവേശത്തിലാകുന്നത്.

## Article Content

ആമിര്‍ ഖാൻ നായകനാകുന്ന പുതിയ സിനിമയാണ് 'ലാല്‍ സിംഗ് ഛദ്ദ'. കരീന കപൂര്‍, തെന്നിന്ത്യൻ താരം നാഗ ചൈതന്യ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാനും സിനിമയില്‍ ഒരു അതിഥി താരമായി എത്തുന്നുണ്ട് എന്നതാണ് ആരാധകരെ ആവേശത്തിലാകുന്നത്.

ഹോളിവുഡ് ഹിറ്റ് ചിത്രമായ 'ഫോറസ്റ്റ് ഗംപി'ന്റെ ഹിന്ദി റീമേക്കില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്ന കാര്യം ആമിര്‍ ഖാന്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഷാരൂഖ് എന്റെ അടുത്ത സുഹൃത്താണ്.

ചിത്രത്തില്‍ 'എല്‍വിസി'നെ പ്രതിനിധീകരിക്കാന്‍ തനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐക്കണിക്ക് താരത്തെ വേണമെന്ന് ഞാന്‍ പറഞ്ഞു. അതുകൊണ്ടാണ് താന്‍ നിങ്ങളുടെ അടുത്തേയ്ക്ക് വന്നത് എന്നും പറഞ്ഞു. അദ്ദേഹം സമ്മതിച്ചുവെന്നും ആമിര്‍ ഖാൻ അഭിമുഖത്തില്‍ പറഞ്ഞു.

അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളായിരുന്നു ചിത്രം റിലീസ് വൈകിയത്. ഓഗസ്റ്റ് 11ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ 'ലാല്‍ സിംഗ് ഛദ്ദ'യുടെ പ്രമോഷണ്‍ തിരക്കിലാണ് ഇപ്പോലാണ് ആമിര്‍ ഖാന്‍.

പല പ്രായങ്ങളിലുള്ള ആമിര്‍ ഖാനെ ചിത്രത്തില്‍ കാണാമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ദ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.

**

പൊതുവേ ആളുകള്‍ക്ക് നല്ലരീതിയില്‍ പേടിയുള്ളൊരു ജീവിയാണ് പാമ്പ്. സൂക്ഷിച്ചില്ലെങ്കില്‍ ജീവന് ഭീഷണിയാകാമെന്നതിനാല്‍ തന്നെ ഇതിനെ ഒന്ന് പേടിക്കുന്നത് തന്നെയാണ് നല്ലത്. സാധാരണഗതിയില്‍ പാമ്പുകള്‍ അങ്ങനെ വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ അകത്ത് കയറി പതിയിരിക്കാറില്ല.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ ആലോചിക്കുമ്പോള്‍ തന്നെ നമുക്ക് നെഞ്ചിടിപ്പുണ്ടാകാം. അത്തരമൊരു വീഡിയോ ആണിനി പങ്കുവെയ്ക്കുന്നത്. ചിലര്‍ക്ക് ഇത് കാണുന്നതേ മനസിന് അസ്വസ്ഥതയുണ്ടാകാം.

അത്തരക്കാര്‍ ഈ വീഡിയോ കാണാൻ ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം. വീട്ടിനകത്തായാലും നമ്മള്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ നല്‍കുന്നത്. ടോയ്ലറ്റിനകത്ത് നിന്ന് ഉഗ്രവിഷമുള്ള പാമ്പിനെ വലിച്ച് പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്.

സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ മിക്കവാറും നമ്മള്‍ വാര്‍ത്തകളിലൂടെ അറിയാറും കാണാറുമുണ്ട്. എങ്കിലും ഇത് കാണുന്നത് വേറെ തന്നെ ഒരനുഭവമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷേ ടോയ്ലറ്റില്‍ പോകുന്ന വ്യക്തിയുടെ ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥയാണിത്.

ചിലയിനം പാമ്പുകള്‍ ഈ രീതിയില്‍ വെള്ളമോ തണുപ്പോ ഉള്ളയിടങ്ങളില്‍ തന്നെ തമ്പടിച്ചുകൂടും. മനുഷ്യരുടെ സാമീപ്യമോ, അനക്കമോ എല്ലാം ഇവയെ പെട്ടെന്ന് വിറളി പിടിപ്പിക്കുകയും ചെയ്തേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഇവ അക്രമകാരികളുമാകാം.

[https://www.instagram.com/p/Cg6x5O3Jefx/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/Cg6x5O3Jefx/?utm_source=ig_embed&utm_campaign=embed_video_watch_again)

ഈ വീഡിയോയില്‍ തന്നെ പാമ്പ് പിടുത്തക്കാരാണ് അവരുടെ പക്കലുള്ള ഉപകരണം കൊണ്ട് പാമ്പിനെ പിടികൂടുന്നത്. ശ്രമകരമായാണ് ഇവര്‍ ഈ ദൗത്യം ചെയ്യുന്നത്. വീട്ടിനകത്തോ മറ്റോ ഇങ്ങനെ പാമ്പുകളെ കാണുകയാണെങ്കില്‍ അവയെ പിടിക്കാൻ പരിചയസമ്പത്തുള്ളവരെ തന്നെ ബന്ധപ്പെടുകയാണ് നല്ലത്. അല്ലാത്തപക്ഷം അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമേ ആകൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/60678/shah-rukh-khan-in-aamir-khans-lal-singh-chaddha-fans-are-excited)