സൂരജിനൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി മൗനി; ചിത്രങ്ങൾ വൈറൽ

സൂരജിനൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി മൗനി; ചിത്രങ്ങൾ വൈറൽ
Aug 9, 2022 08:52 PM | By Susmitha Surendran

മൗനി റോയ് എന്ന നടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. നാഗകന്യക എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പിന്നീട് ദേവോം ക ദേവ് മഹാദേവ് എന്ന പരമ്പരയിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു. 

മലയാളിയായ സൂരജ് നമ്പ്യാർ ആണ് മൗനിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ജനുവരി 27 ആയിരുന്നു ഇവർ വിവാഹിതരായത്.



ഗോവയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ദുബായിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആയി ജോലി ചെയ്യുകയാണ് സൂരജ്. ഇപ്പോഴിതാ തന്റെ പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് മൗനി.

എൻറെ ജീവിതത്തിലെ ഏറ്റവും വലിയ തിളക്കത്തിന്, ലോകത്തിലെ ഏറ്റവും മികച്ച ആലിംഗനങ്ങളും ചുംബനങ്ങളും നൽകുന്നവന് ഒരുപാട് ജന്മദിനാശംസകൾ. ഇൻസ്റ്റഗ്രാമിൽ മൗനി കുറിച്ചത് ഇങ്ങനെയാണ്.



സൂരജിനൊപ്പം ഉള്ള ചില ചിത്രങ്ങളും താരം പങ്കുവെയ്ക്കുകയുണ്ടായി. വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇവ ശ്രദ്ധ നേടുന്നത്.

'ശ്വാസം വിടുന്ന മരം'; വിചിത്രമായ വീഡിയോ വൈറലാകുന്നു


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും ഒറ്റക്കാഴ്ചയില്‍ അവിശ്വസനീയവും അസാധാരണവുമായി തോന്നിയേക്കാം. ചിലതെല്ലാം വ്യാജവുമായിരിക്കും. എന്നാല്‍ ഇക്കൂട്ടത്തില്‍ നമുക്കറിയാത്ത- നമ്മെ അത്ഭുതപ്പെടുത്തുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ള വീഡിയോകളും ഉള്‍പ്പെടാറുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തല്‍പരരായ ആളുകളാണ് ഈ വീഡിയോ അധികവും കാണുന്നതും പങ്കുവെയ്ക്കുന്നതും. കാരണം ഒരു മരത്തില്‍ നിന്നുള്ള വിചിത്രമായ കാഴ്ചയാണ് വീഡിയോയിലുള്ളത്.

ശ്വസിക്കുന്ന മരം, ലളിതമായി പറഞ്ഞാല്‍ ഇതാണ് വീഡിയോയുടെ ഉള്ളടക്കം. കേട്ടാല്‍ ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാൻ സാധിക്കാത്ത, അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്ന് തോന്നുന്ന ഒരു പ്രതിഭാസം തന്നെയാണിത്. എന്നാല്‍ സംഗതി ശരിക്കും വീഡിയോയില്‍ നമുക്ക് കാണാൻ സാധിക്കും.

സാമാന്യം വലുപ്പമുള്ളൊരു മരം. ഇതിന്‍റെ നടുഭാഗത്തായി ഒരു വിള്ളല്‍ കാണാം. ഒറ്റനോട്ടത്തില്‍ മനുഷ്യരോ മറ്റ് ജീവികളോ വായ തുറന്ന് ശ്വാസമെടുക്കും പോലെ ഈ വിള്ളല്‍ തുറന്നും അടച്ചും ശ്വാസമെടുക്കുകയും പുറത്തുവിടുകയും ചെയ്യുകയാണ് മരം. കാനഡയില്‍ കാലഗറിയില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തപ്പെട്ടിരിക്കുന്നത്.


എന്താണ് ഈ അസാധാരണമായ പ്രതിഭാസത്തിന് പിന്നിലെ കാരണമെന്നാണ് വീഡിയോ കണ്ടവരെല്ലാം ചര്‍ച്ച ചെയ്യുന്നത്. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് മരത്തില്‍ വിള്ളല്‍ വീഴുകയും കാറ്റ് വീശുമ്പോള്‍ ഈ വിള്ളല്‍ തുറന്നുവരികയും അതുപോലെ അടഞ്ഞുപോവുകയും ചെയ്യുന്നതോടെ മരം ശ്വസിക്കുന്നതായി അനുഭവമുണ്ടാവുകയുമാണ് ചെയ്തിരിക്കുന്നത്.

'വൈറല്‍ ഹോഗ്' പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നു. നിരവധി പേര്‍ ഇത് സോഷ്യല്‍ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നു.

നേരത്തേയും ഇത്തരത്തില്ർ ശ്വസിക്കുന്ന മരം എന്ന പേരില്‍ വീഡിയോകള്‍ വന്നിട്ടുണ്ട്. ഇതെല്ലാം തന്നെ ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങളെ തുടര്‍ന്നാണ് സംഭവിക്കുന്നത്. അധികവും കാറ്റ്, മണ്ണിനടിയില്‍ നിന്നുള്ള മര്‍ദ്ദം എന്നിങ്ങനെയുള്ള കാരണങ്ങളാണ് ഇതിന് പിന്നില്‍ വരുന്നത്.


Mouni with new pictures with Sooraj; Pictures go viral

Next TV

Related Stories
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

Apr 15, 2024 05:59 PM

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ...

Read More >>
#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

Apr 12, 2024 05:37 PM

#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ ജനപ്രീതിയാർജ്ജിച്ച നോ അവിടെ നിന്നും ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പൈസ പ്രതിഫലം...

Read More >>
#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

Apr 9, 2024 07:39 PM

#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

നല്ല സമയങ്ങളിൽ മാത്രമല്ല, മോശമായ സമയത്തും ഒരുമിച്ചായിരിക്കുമെന്ന് തങ്ങൾ ദൈവത്തോട് വാഗ്ദാനം ചെയ്തുവെന്ന് അവർ...

Read More >>
Top Stories










GCC News