---
title: "അഭയ ഹിരൺമയിയുടെ , 'സ്കൂട്ടർ മാമ' വീഡിയോ  വൈറൽ"
english_title: "Abhay Hiranmayi's 'Scooter Mama' video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60576/abhay-hiranmayis-scooter-mama-video-goes-viral"
published_at: "2022-08-09T15:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f23588c0b7a_ABHAYA_HIRANMAYI.jpg"
keywords: []
---

# അഭയ ഹിരൺമയിയുടെ , 'സ്കൂട്ടർ മാമ' വീഡിയോ  വൈറൽ

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞത്. 

## Article Content

മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞത്. 

സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ ഹിരൺമയി. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ ഒക്കെ നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്യും. വ്യത്യസ്ത ലുക്കിലുള്ള മേക്കോവർ ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. അടുത്തിടെ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ അഭയ വാർത്തകളിൽ ഇടംനേടിയിരുന്നു. പത്ത് വർഷത്തോളം ലിവിങ് ടുഗെതർ ജീവിതം നയിച്ചവർ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വേർപിരിഞ്ഞത്. 

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ പുത്തൻ പാട്ട് പങ്കുവെച്ചിരിക്കുകയാണ് താരം. വൺമിനുട്ട് വീഡിയോ എന്ന ഹാഷ്ടാഗിൽ പുറത്ത് വരുന്ന പാട്ടുകൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി പേർ ഇതിനോടകം തന്നെ വൺമിനുട്ട് വീഡിയോ പങ്കുവെച്ച് എത്തിയിട്ടുമുണ്ട്.

അതുപോലെ വൺ മിനുറ്റ് വീഡിയോ പങ്കുവെച്ചുകൊണ്ട് അഭയയും എത്തി. പ്രകാശ് അലക്‌സിനൊപ്പമാണ് അഭയ വീഡിയോ ചെയ്തിരിക്കുന്നത്. ആലാപനത്തിൽ മാത്രമല്ല ലുക്കിലും തികച്ചും വ്യത്യസ്തമായാണ് അഭയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 'സ്‌കൂട്ടർ മാമ' എന്ന് പേരിട്ട വീഡിയോയുടെ രണ്ടാമത്തെ വേർഷൻ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോൾ. 

വ്യക്തിജീവിതത്തിലെ കാര്യങ്ങൾ പ്രൊഫഷനുമായി കൂട്ടിക്കലർത്താതെ മുന്നേറുന്ന അഭയയെ ആരാധകരും അഭിനന്ദിച്ചിരുന്നു. 'സോഷ്യൽമീഡിയയിലൂടെ അരങ്ങേറുന്ന ചർച്ചകളെല്ലാം അറിയുന്നുണ്ട്. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ അത് വ്യക്തമായി പറയാനറിയാം.

പക്ഷെ നിലവിലെ കാര്യങ്ങളെക്കുറിച്ച് എനിക്കൊന്നും പ്രതികരിക്കാനില്ല. എന്നെക്കുറിച്ച് എഴുതിവിടുന്ന കാര്യങ്ങളൊന്നും ഞാൻ പറഞ്ഞതല്ല. ഞാനിപ്പോൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്', അഭയ വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/60576/abhay-hiranmayis-scooter-mama-video-goes-viral)