---
title: "ഭാഗ്യം കൊണ്ടാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടത്; എസ് ചന്ദ്രകുമാര്‍"
english_title: "Producer S Chandrakumar opens up about Mohanlal's accident during shooting."
publisher: "moviemax.in"
canonical_url: "https://moviemax.in/news/60567/producer-s-chandrakumar-opens-up-about-mohanlals-accident-during-shooting"
published_at: "2022-08-09T15:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f22d17d68bf_MOHANLAL.jpg"
keywords: []
---

# ഭാഗ്യം കൊണ്ടാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടത്; എസ് ചന്ദ്രകുമാര്‍

> **Lead Summary:** ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് ഉണ്ടായ ഒരു അപകടത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം മോഹന്‍ലാലിനുണ്ടായ അപകടത്തെപ്പറ്റി വെളിപ്പെടുത്തിയത്.

## Article Content

ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് ഉണ്ടായ ഒരു അപകടത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം മോഹന്‍ലാലിനുണ്ടായ അപകടത്തെപ്പറ്റി വെളിപ്പെടുത്തിയത്.

തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോഴാണ് അപകടം നടന്നത്. പൊന്‍മുടി കല്ലാര്‍ ഭാഗത്ത് ചിത്രത്തിന്റെ ഒരു സീനെടുക്കാന്‍ പോയതാണ്.

**

വീനിതും മോഹന്‍ ലാലും തമ്മിലുള്ള ഫൈറ്റ് സീനാണ് ഷൂട്ട് ചെയ്യുന്നത്. പെട്ടന്ന് ബാലന്‍സ് തെറ്റി അദ്ദേഹം താഴേയ്ക്ക് വീണു.

രക്ഷയ്ക്കായ് അദ്ദേഹം കയറിപ്പിടിച്ച മരവും കൂടെ മറിഞ്ഞാണ് ലാല്‍സാറ് അന്ന് താഴെ വീണതെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. ഭാഗ്യം കൊണ്ടാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടത് ഇന്നും അതോര്‍ക്കുമ്പോള്‍ പേടി തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ് സിനിമാ മേഖലയിലെ പ്രഭു, രജനികാന്ത് പോലുള്ള താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള ചന്ദ്രശേഖര്‍ തന്റെ സിനിമ അനുഭവങ്ങളും പങ്കുവെച്ചു. ഒരിക്കല്‍ ഒരു സിനിമ വിജയിച്ചതിന്റെ സന്തോഷത്തില്‍ രജനികാന്ത് സ്വര്‍ണ്ണമാല സമ്മനമായി നല്‍കിയ കഥയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെന്നിന്ത്യൻ നടി ഹൻസിക മൊട്‍വാനിയുമായി വിവാഹിതയാകാൻ പോകുന്നു വരൻ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മ‌കൻ‌. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധനേടിയ തെന്നിന്ത്യൻ സുന്ദരി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത.

തമിഴ് സിനിമാ മാധ്യമങ്ങളാണ് താരത്തിന്റെ വിവാഹ വാർത്ത സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഒരു അറിയപ്പെടുന്ന ബിസിനസുകാരനെയാണ് ഹൻസിക വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.

വരൻ ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ നിശ്ചയത്തിനുള്ള തിയ്യതി തീരുമാനിച്ചതായും ഒരുക്കങ്ങൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം നടി ഇതുവരേയും വാർത്തകളോട് പ്രതികരിച്ചിട്ടില്ല. 2013ലാണ് സിമ്പുവും ഹൻസികയും തങ്ങൾ പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണെന്നും തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ കുറച്ച് വർഷത്തെ പ്രണയത്തിന് ശേഷം ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലാക്കിയ ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട വാർത്ത അന്ന് ഇരുവരും ചേർന്നാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

തന്റെ സിനിമകളുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും പ്രതിസന്ധികളും വർ‌ധിച്ച് വന്ന സമയത്ത് തന്നെ സ്നേഹിച്ച പെണ്ണ് പോലും ഉപേക്ഷിച്ച് പോയിയെന്നു അന്ന് കുടുംബവും ആരാധകരും മാത്രമാണ് തനിക്ക് ബലമായി ഉണ്ടായിരുന്നതെന്നും മുമ്പൊരിക്കൽ സിമ്പു തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60567/producer-s-chandrakumar-opens-up-about-mohanlals-accident-during-shooting)