---
title: "നടി ഹൻസിക മൊട്‍വാനി വിവാഹിതയാകുന്നു"
english_title: "Hansika Motwani is getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60557/hansika-motwani-is-getting-married"
published_at: "2022-08-09T14:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f224b80e1aa_.jpg"
keywords: []
---

# നടി ഹൻസിക മൊട്‍വാനി വിവാഹിതയാകുന്നു

> **Lead Summary:** തെന്നിന്ത്യൻ നടി ഹൻസിക മൊട്‍വാനിയുമായി വിവാഹിതയാകാൻ പോകുന്നു വരൻ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മ‌കൻ‌. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധനേടിയ തെന്നിന്ത്യൻ സുന്ദരി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത.

## Article Content

തെന്നിന്ത്യൻ നടി ഹൻസിക മൊട്‍വാനിയുമായി വിവാഹിതയാകാൻ പോകുന്നു വരൻ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മ‌കൻ‌. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധനേടിയ തെന്നിന്ത്യൻ സുന്ദരി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത.

തമിഴ് സിനിമാ മാധ്യമങ്ങളാണ് താരത്തിന്റെ വിവാഹ വാർത്ത സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഒരു അറിയപ്പെടുന്ന ബിസിനസുകാരനെയാണ് ഹൻസിക വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.

**

വരൻ ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ നിശ്ചയത്തിനുള്ള തിയ്യതി തീരുമാനിച്ചതായും ഒരുക്കങ്ങൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം നടി ഇതുവരേയും വാർത്തകളോട് പ്രതികരിച്ചിട്ടില്ല. 2013ലാണ് സിമ്പുവും ഹൻസികയും തങ്ങൾ പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണെന്നും തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ കുറച്ച് വർഷത്തെ പ്രണയത്തിന് ശേഷം ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലാക്കിയ ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട വാർത്ത അന്ന് ഇരുവരും ചേർന്നാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

തന്റെ സിനിമകളുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും പ്രതിസന്ധികളും വർ‌ധിച്ച് വന്ന സമയത്ത് തന്നെ സ്നേഹിച്ച പെണ്ണ് പോലും ഉപേക്ഷിച്ച് പോയിയെന്നു അന്ന് കുടുംബവും ആരാധകരും മാത്രമാണ് തനിക്ക് ബലമായി ഉണ്ടായിരുന്നതെന്നും മുമ്പൊരിക്കൽ സിമ്പു തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

**

ഈ ദിവസങ്ങളിൽ, ആളുകളെ ഏറ്റവും കൂടുതൽ രസിപ്പിക്കുന്നത് കൂടുതലും വിവാഹ വീഡിയോകളായിരിക്കും. പലപ്പോഴും രസകരവും നാടകീയവുമായ മുഹൂർത്തങ്ങളാണ് വിവാഹ വേദികളിൽ അരങ്ങേറുന്നത്. ആളുകളെ ചിരിപ്പിച്ചും, അത്ഭുതപ്പെടുത്തിയും അത് ഇൻറർനെറ്റിൽ ട്രെൻഡിങ് ആയി മാറുന്നു.

എന്നാലും, ചില വിവാഹങ്ങൾ അത്ര രസകരമാകില്ല. വിവാഹദിനത്തിൽ മണ്ഡപത്തിൽ വച്ച് ദമ്പതികൾ വഴക്കിടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ ഉയർന്നു വരുന്നത്. മിക്കയിടത്തും വിവാഹത്തിന്റെ ആദ്യനാളുകളിൽ ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുകയാണ് പതിവ്.

എന്നാൽ ഇവിടെ വിവാഹം പോലും കഴിഞ്ഞിട്ടില്ല. അതിന്റെ ചടങ്ങ് നടന്നു കൊണ്ടിരിക്കയാണ്. അതിനിടയിലാണ് വധുവും വരനും തമ്മിൽ അടി നടക്കുന്നത്. വിവാഹവേദിയിൽ ഇരിക്കുകയായിരുന്നു ഇരുവരും. ചടങ്ങുകൾക്കിടയിൽ വരൻ വധുവിന്റെ കൈ തട്ടി മാറ്റുന്നു. തിരിച്ചും വധു വരന്റെ നേരെ കൈ തട്ടി മാറ്റി. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത പോരാട്ടം നടക്കുകയും ചെയ്യുന്നു.

ഇരുവരും പരസ്പരം ഗുസ്തി പിടിക്കുന്നതും ഒടുവിൽ വധു മറിഞ്ഞ് വീഴുന്നതും നമുക്ക് കാണാം. അവരുടെ അടി കണ്ട് ചുറ്റുമുള്ളവർ തടയാൻ ശ്രമിച്ചു. ചുറ്റുമുള്ളവരുടെ ഇടപെടലുകൾ ഗൗനിക്കാതെ അവർ അടിവയ്ക്കുന്നത് തുടർന്നു. എന്നാൽ വഴക്കിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

[https://www.instagram.com/p/Cfpp8eQqlzy/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/Cfpp8eQqlzy/?utm_source=ig_embed&utm_campaign=embed_video_watch_again)

വീഡിയോ കണ്ട് ആളുകള്‍ ചിരിയടക്കാൻ പാടുപെട്ടു. കൂടുതൽ ആളുകൾക്കും വഴക്കിന്റെ കാരണം അറിയണമായിരുന്നു. ഇവർ വിവാഹം കഴിക്കാൻ വന്നത് തന്നെയല്ലേ എന്നായിരുന്നു ഒരാളുടെ സംശയം. വിവാഹ ദിവസം തന്നെ വഴക്കിട്ടാൽ വിവാഹം ശേഷം എന്താകും അവസ്ഥയെന്നും ചിലർ പറഞ്ഞു. ഇത് അധികനാൾ പോകില്ലെന്നായിരുന്നു പലരുടെയും അനുമാനം.

'ഹോട്ടലിൽ തിരികെ എത്തുന്ന വരെയെങ്കിലും അവർക്ക് ഒന്ന് ക്ഷമിക്കാമായിരിക്കുന്നു. ആളുകളുടെ മുന്നിൽ വച്ചിട്ടാണോ ഇങ്ങനെ വഴക്കിടുന്നത്' എന്നും ഒരാൾ അഭിപ്രായപ്പെട്ടു. എന്നാൽ, അവർ രണ്ടും സുഹൃത്തുക്കളായിരിക്കാം, തമാശയ്ക്കായിരിക്കാം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60557/hansika-motwani-is-getting-married)