---
title: "തനിക്ക് കാണിക്കാൻ പറ്റുന്ന ശരീരഭാഗങ്ങൾ കാണിച്ചിട്ടുണ്ട്; ജാനകി സുധീർ "
english_title: "He has shown the parts that he can show; janaki sudheer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60405/he-has-shown-the-parts-that-he-can-show-janaki-sudheer"
published_at: "2022-08-08T19:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f113d47feeb_janaki_sudheer.jpg"
keywords: []
---

# തനിക്ക് കാണിക്കാൻ പറ്റുന്ന ശരീരഭാഗങ്ങൾ കാണിച്ചിട്ടുണ്ട്; ജാനകി സുധീർ 

> **Lead Summary:** ജാനകി സുധീർ എന്ന നടിയെ മലയാളി പ്രേക്ഷകർക്ക് ചിലപ്പോൾ സുപരിചിതം ആയിരിക്കും. ബിഗ് ബോസിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഒരു അഭിനയത്രി എന്നല്ല ഉപരി മോഡല് കൂടിയാണ് ജാനകി. താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോളി വൂണ്ട്. മലയാളത്തിലെ ആദ്യ ലെസ്ബിയൻ ചിത്രം എന്ന പ്രത്യേകത ഇതിലുണ്ട്.

## Article Content

ജാനകി സുധീർ എന്ന നടിയെ മലയാളി പ്രേക്ഷകർക്ക് ചിലപ്പോൾ സുപരിചിതം ആയിരിക്കും. ബിഗ് ബോസിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഒരു അഭിനയത്രി എന്നല്ല ഉപരി മോഡല് കൂടിയാണ് ജാനകി. താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോളി വൂണ്ട്. മലയാളത്തിലെ ആദ്യ ലെസ്ബിയൻ ചിത്രം എന്ന പ്രത്യേകത ഇതിലുണ്ട്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. വളരെ ശക്തമായ പ്രമേയം ഉള്ള ചിത്രമാണ് ഇത് എന്ന് ജാനകി പറയുന്നു. എല്ലാവർക്കും ഉൾക്കൊള്ളാൻ പ്രയാസം ആയേക്കാവുന്ന ചിത്രമാണ്.

**

പക്ഷേ ഈയൊരു സാഹചര്യത്തിൽ ഇതിന് പ്രാധാന്യം ലഭിക്കും എന്നാണ് വിചാരിക്കുന്നത്. പലരും പറയാൻ മടിച്ച കാര്യം വളരെ സുതാര്യമായി നമ്മൾ പറയുകയാണ്. സംഭാഷണങ്ങൾ ഇല്ല ചിത്രത്തിൽ.

നിശബ്ദമായിട്ടുള്ള ചിത്രമാണ് ഇത്. താനായി തിരഞ്ഞെടുത്ത ചിത്രമാണ് ഇത്. രണ്ടും കൽപ്പിച്ചാണ് ഇങ്ങനെ ഒരു കഥാപാത്രം തിരഞ്ഞെടുത്തത്.

ലിപ്പ് ലോക്കും, കിടപ്പുമുറി രംഗങ്ങളും ഉൾപ്പെടെയുള്ള സംഭവങ്ങൾ ചിത്രത്തിൽ ഉണ്ട്. തിരക്കഥയിൽ അതേക്കുറിച്ച് കൃത്യമായി എഴുതിയിട്ടുണ്ട്. ആദ്യമായിട്ടാണ് ജീവിതത്തിൽ ഒരു പെണ്ണിനെ ചുംബിക്കുന്നത്.

ചെറിയൊരു ഭയം ഉണ്ടായിരുന്നു. തനിക്ക് കാണിക്കാൻ പറ്റുന്ന ഭാഗങ്ങളാണ് താൻ കാണിച്ചിട്ടുള്ളത്. പരിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള കാര്യങ്ങൾ ചെയ്തു. ആത്മാർത്ഥതയോടെയാണ് കഥാപാത്രം ചെയ്തത്. അന്താരാഷ്ട്ര സിനിമകളിൽ ഇങ്ങനെയുള്ള രംഗങ്ങൾ കാണാമെങ്കിൽ മലയാളത്തിൽ ചെയ്യുമ്പോൾ എന്താണ് പ്രശ്നം എന്നും താരം ചോദിക്കുന്നു.

**

സിത്താര കൃഷ്ണകുമാർ എന്ന ഗായികയെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. വർഷങ്ങളായി പിന്നണി ഗാന രംഗത്ത് സജീവമാണ് സിത്താര. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. ഇടയ്ക്കൊക്കെ തന്റെ വിശേഷങ്ങൾ സിത്താര ഇതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു കാര്യം പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.

മകളെ കുറിച്ചുള്ള പുതിയ വിശേഷമാണ് സിത്താര പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ഈ വിശേഷം താരം പുറത്തുവിട്ടത്.

ഓരോ യാത്രകളിലും അമ്മയെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മകൾ എഴുതിയ ഒരു കത്ത് സിതാരയ്ക്ക് കിട്ടുന്നത്. കുഞ്ഞുമണി എന്നാണ് വളരെ സ്നേഹത്തോടെ സിതാര മകളെ വിളിക്കാറുള്ളത്.

മകൾ എഴുതിയ സുന്ദരമായ കത്ത് വായിച്ച് സിതാര വികാരഭരിതയാവുകയാണ്. വളരെ നിഷ്കളങ്കമായ ഒരു കത്താണ് ഇത് എന്ന് നിസംശയം പറയാം. ഒരു കുഞ്ഞു എഴുതിയതിനാൽ തന്നെ ഇതിൽ യാതൊരുവിധ കള്ളവും ഉണ്ടാവില്ല.

ഒരു വീഡിയോയിലൂടെയാണ് മകൾ എഴുതിയ കത്ത് സിത്താര പങ്കുവെച്ചത്. മകളുടെ ഇങ്ങനെയുള്ള വാക്കുകൾ തന്നെ ജീവിതത്തിൽ മുന്നോട്ടു നയിക്കുന്നു എന്ന് താരം പറയുന്നു.

[https://www.instagram.com/reel/Cg9wy48gcBt/?utm_source=ig_embed&ig_rid=087f4d23-7db3-43a3-a970-11ef11fa586c**](https://www.instagram.com/reel/Cg9wy48gcBt/?utm_source=ig_embed&ig_rid=087f4d23-7db3-43a3-a970-11ef11fa586c)

ഈ വാക്കുകൾ ഓർക്കുമ്പോൾ താൻ ശാന്തയാകുന്നു എന്നും താരം കുറിച്ചു. കുഞ്ഞായി തന്നെ ഇരിക്കും എന്നും മകളോട് സിത്താര പറയുന്നുണ്ട്. എന്തായാലും മികച്ച പ്രതികരണമാണ് ഇതിന് ഇപ്പോൾ ലഭിക്കുന്നത്. നിരവധി കമന്റുകളും ഇതിന് വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60405/he-has-shown-the-parts-that-he-can-show-janaki-sudheer)