---
title: "അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും"
english_title: "The International Film Festival will be held in Thiruvananthapuram in December"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60373/the-international-film-festival-will-be-held-in-thiruvananthapuram-in-december"
published_at: "2022-08-08T16:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0ee6412eb5_iffk.jpg"
keywords: []
---

# അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും

> **Lead Summary:** 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.

## Article Content

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.

ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്എഫ്‌കെയ്ക്കായി ഒരുക്കുന്നത്.

ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. സിനിമകള്‍ 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ഓഗസ്റ്റ് 31 നും ഇടയില്‍ പൂര്‍ത്തിയാക്കിയവ ആയിരിക്കണം. മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ 2022 ഓഗസ്റ്റ് 11 മുതല്‍ സ്വീകരിക്കും.

2022 സെപ്റ്റംബര്‍ 11 വൈകിട്ട് അഞ്ച് മണി വരെ iffk.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ അയക്കുന്നതിന്റെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മലയാള സിനിമയിൽ ഒട്ടേറെ വിജയ ചിത്രങ്ങൾ സമ്മാനിച്ചതാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. മലയാളികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിലൂടെ പിറന്നിട്ടുണ്ട്. 

ഈ കഴിഞ്ഞ ദിവസമാണ് ശ്രീനിവാസിന്റെ കവിളിൽ മുത്തം നൽകുന്ന മോഹൻലാലിൻറെ ചിത്രങ്ങളും, വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. യുവതാരങ്ങൾ തുടങ്ങി രാഷ്ട്രീയ നേതാക്കൾ വരെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട ദാസനും വിജയനും ആണ് ചിത്രങ്ങളിൽ എന്ന് പലരും കുറിച്ചു. ഇപ്പോഴിതാ ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും പ്രതികരിക്കുകയാണ് ഇതിനോട്.

ഇരുവരും സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെക്കുകയുണ്ടായി. ചിത്രം പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ മുഖത്തോടൊപ്പം ഹൃദയത്തിൻറെ ചിഹ്നം ഉള്ള ഇമോജി പങ്കുവെച്ചു. ധ്യാൻ ശ്രീനിവാസൻ ആകട്ടെ ഹൃദയത്തിൻറെ ഇമോജിയാണ് പങ്കുവെച്ചത്. എന്തായാലും ഇവരുടെ പ്രതികരണം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

താര സംഘടനയായ എ എം എം എ, മഴവിൽ മനോരമയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ശ്രീനിവാസൻ പങ്കെടുത്തത്. എന്തായാലും പ്രേക്ഷകർ ഈ വീഡിയോയും ചിത്രങ്ങളും ഏറ്റെടുക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇവ വൈറൽ ആയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60373/the-international-film-festival-will-be-held-in-thiruvananthapuram-in-december)