---
title: " ശ്രീനിയുടെ കവിളിൽ ചുംബിച്ച്  മോഹൻ ലാൽ, വിനീതിന്റെയും ധ്യാനിന്റെയും പ്രതികരണം വൈറൽ "
english_title: "Mohanlal kisses Srinivasan on the cheek, Vineeth and Dhyan's reaction goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60369/mohanlal-kisses-srinivasan-on-the-cheek-vineeth-and-dhyans-reaction-goes-viral"
published_at: "2022-08-08T16:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0e835f2e70_mohanlal_and_sreenivasan.jpg"
keywords: []
---

#  ശ്രീനിയുടെ കവിളിൽ ചുംബിച്ച്  മോഹൻ ലാൽ, വിനീതിന്റെയും ധ്യാനിന്റെയും പ്രതികരണം വൈറൽ 

> **Lead Summary:** മലയാള സിനിമയിൽ ഒട്ടേറെ വിജയ ചിത്രങ്ങൾ സമ്മാനിച്ചതാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. മലയാളികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിലൂടെ പിറന്നിട്ടുണ്ട്. 

## Article Content

മലയാള സിനിമയിൽ ഒട്ടേറെ വിജയ ചിത്രങ്ങൾ സമ്മാനിച്ചതാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. മലയാളികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിലൂടെ പിറന്നിട്ടുണ്ട്. 

ഈ കഴിഞ്ഞ ദിവസമാണ് ശ്രീനിവാസിന്റെ കവിളിൽ മുത്തം നൽകുന്ന മോഹൻലാലിൻറെ ചിത്രങ്ങളും, വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. യുവതാരങ്ങൾ തുടങ്ങി രാഷ്ട്രീയ നേതാക്കൾ വരെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

**

മലയാളികളുടെ പ്രിയപ്പെട്ട ദാസനും വിജയനും ആണ് ചിത്രങ്ങളിൽ എന്ന് പലരും കുറിച്ചു. ഇപ്പോഴിതാ ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും പ്രതികരിക്കുകയാണ് ഇതിനോട്.

ഇരുവരും സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെക്കുകയുണ്ടായി. ചിത്രം പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ മുഖത്തോടൊപ്പം ഹൃദയത്തിൻറെ ചിഹ്നം ഉള്ള ഇമോജി പങ്കുവെച്ചു. ധ്യാൻ ശ്രീനിവാസൻ ആകട്ടെ ഹൃദയത്തിൻറെ ഇമോജിയാണ് പങ്കുവെച്ചത്. എന്തായാലും ഇവരുടെ പ്രതികരണം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

താര സംഘടനയായ എ എം എം എ, മഴവിൽ മനോരമയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ശ്രീനിവാസൻ പങ്കെടുത്തത്. എന്തായാലും പ്രേക്ഷകർ ഈ വീഡിയോയും ചിത്രങ്ങളും ഏറ്റെടുക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇവ വൈറൽ ആയത്.

ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) ചിത്രം 'സീതാ രാമ'ത്തിന്(Sita Ramam) തമിഴ്നാട്ടിലും മികച്ച പ്രതികരണം. ടോളിവുഡില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കെ വീക്കെന്‍ഡ് റിലീസില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ഈ ദുല്‍ഖര്‍ സല്‍മാൻ ചിത്രം.

തമിഴിലെ മുന്‍നിര താരങ്ങളായ വിക്രം, പ്രഭുദേവ, കാര്‍ത്തി, വിശാല്‍, എസ്. ജെ സൂര്യ എന്നിവരുടെ ചിത്രങ്ങള്‍ ഈ വാരം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് മലയാളത്തിന്റെ പ്രിയ താരത്തിന്റെ ചിത്രം തമിഴ്‌നാട്ടില്‍ വിജയക്കൊടി പാറിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം തീയറ്ററുകളില്‍ എത്തിയത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടി. തമിഴ്നാട്ടില്‍ ആദ്യ ദിനം 200 തീയറ്ററുകളിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ അത് പിന്നീട് 250 ആക്കിയിരുന്നു.

ഒ. കെ കണ്‍മണി, കണ്ണും കണ്ണും കൊള്ളയടിത്താല്‍, ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ദുല്‍ഖര്‍. താരത്തിന്റെ സീതാരാമത്തിനും പ്രേക്ഷകര്‍ മികച്ച സ്വീകരണം നല്‍കിയിരിക്കുകയാണ്.

വിക്രം നായകനാകുന്ന കോബ്ര, പ്രഭുദേവയുടെ ഭഗീര എന്നിവയാണ് തമിഴ്നാട്ടില്‍ നിന്ന് ഈ ആഴ്ച ആദ്യം റിലീസ് ചെയ്യുന്ന രണ്ട് ചിത്രങ്ങള്‍. രണ്ടും ഓ​ഗസ്റ്റ് പതിനൊന്നിനാണ് റിലീസ് ചെയ്യുന്നത്. തുടര്‍ന്നുള്ള റിലീസുകള്‍ വിശാലിന്റെ ലാത്തി, എസ്.ജെ സൂര്യയുടെ കടമൈയായി സെയ്, കാര്‍ത്തിയുടെ വിരുമന്‍ എന്നിവയാണ്. ഈ മൂന്ന് ചിത്രങ്ങളും ഓഗസ്റ്റ് പന്ത്രണ്ടിനാണ് റിലീസ് ചെയ്യുന്നത്. ഇതിനിടെയാണ് ചെന്നൈ ബോക്സ് ഓഫീസില്‍ ദുല്‍ഖറിന്റെ തേരോട്ടം.

ഹനു രാഘവപുടിയാണ് സീതാരാമം ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60369/mohanlal-kisses-srinivasan-on-the-cheek-vineeth-and-dhyans-reaction-goes-viral)