---
title: "റോഡിൽ പെട്ടെന്നൊരു കാണ്ടാമൃ​ഗം,  വീഡിയോ വൈറൽ "
english_title: "Suddenly a rhino on the road, the video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60355/suddenly-a-rhino-on-the-road-the-video-goes-viral"
published_at: "2022-08-08T15:11:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0da7fd22e8_viral.jpg"
keywords: []
---

# റോഡിൽ പെട്ടെന്നൊരു കാണ്ടാമൃ​ഗം,  വീഡിയോ വൈറൽ 

> **Lead Summary:** വാഹനമോടുന്ന തെരുവിൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരു കാണ്ടാമൃഗത്തെ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? വിരണ്ടു പോകുമല്ലേ? നഗരപ്രദേശത്തെ തെരുവിലൂടെ ഓടുന്ന കാണ്ടാമൃഗത്തിന്റെ ഒരു വീഡിയോ അടുത്തിടെ ഒരു ഐഎഫ്‌എസ് ഓഫീസർ പങ്കുവെയ്ക്കുകയുണ്ടായി.

## Article Content

വാഹനമോടുന്ന തെരുവിൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരു കാണ്ടാമൃഗത്തെ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? വിരണ്ടു പോകുമല്ലേ? നഗരപ്രദേശത്തെ തെരുവിലൂടെ ഓടുന്ന കാണ്ടാമൃഗത്തിന്റെ ഒരു വീഡിയോ അടുത്തിടെ ഒരു ഐഎഫ്‌എസ് ഓഫീസർ പങ്കുവെയ്ക്കുകയുണ്ടായി.

പെട്ടെന്ന് തന്നെ ഇത് ആളുകളുടെ ശ്രദ്ധ നേടി. വീഡിയോ കണ്ട ഞെട്ടലിലാണ് ആളുകൾ. ഐഎഫ്‌എസ് ഓഫീസറായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ചതാണ് വീഡിയോ. റോഡിലൂടെ വേഗത്തിൽ ഓടുന്ന ഒരു കാണ്ടാമൃഗത്തെയാണ് വീഡിയോയുടെ തുടക്കത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

റോഡ് ശൂന്യമാണെന്ന് തോന്നുമെങ്കിലും, റോഡിന് അരികിൽ വാഹനങ്ങളും, അടുത്തുള്ള കടകളിൽ ആളുകളെയും കാണാം. നിരത്തിലൂടെ ഓടി വരുന്ന കാണ്ടാമൃഗത്തെ കണ്ട ഒരു ഓട്ടോ ഡ്രൈവർ തന്റെ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുന്നതും, അടുത്തുള്ള കടയിലേക്ക് കയറുന്നതും കാണാമായിരുന്നു.

മാത്രവുമല്ല കാണ്ടാമൃഗം കടന്ന് പോകുന്ന വഴിയിൽ ആളുകൾ അതിനെ കണ്ട് വീടുകളിൽ നിന്നും കടകളിൽ നിന്നും പുറത്ത് വരുന്നതും കാണാം. അതേസമയം വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ‌പട്ടണത്തിൽ കാണ്ടാമൃഗം അലഞ്ഞു നടക്കുന്നത് കണ്ട് ആശയക്കുഴപ്പത്തിലാക്കരുത് എന്ന് നന്ദ അടിക്കുറിപ്പിൽ എഴുതിച്ചേർത്തിട്ടുണ്ട്.

[**https://twitter.com/i/status/1555479914383835136**](https://twitter.com/i/status/1555479914383835136)**

ക്ലിപ്പ് അധികം താമസിയാതെ തന്നെ വൈറലായി. 70,000 -ലധികം ആളുകൾ ഇത് കണ്ടു കഴിഞ്ഞു. വീഡിയോ കണ്ട പലരും കാണ്ടാമൃഗത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായി. ഇതിന് ശേഷം എന്ത് സംഭവിച്ചെന്നുവെന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്.

> പലരും നന്ദയോട് യോജിക്കുകയും, വനങ്ങൾക്ക് പകരം പട്ടണങ്ങൾ നിർമ്മിക്കാനുള്ള അനുമതി നിരോധിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. "ഇത് ജുമാഞ്ജി സിനിമയിലെ ഒരു രംഗമാണോ" എന്നും ഒരാൾ അഭിപ്രായപ്പെട്ടു. “ദൈവമേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതാണ്!” എന്ന് മറ്റൊരാൾ പറഞ്ഞു.

ചക്കപ്പഴം എന്ന സീരിയലില്‍ അഭിനയിച്ചതോടെയാണ് നടന്‍ അമല്‍ ജയദേവിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. ഇപ്പോള്‍ തന്റെ അസുഖ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് നടന്‍.

നടനായാല്‍ നടക്കാതിരിക്കാന്‍ പറ്റില്ലാല്ലോ …! നല്ല ഉഠട ചുമ, തൊണ്ടയില്‍ ഇന്‍ഫക്ഷനും ആയിട്ടുണ്ട്, പക്ഷെ പനിയില്ല, ചെറിയ കുളിര്, പിന്നെ കോവിഡാനന്തര ശ്വാസം മുട്ടലും ഉണ്ട്. കമ്പിളിപ്പുതപ്പ് വലിച്ചു മൂടി പുതച്ചുറങ്ങാനാണ് തോന്നുന്നത്. പക്ഷെ ചില ഡ്യൂട്ടികള്‍ ഒഴിയാന്‍ പറ്റില്ലാല്ലൊ എന്നും നടന്‍ പറഞ്ഞു.

ഒരു ഡബ്ബിംഗ് ഉണ്ട്, ആദീടെ സ്‌കൂളിലെ പിടിഎ മീറ്റിംഗും പരിപാടിയും, വൈകുന്നേരം ഒരു പ്രൊജക്ടിന്റെ ചര്‍ച്ചയും. തത്കാലം ആശുപത്രിയില്‍ പോയി രണ്ട് ഇഞ്ചക്ഷനും എടുത്ത് ആവിയും പിടിച്ച്, നിറയെ മരുന്നുമായി വീട്ടിലെത്തി.

എന്നാല്‍ ഇവിടെ റസ്റ്റ് അല്ല അറസ്റ്റിലാ! (പേടിക്കേണ്ട റെസ്റ്റ് എടുക്കാനായി ഭാര്യയുടെ പണിയാണ്- പിടിച്ച് മുറിയില്‍ പൂട്ടിയിട്ടു. ??) രണ്ടു ദിവസം മുന്നെ ഒരു ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. സംഗതി സെറ്റപ്പാ. നല്ല പിള്ളേരാ.

പക്ഷെ പറഞ്ഞിട്ടെന്നാ കാര്യം പണി എനിക്കാ കിട്ടിയത്. കഥാപാത്രം പുകവലിക്കുന്നവനാ, പുട്ടു പോലെ ഒരു പാക്കറ്റ് വലിച്ചു തള്ളി ! അഭിനയം കഴിഞ്ഞ് കൈയ്യടിയും വാങ്ങി (കാശും കിട്ടിയേ) വീട്ടിലെത്തി. രാത്രിയായപ്പൊ അവന്‍ പണി തുടങ്ങി !

കടുത്ത ശ്വാസം മുട്ടലും ചുമയും. ഒരു വിധം നേരം വെളുപ്പിച്ച് ആശുപത്രിയിലെത്തി. ചൂണ്ടയില്‍ കൊത്തിയ ഇരയെപ്പോലെ അവര്‍ നിന്നതിനും ഇരുന്നതിനും കിടന്നതിനുമൊക്കെ ബില്ലോട് ബില്ല് ഒടുവില്‍ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞ് ഒരു കെട്ട് മരുന്നുകളുമായി – പോയി റെസ്റ്റെടുക്കൂ എന്ന ഉപദേശവും വാങ്ങി വീട്ടിലിരിപ്പാ.

എന്തു ചെയ്യാനാ, അടങ്ങിയിരിക്ക്യാ തന്നെ !” നടന്‍ കുറിച്ചു. ആശുപത്രിയില്‍ നിന്നും എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് അമലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60355/suddenly-a-rhino-on-the-road-the-video-goes-viral)