---
title: "ഫഹദ് ഫാസിൽ  ചിത്രം  'മലയൻകുഞ്ഞ്' ഇനി ഒടിടിയിൽ"
english_title: "Now the makers have announced the OT release of the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/60331/now-the-makers-have-announced-the-ot-release-of-the-film"
published_at: "2022-08-08T13:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0c81126daa_malayan_kunj.jpg"
keywords: []
---

# ഫഹദ് ഫാസിൽ  ചിത്രം  'മലയൻകുഞ്ഞ്' ഇനി ഒടിടിയിൽ

> **Lead Summary:** ഫഹദ് ഫാസിലിന്റേതായി ഒടുവിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'മലയൻകുഞ്ഞ്'. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്.

## Article Content

ഫഹദ് ഫാസിലിന്റേതായി ഒടുവിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'മലയൻകുഞ്ഞ്'. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മലയൻകുഞ്ഞ് ഓഗസ്റ്റ് 11ന് ഒടിടിയിൽ എത്തും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിം​ഗ്. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും.

**

30 അടി താഴ്ചയിൽ അകപ്പെട്ട അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് മലയൻകുഞ്ഞ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഫഹദിന്റെ മറ്റൊരു മികച്ച പ്രകടനം കൂടിയായിരുന്നു ഇത്.

രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം എ ആര്‍ റഹ്മാന്‍ സംഗീതം പകർന്ന ചിത്രം എന്ന പ്രത്യേകതയും മലയൻകുഞ്ഞിന് ഉണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി കെ ശ്രീകുമാര്‍. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍.

പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും . ഇരുവരും ഒന്നിച്ചെത്തിയ സിനിമയായിരുന്നു 'ഹൃദയം'. ഇരുകൈയ്യും നീട്ടിയാണ് ഹൃദയത്തെ മലയാളികൾ ഏറ്റെടുത്തത് .  ഇപ്പോഴിതാ കല്യാണിയുടെ ഒരു അഭിമുഖമാണ് വൈറലാകുന്നത് .

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വിവാഹിതരാകും എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്തക്ക് അച്ഛന്‍ പ്രിയദര്‍ശന്‍ നല്‍കിയ മറുപടിയെ കുറിച്ചാണ് കല്യാണി ഇപ്പോള്‍ പറയുന്നത്.

തല്ലുമാല പ്രമോഷനുമായി ബന്ധപെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആദ്യമായി ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത കിട്ടിയപ്പോള്‍ അച്ഛന് അയച്ചു കൊടുത്തു എന്നും ഹഹഹ, വെല്‍ക്കം ടു ഇന്‍ഡസ്ട്രി എന്നായിരുന്നു അച്ഛന്റെ മറുപടി എന്നുമാണ് കല്യാണി പറയുന്നത്.

ഞങ്ങള്‍ ഇത് ജോളിയായിട്ടാണ് കാണുന്നത്. ആദ്യമായി ഒരു ലിങ്ക് കിട്ടിയപ്പോള്‍ അച്ചന് അയച്ചിരുന്നു. അപ്പോള്‍ ‘ഹഹഹ വെല്‍ക്കം ടു ഇന്‍ഡസ്ട്രി’ എന്നായിരുന്നു അച്ഛന്റെ മറുപടി,’ കല്യാണി പറയുന്നു.

ഹൃദയത്തിലെ പ്രകടനത്തിന് മഴവില്‍ മനോരമ അവാര്‍ഡ്സില്‍ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ അത് മോഹന്‍ലാലും പ്രിയദര്‍ശനും പോയി വാങ്ങിയെന്നും എന്നും കല്യാണി പറയുന്നുണ്ട്. ‘ ഹൃദയത്തിലെ പെര്‍ഫോമന്‍സിന് മഴവില്‍ മനോരമയുടെ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയിരുന്നു.

പക്ഷെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ കഴിഞ്ഞില്ല, പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി ലാല്‍ മാമയും അച്ഛനും കൂടിയാണ് അവാര്‍ഡ് വാങ്ങിയത്. ഒപ്പം അവര്‍ വേദിയില്‍ പോയി സംസാരിക്കുകയും ചെയ്തു. ശരിക്കും അത് ഭയങ്കര രസമായിട്ടാണ് തോന്നിയത്,’ കല്യാണി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60331/now-the-makers-have-announced-the-ot-release-of-the-film)