സ്നേഹത്തോടെ കടുവക്കുട്ടികൾക്ക് പാൽ നൽകുന്ന ഒറാങ്ങുട്ടൻ; വീഡിയോ

സ്നേഹത്തോടെ കടുവക്കുട്ടികൾക്ക് പാൽ നൽകുന്ന ഒറാങ്ങുട്ടൻ;  വീഡിയോ
Aug 8, 2022 11:01 AM | By Susmitha Surendran

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് ( Viral Videos ) സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നത്. മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്.

മൃ​ഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. മൃ​ഗങ്ങളുടെ പെരുമാറ്റരീതികളും കളിയും കുസൃതികളുമെല്ലാം എപ്പോഴും മനുഷ്യരിൽ കൗതുകമുണർത്താറുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നവരാണ് ഒറാങ്ങുട്ടന്മാർ. മൂന്ന് കടുവക്കുഞ്ഞുങ്ങളെ സ്‌നേഹപൂർവം ലാളിക്കുകയും കളിപ്പിക്കുകയും പാൽ നൽകുകയും ചെയ്യുന്ന ഒറാങ്ങുട്ടന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് തലവനുമായ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വീഡിയോയിൽ ഒറാങ്ങുട്ടൻ ഒരു കുപ്പിയിൽ നിന്ന് കടുവകൾക്ക് പാൽ കൊടുക്കുന്നതും ഒരു അമ്മയെപ്പോലെ ആലിംഗനം ചെയ്യുന്നതും കാണാം. വീഡിയോയ്ക്ക് താഴേ നിരവധി പേർ കമന്റുകൾ ചെയ്തിട്ടുണ്ട്.

https://twitter.com/i/status/1556178786806145026

വീഡിയോ 90,000-ലധികം പേർ ഇപ്പോൾ തന്നെ കണ്ട് കഴിഞ്ഞു. 5000 ലധികം പേർ വീഡിയോയ്ക്ക് ലെെക്ക് ചെയ്തിട്ടുണ്ട്. മൃഗങ്ങൾ മനുഷ്യനേക്കാൾ വളരെ മികച്ചതാണെന്ന് പലരും കമൻറുകളിടുകയും ചെയ്തു. എല്ലാ ജീവിത രൂപങ്ങളെയും ബന്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശക്തിയാണ് സ്നേഹം. നാമെല്ലാവരും മനുഷ്യരെ മാത്രമല്ല, ദൈവത്തിന്റെ മറ്റ് സൃഷ്ടികളെയും പരിപാലിക്കാൻ തുടങ്ങിയാൽ, നമുക്ക് തീർച്ചയായും ജീവൻ നിലനിർത്താൻ സഹായിക്കാനാകും- ഒരാൾ കമ‍ന്റിട്ടു.

ഇത് മനോഹരമാണ്! അവൻ കുഞ്ഞുങ്ങളുമായി കളിക്കുന്നതും സ്വന്തം കുഞ്ഞുങ്ങളെപ്പോലെ അവരോട് സ്നേഹവും വാത്സല്യവും കാണിക്കുന്നതും അതിശയകരമാണെന്നും മറ്റ് ചിലർ കമന്റ് ചെയ്തു. ഇത്തരം കാഴ്ചകൾ വളരെ അപൂർവമാണെന്നാണ് മറ്റൊരു കമന്റ് ചെയ്തതു. ഏറെ വിസ്മയിപ്പിക്കുന്നതാണ് ഈ കാഴ്ച്ച എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.

പൊലീസ് പിടിച്ചോ എന്ന് കമന്റ്; മറുപടിയുമായി ഉണ്ണി മുകുന്ദൻ


മലയാള സിനിമയിൽ മുൻപന്തിയിലുള്ള യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ സിനിമാമേഖലയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിരുന്നു. അഭിനേതാവിന് പുറമെ താനൊരു ​ഗായകനാണെന്നും നിർമ്മാതാവാണെന്നും നടൻ തെളിയിച്ചുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഒരു പോസ്റ്റിന് വന്ന കമന്‍റും അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. രണ്ട് ദിവസം മുമ്പ് ടിക് ടോക്, റീൽസ് താരം വിനീത് ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



ഇയാളെ കാണുവാൻ ഉണ്ണി മുകുന്ദനെ പോലെയുണ്ട് എന്ന് പറഞ്ഞ് നിരവധി ആളുകൾ ട്രോളുകളും ചെയ്തു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഒരാളുടെ കമന്റ്. 'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?', എന്നായിരുന്നു കമന്റ്. 'ഞാനിപ്പോൾ ജയിലിലാണ്. ഇവിടെ ഫ്രീ വൈഫൈ ആണ്.



നിങ്ങളും ഇങ്ങോട്ട് വരൂ', എന്നാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്. നിരവധി പേരാണ് താരത്തിന്റെ മറുപടിക്ക് പ്രശംസയുമായി രം​ഗത്തെത്തിയിരിക്കുന്നത്. നൽകിയ മറുപടി കുറച്ചു കൂടിപ്പോയി എന്നും ഇത്ര കടുത്ത ഭാഷയിൽ പറയേണ്ടായിരുന്നു എന്ന് മറ്റൊരു വിഭാഗം ആളുകളും പറയുന്നുണ്ട്.


A baby orangutan lovingly milking tiger cubs; Video

Next TV

Related Stories
#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

Mar 28, 2024 03:37 PM

#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്....

Read More >>
#viral |   പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

Mar 28, 2024 12:37 PM

#viral | പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

ചിലർ, അത് ഉൾക്കൊള്ളുമെങ്കിലും മറ്റ് ചിലർ ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ യുവതിയുടെ അവസ്ഥ ലോകത്തിലാർക്കും...

Read More >>
#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

Mar 28, 2024 12:12 PM

#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കവയ്ക്കപ്പെട്ട ഒരു വീഡിയോ അതിന് തെളിവ്...

Read More >>
#viral |  'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

Mar 28, 2024 10:06 AM

#viral | 'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

യുവാവ്, പെണ്‍കുട്ടിയുടെ വേഷം ധരിച്ച് ലേഡീസ് ഹോസ്റ്റലില്‍ കയറിയതാണ്. പക്ഷേ...

Read More >>
#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

Mar 27, 2024 02:56 PM

#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

തന്റെ മകനോടൊപ്പമെത്തിയാണ് ശവസംസ്കാര ദിവസം ശവപ്പെട്ടി തുറന്ന് ജിയാൻ തന്റെ സഹോദരന്റെ മൃതദേഹത്തിൽ നിന്നും അയാളുടെ ചെവി...

Read More >>
#viral |തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്

Mar 27, 2024 02:33 PM

#viral |തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്

തീയിലേക്ക് എടുത്തെറിയപ്പെട്ട പിന്നീട് കുട്ടിയെ ഏതാനും പേർ ചേർന്ന് രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതും വീഡിയോയില്‍...

Read More >>
Top Stories