---
title: "പൊലീസ് പിടിച്ചോ എന്ന് കമന്റ്;  മറുപടിയുമായി ഉണ്ണി മുകുന്ദൻ"
english_title: "Comment whether the police caught him; Unni Mukundan with an interesting answer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60272/comment-whether-the-police-caught-him-unni-mukundan-with-an-interesting-answer"
published_at: "2022-08-08T10:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f09cc42cd42_unnimukunthan.jpg"
keywords: []
---

# പൊലീസ് പിടിച്ചോ എന്ന് കമന്റ്;  മറുപടിയുമായി ഉണ്ണി മുകുന്ദൻ

> **Lead Summary:** മലയാള സിനിമയിൽ മുൻപന്തിയിലുള്ള യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ സിനിമാമേഖലയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിരുന്നു. അഭിനേതാവിന് പുറമെ താനൊരു ​ഗായകനാണെന്നും നിർമ്മാതാവാണെന്നും നടൻ തെളിയിച്ചുണ്ട്.

## Article Content

മലയാള സിനിമയിൽ മുൻപന്തിയിലുള്ള യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ സിനിമാമേഖലയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിരുന്നു. അഭിനേതാവിന് പുറമെ താനൊരു ​ഗായകനാണെന്നും നിർമ്മാതാവാണെന്നും നടൻ തെളിയിച്ചുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഒരു പോസ്റ്റിന് വന്ന കമന്‍റും അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. രണ്ട് ദിവസം മുമ്പ് ടിക് ടോക്, റീൽസ് താരം വിനീത് ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

**

ഇയാളെ കാണുവാൻ ഉണ്ണി മുകുന്ദനെ പോലെയുണ്ട് എന്ന് പറഞ്ഞ് നിരവധി ആളുകൾ ട്രോളുകളും ചെയ്തു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഒരാളുടെ കമന്റ്. 'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?', എന്നായിരുന്നു കമന്റ്. 'ഞാനിപ്പോൾ ജയിലിലാണ്. ഇവിടെ ഫ്രീ വൈഫൈ ആണ്.

നിങ്ങളും ഇങ്ങോട്ട് വരൂ', എന്നാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്. നിരവധി പേരാണ് താരത്തിന്റെ മറുപടിക്ക് പ്രശംസയുമായി രം​ഗത്തെത്തിയിരിക്കുന്നത്. നൽകിയ മറുപടി കുറച്ചു കൂടിപ്പോയി എന്നും ഇത്ര കടുത്ത ഭാഷയിൽ പറയേണ്ടായിരുന്നു എന്ന് മറ്റൊരു വിഭാഗം ആളുകളും പറയുന്നുണ്ട്.

മലയാള സിനിമയിലെ യുവതാരങ്ങളിൽ‌ ഒരാളാണ് സാനിയ ഇയ്യപ്പൻ(Saniya ​Iyappan). സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ​

ഗ്ലാമറസ് വേഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാനിയയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ജന്മദിനാഘോഷവേളയിൽ ബിക്കിനിയിൽ പകർത്തിയ ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരുന്നു.

തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും താരം നൽകി. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ.

> "എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ക്വീൻ എന്ന ആദ്യസിനിമ ചെയ്യുന്നത്. ഫാഷൻ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ ഇൻസ്റ്റാ​ഗ്രാമിലൊക്കെ ഫോട്ടോ ഇടും. ഞാൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ എന്ത് കൊണ്ടെന്ന് അറിയില്ല പലർക്കും ബുദ്ധിമുട്ടായിരുന്നു.

എന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകൾ. പല മോശമായ മെസേജുകൾ വരാറുണ്ട്. ഇതിൽ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല എന്നതാണ്.

> സപ്പോർട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാൻ പോകുന്നില്ല", എന്നാണ് സാനിയ ഇയ്യപ്പൻ പറഞ്ഞത്. എഫ്ഡബ്യൂഡി മാഗസിൻ കവർ ലോഞ്ച് വേളയിലായിരുന്നു സാനിയയുടെ പ്രതികരണം.

ക്വീൻ എന്ന ചിത്രമാണ് സാനിയയുടെ സിനിമാ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സിനിമാസ്വാദകർ ഏറ്റെടുത്തിരുന്നു. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ 2018 ല്‍ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രം കൂടിയാണിത്.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫർ’ സിനിമയിൽ വളരെ ശക്തമായൊരു കഥാപാത്രം സാനിയ അവതരിപ്പിച്ചിരുന്നു. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതൽ ശ്രദ്ധേയയാക്കിയത്.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ സിനിമയിൽ മുഴുനീള കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. പ്രേതം 2, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം സാനിയ കാഴ്ച വച്ചു. ഇടയ്ക്ക് മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാനുമായുള്ള സാനിയയുടെ ഡാൻസ് വീഡിയോകൾ ശ്രദ്ധനേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60272/comment-whether-the-police-caught-him-unni-mukundan-with-an-interesting-answer)