'എന്റെ കൈകാലുകൾ കാണുന്നതാണ് പ്രശ്നം, ഇവരൊന്നും ഒരിക്കലും മാറില്ല'; വിമർശനങ്ങൾക്ക് മറുപടിയുമായി താരം

'എന്റെ കൈകാലുകൾ കാണുന്നതാണ് പ്രശ്നം, ഇവരൊന്നും ഒരിക്കലും മാറില്ല'; വിമർശനങ്ങൾക്ക് മറുപടിയുമായി താരം
Aug 8, 2022 10:16 AM | By Anjana Shaji

മലയാള സിനിമയിലെ യുവതാരങ്ങളിൽ‌ ഒരാളാണ് സാനിയ ഇയ്യപ്പൻ(Saniya ​Iyappan). സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ​

Advertisement

ഗ്ലാമറസ് വേഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാനിയയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ജന്മദിനാഘോഷവേളയിൽ ബിക്കിനിയിൽ പകർത്തിയ ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരുന്നു.


തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും താരം നൽകി. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ.

"എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ക്വീൻ എന്ന ആദ്യസിനിമ ചെയ്യുന്നത്. ഫാഷൻ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ ഇൻസ്റ്റാ​ഗ്രാമിലൊക്കെ ഫോട്ടോ ഇടും. ഞാൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ എന്ത് കൊണ്ടെന്ന് അറിയില്ല പലർക്കും ബുദ്ധിമുട്ടായിരുന്നു.

എന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകൾ. പല മോശമായ മെസേജുകൾ വരാറുണ്ട്. ഇതിൽ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല എന്നതാണ്.


സപ്പോർട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാൻ പോകുന്നില്ല", എന്നാണ് സാനിയ ഇയ്യപ്പൻ പറഞ്ഞത്. എഫ്ഡബ്യൂഡി മാഗസിൻ കവർ ലോഞ്ച് വേളയിലായിരുന്നു സാനിയയുടെ പ്രതികരണം.

ക്വീൻ എന്ന ചിത്രമാണ് സാനിയയുടെ സിനിമാ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സിനിമാസ്വാദകർ ഏറ്റെടുത്തിരുന്നു. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ 2018 ല്‍ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രം കൂടിയാണിത്.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫർ’ സിനിമയിൽ വളരെ ശക്തമായൊരു കഥാപാത്രം സാനിയ അവതരിപ്പിച്ചിരുന്നു. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതൽ ശ്രദ്ധേയയാക്കിയത്.


വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ സിനിമയിൽ മുഴുനീള കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. പ്രേതം 2, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം സാനിയ കാഴ്ച വച്ചു. ഇടയ്ക്ക് മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാനുമായുള്ള സാനിയയുടെ ഡാൻസ് വീഡിയോകൾ ശ്രദ്ധനേടിയിരുന്നു.

'The problem is seeing my limbs, these will never change'; The actor responded to the criticism

Next TV

Related Stories
 മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

Sep 28, 2022 10:57 PM

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക...

Read More >>
 ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

Sep 28, 2022 10:50 PM

ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

മൊബെെല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്....

Read More >>
പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

Sep 28, 2022 10:47 PM

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍...

Read More >>
'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

Sep 28, 2022 10:30 PM

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ്...

Read More >>
ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

Sep 28, 2022 03:14 PM

ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

ഇപ്പോള്‍ ഡിപ്രഷനെയും പാനിക്ക് അറ്റാക്കിനെയുമൊക്കെ അതിജീവിച്ചതിനെക്കുറിച്ചും ആണ് ആര്യ...

Read More >>
ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

Sep 28, 2022 02:25 PM

ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

അക്രമണത്തിനിരയായ നടിയുടെ അനുഭവക്കുറിപ്പ് പങ്കുവെച്ചായിരുന്നു അജുവിന്റെ പ്രതികരണം....

Read More >>
Top Stories