---
title: "ദയവായി വഞ്ചിതരാകാതിരിക്കൂ;  ബാബു ആന്റണി"
english_title: "Actor Babu Antony warns not to be fooled by imposters who speak in his name"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60264/actor-babu-antony-warns-not-to-be-fooled-by-imposters-who-speak-in-his-name"
published_at: "2022-08-08T10:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f09573d3cc5_babu_antony.jpg"
keywords: []
---

# ദയവായി വഞ്ചിതരാകാതിരിക്കൂ;  ബാബു ആന്റണി

> **Lead Summary:** തന്റെ പേരും പറഞ്ഞ് സംസാരിക്കുന്ന വ്യജന്മാരിൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി. ഇത്തരത്തിൽ ഒരു കുടുംബം വഞ്ചിതരായെന്നും നടൻ പറയുന്നു. ഇവർ പങ്കുവെച്ച വിവരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചാണ് ബാബു ആന്റണി വ്യജന്മാർക്കെതിരെ രം​ഗത്തെത്തിയത്.

## Article Content

തന്റെ പേരും പറഞ്ഞ് സംസാരിക്കുന്ന വ്യജന്മാരിൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി. ഇത്തരത്തിൽ ഒരു കുടുംബം വഞ്ചിതരായെന്നും നടൻ പറയുന്നു. ഇവർ പങ്കുവെച്ച വിവരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചാണ് ബാബു ആന്റണി വ്യജന്മാർക്കെതിരെ രം​ഗത്തെത്തിയത്.

> മിമിക്രി കലാകാരന്മാർ അനുകരിക്കുന്ന ശബ്ദത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തൻ്റെ ശബ്ദമെന്നും നടൻ വ്യക്തമാക്കുന്നു. "ദയവായി ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം.

**

> ഈയിടെ പങ്കെടുത്തൊരു ടിവി ഷോയിൽ ഞാൻ അത് വ്യക്തമാക്കിയതാണ്. ജാക്‌സൺ എന്ന കഥാപാത്രത്തിന് വേണ്ടി സൃഷ്ടിച്ച "നാടോടി" എന്ന സിനിമയിൽ നിന്നാണ് അവർ എന്റെ ശബ്ദം കൂടുതലായി അനുകരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ ജാക്സനെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല", എന്നാണ് ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം, പവർ സ്റ്റാർ എന്ന ഒമർലുലു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബാബു ആന്റണി ആരാധകരിപ്പോൾ. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിം​ഗ് തിരിച്ചെത്തുന്നു എന്നതാണ് അതിന് കാരണം.

2020ലാണ് പവർ സ്റ്റാർ പ്രഖ്യാപിക്കപ്പെട്ടത്. പലതവണ ചിത്രീകരണം തുടങ്ങിയെങ്കിലും പലകാരണങ്ങളാൽ മാറ്റിവയ്ക്കുക ആയിരുന്നു. ശേഷം കഴിഞ്ഞ വർഷം ചത്രീകരണം തുടങ്ങുകയും ചെയ്തു. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും.

നടി നവ്യ നായര്‍ മലയാളികള്‍ക്കെന്നും ബാലമണിയാണ്. നവ്യ നായികയായി അഭിനയിച്ച നന്ദനം എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമാണ് ബാലാമണി. ഇന്നും സ്ത്രീകളടക്കമുള്ളവരുടെ മനസില്‍ നവ്യ നിറഞ്ഞ് നില്‍ക്കാനുള്ള കാരണം ഈ കഥാപത്രം തന്നെയാണ്.

കൃഷ്ണഭക്തയായ ബാലമണിയെ പോലെ തന്റെ ജീവിതത്തിലും ചില അത്ഭുതങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. മകന് പേരിട്ടത് വരെ ആ ഭക്തിയിലൂടെയാണെന്ന് മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നവ്യ പറഞ്ഞത്.

ഇത് മാത്രമല്ല സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവ് ഭര്‍ത്താവ് സന്തോഷിന്റെ പിന്തുണയോടെയാണെന്നും കുടുംബ ജീവിതത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും നടി വ്യക്താക്കുന്നു.

കുടുംബജീവിതം മടുത്തിട്ടാണോ നവ്യ നായര്‍ വീണ്ടും സിനിമയിലേക്ക് വന്നതെന്ന് ചോദിച്ചാല്‍ നടിയുടെ മറുപടിയിങ്ങനെയാവും..

'കുടുംബ ജീവിതം മടുത്തിട്ടല്ല. അത് സമ്മാനിച്ച നല്ല അനുഭവങ്ങളുമായിട്ടാണ് ഞാന്‍ സിനിമയിലേക്ക് പുനഃപ്രവേശനം നടത്തിയത്. കുടുംബജീവിതം സന്തുഷ്ടമാണ്. സിനിമയെയും ഇഷ്ടമാണ്' നവ്യ പറയുന്നു.

നടിയുടെ ഒരുത്തീ എന്ന കുടുംബ ചിത്രത്തെ കുറിച്ചും നവ്യ അഭിപ്രായപ്പെട്ടു. ഒരുത്തീ എന്ന സിനിമ ഒരു മിഡില്‍ ക്ലാസ് ഫാമിലിയുടേതാണ്. അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, എന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രമേയമാണെന്ന് നവ്യ പറയുന്നു.

മുംബൈയില്‍ താമസിക്കുമ്പോള്‍ ആദ്യമൊക്കെ അവിടവുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടി. അവിടുത്തെ ജീവിതരീതി മറ്റൊന്നാണ്. പിന്നീട് അവിടുത്തെ അന്തരീക്ഷം ജീവിതവുമായി എന്നെ പൊരുത്തപ്പെടുത്തി.

നമ്മുടെ ജീവിതം ഇങ്ങനെയാണെന്ന് സ്വയം സമാധാനിപ്പിച്ചു. വീണ്ടും സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് പൂര്‍ണ പിന്തുണയും സമ്മതവും നല്‍കി. അങ്ങനെ ഭര്‍ത്താവിന്റെ പിന്തുണയോട് കൂടിയാണ് താന്‍ വീണ്ടും അഭിനയിക്കാനെത്തിയത്.

കാരണം കഴിഞ്ഞ എട്ട് വര്‍ഷം ഞാന്‍ ഒരു സിനിമാ നടിയായിട്ടല്ല ജീവിച്ചതെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം. മകന് പേരിട്ടത് മുതല്‍ തന്റെ ജീവിതത്തിലുണ്ടായ എല്ലാ കാര്യത്തിലും കൃഷ്ണ സാന്നിധ്യമുണ്ടെന്നും നവ്യ പറയുന്നു.

കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. സിനിമയില്‍ ഞാന്‍ ആദ്യമായി അഭിനയിച്ചതും എന്റെ വിവാഹവും പ്രസവവുമൊക്കെ നടന്നത് വ്യാഴാഴ്ചയാണ്. സായി ബാബയോടും കൃഷ്ണനോടുമുള്ള ഭക്തിയും സ്‌നേബവും കാരണമാണ് മകന് സായ് കൃഷ്ണ എന്ന പേര് വച്ചത്.

അവന്റെ നക്ഷത്രവും കൃഷ്ണന്റെ നക്ഷത്രമായ രോഹിണിയാണെന്ന് നവ്യ പറയുന്നു. മേക്കപ്പിന്റെ കാര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനം ലഭിച്ചിട്ടുള്ളത്. അതല്ലാതെ വലിയ വിമര്‍ശനമൊന്നും നേരിടേണ്ടതായി വന്നിട്ടില്ല.

ഞാന്‍ മേക്കപ്പിടുന്നതിനെയാണ് പലരും കുറ്റം പറഞ്ഞിട്ടുള്ളത്. പാണ്ടിപ്പട സിനിമയിലെ എന്റെ മേക്കപ്പ് ബോറാണ്, സഹിക്കാന്‍ പറ്റുന്നില്ലെന്ന് പലരും പറഞ്ഞു. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തത് കൊണ്ട് താന്‍ രക്ഷപ്പെട്ടു. ഇന്നായിരുന്നെങ്കില്‍ എല്ലാവരും എന്നെ വറുത്തെടുത്തേനെ എന്നും നവ്യ കൂട്ടിച്ചേര്‍ത്തു..

### Related Links & Sources
- [Original Story Source](https://moviemax.in/news/60264/actor-babu-antony-warns-not-to-be-fooled-by-imposters-who-speak-in-his-name)