ജോൺ എബ്രഹാമിന്റെ ജെഎ എന്റർടൈൻമെന്റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രം 'മൈക്കി'ന്റെ അണിയറപ്രവർത്തകർ ഒരുക്കുന്ന രസകരമായ കോണ്ടെസ്റ്റാണ് 'ട്രാവൽ വിത്ത് മൈക്ക്'. സമൂഹ മാധ്യമങ്ങളിലൂടെയാണ് കോണ്ടെസ്റ് നടത്തുന്നത്. യാത്രകൾ നമ്മളെ പുതിയ കാഴ്ചകളും, സംസ്കാരവും, മനുഷ്യരെയും പരിചയപ്പെടുത്തും.
അങ്ങനെ നിങ്ങളുടെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ഒരു യാത്രയുടെ ഓർമ്മകൾ (ഫോട്ടോസ് / വീഡിയോസ് ) #travelwithmike എന്ന ഹാഷ്‌ടാഗോടെ മൈക്കിന്റെ ഒഫീഷ്യൽ പേജിനെ ടാഗ് ചെയ്ത് അപ്‌ലോഡ് ചെയ്യണം. അല്ലെങ്കിൽ 'മൈക്ക്' സിനിമയുടെ ഒഫീഷ്യൽ പേജിൽ കമന്റ് ആയിട്ടോ മെസ്സേജ് ആയിട്ടോ നിങ്ങളുടെ യാത്രായോർമ്മകൾ #travelwithmike എന്ന ഹാഷ്‌ടാഗോടെ പങ്കുവെക്കാവുന്നതുമാണ്.
ഓഗസ്റ്റ് 12 വെള്ളിയാഴ്ചയാണ് എൻട്രികൾ അയക്കേണ്ട അവസാന തീയതി . കോണ്ടെസ്റ്റിലെ വിജയികൾക്ക് പ്രീ റിലീസ് ഇവന്റിൽ ടീം 'മൈക്കി'നെ കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിക്കും ഒപ്പം മറ്റൊരു വലിയ സർപ്രൈസും വിജയികൾക്കായി അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. സമകാലീന പ്രസക്തമായ പ്രമേയം ചർച്ച ചെയ്യുന്ന 'മൈക്കി'ന്റെ ട്രെയ്‌ലർ ഒരു മില്യൺ കാഴ്ചകാരുമായി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മൈക്കിൽ നവാഗതനായ രഞ്ജിത്ത് സജീവും 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിഖ് അക്ബർ അലി എഴുതിയ 'മൈക്ക്' വിതരണം ചെയ്യുന്നത് സെഞ്ചുറിയാണ്. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.
വസ്ത്രമില്ലാത്ത മനുഷ്യനേക്കാൾ മറ്റൊന്നും ഞാനതിൽ കണ്ടില്ല; ട്വിങ്കിൾ ഖന്ന
ബോളിവുഡിൽ വൻ വിവാദമാണ് നടൻ രൺവീർ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് ഉണ്ടാക്കിയത്. ഒരു മാഗസിന് വേണ്ടിയെടുത്ത ഫോട്ടോകൾ വൻ തോതിൽ പ്രചരിക്കപ്പെടുകയും വലിയ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. .
വിഷയത്തിൽ രരൺവീറിനെ പിന്തുണച്ച് കൊണ്ട് നിരവധി താരങ്ങളായിരുന്നു രംഗത്ത് വന്നത്. ഇപ്പോഴിതാ നടന്റെ നഗ്നഫോട്ടോ ഷൂട്ടിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് നടി ട്വിങ്കിൾ ഖന്ന.

സ്ത്രീകൾക്കോ ക്വിയർ കമ്മ്യൂണിറ്റിക്കോ ഈ ചിത്രങ്ങൾ അപമാനകരമായി തോന്നിയിട്ടില്ലെന്നും പക്ഷെ അവർക്കെല്ലാം ഒരു പരാതി മാത്രമേ ഉള്ളൂയെന്നും ട്വിങ്കിൾ പറയുന്നു. ഫോട്ടോകൾ സൂം ചെയ്ത് നോക്കിയിട്ടും ശരീര ഭാഗങ്ങൾ കാണുന്നില്ലെന്നാണ് ട്വിങ്കിളിന്റെ പരാതി.
'അമിത പ്രദർശനത്തിന് പകരം ഈ ചിത്രങ്ങൾ അണ്ടർ എക്സ്പോസ്ഡ് ആണ്. കണ്ണട, മാഗ്നിഫെെയിംഗ് ഗ്ലാസുകൾ, സൂം ടൂളുകൾ എന്നിവ ഉപയോഗിച്ച് പോലും ശരീര ഘടനാപരമായ വിശദാംശങ്ങളൊന്നും കണ്ടെത്താൻ ഞങ്ങൾക്ക് കഴിയുന്നില്ല,' ടെെംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ ട്വിങ്കിൾ ഖന്ന പറയുന്നു.

രൺവീറിന്റെ ഈ ഫോട്ടോകൾ സ്ക്രീനിൽ സൂം ചെയ്ത് നോക്കുന്നത് മകൻ കണ്ടുപിടിച്ചെന്നും ട്വിങ്കിൾ ഖന്ന വെളിപ്പെടുത്തി. റിസേർച്ച് ആവശ്യത്തിനായാണ് ഇങ്ങനെ നോക്കുന്നതെന്നാണ് മകനോട് ട്വിങ്കിൾ പറഞ്ഞത്. 'എന്റെ സ്ക്രീനിൽ രൺവീറിന്റെ ചിത്രങ്ങൾ വലുതാക്കി നോക്കി.
മകൻ കടന്നു പോയപ്പോൾ കേവലം ഗവേഷണ ആവശ്യത്തിനാണെന്ന് പിറുപിറുത്തു. വസ്ത്രമില്ലാത്ത മനുഷ്യനേക്കാൾ മറ്റൊന്നും ഞാനതിൽ കണ്ടില്ല. അദ്ദേഹത്തെ നേരിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായിരുന്നു അത്.
സാധാരണയായി ഊർജസ്വലമായ ഒരു ബാസ്കറ്റ് ബോൾ പോലെയായിരുന്നു രൺവീർ' 'ഈ ചിത്രങ്ങളിൽ അത്തരത്തിലൊന്നും ഉണ്ടായിരുന്നില്ല. ലൈംഗികത പോലുമില്ല. ഒരു പ്രകടനം എന്ന നിലയിൽ അദ്ദേഹത്തിന്റെ മികച്ച ഒന്നായി ഞാൻ കണക്കാക്കും,' ട്വിങ്കിൾ ഖന്ന കുറിച്ചു.
Content Highlight: 'Travel with Mike', 'Mike' teams up with a fun social media contest



































