---
title: "പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക്... ഫ്രീ ആംബുലന്‍സ് സര്‍വീസ്’ - സഹായഹസ്‌തവുമായി നടൻ പ്രകാശ് രാജ്"
english_title: "In memory of Puneeth Rajkumar... Free Ambulance Service' - Actor Prakash Raj with a helping hand"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60181/in-memory-of-puneeth-rajkumar-free-ambulance-service-actor-prakash-raj-with-a-helping-hand"
published_at: "2022-08-07T19:29:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62efc5b31ab61_punith.jpg"
keywords: []
---

# പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക്... ഫ്രീ ആംബുലന്‍സ് സര്‍വീസ്’ - സഹായഹസ്‌തവുമായി നടൻ പ്രകാശ് രാജ്

> **Lead Summary:** **അ**ന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി നടൻ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ് രാജ് ഫൗണ്ടേഷന്‍ സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

## Article Content

**അ**ന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി നടൻ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ് രാജ് ഫൗണ്ടേഷന്‍ സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പിന്നാലെയാണ് ആംബുലന്‍സ് കൈമാറിയിരിക്കുന്നത്. അപ്പു എക്‌സ്പ്രസ് എന്ന പേരിട്ടിരിക്കുന്ന ആംബുലന്‍സിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

* ‘അപ്പു എക്‌സ്പ്രസ്- ആവശ്യമുള്ളവര്‍ക്ക് വേണ്ടി സൗജന്യ സേവനത്തിനുള്ള ആംബുലന്‍സ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതം തിരികെ നല്‍കുന്നതിന്റെ സന്തോഷം’* – പ്രകാശ് രാജ് കുറിച്ചു.

അപ്പു എന്നാണ് ആരാധകരും സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും പുനീത് രാജ്കുമാറിനെ വിളിക്കുന്നത്. ഈ വരുന്ന നവംബർ ഒന്നിന് കർണാടക സർക്കാർ പുനീതിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം പ്രഖ്യാപിക്കാനിരിക്കുകയാണ്.

കഴിഞ്ഞ ഒക്ടോബര്‍ 29 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. 46 വയസ്സായിരുന്നു. ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

**ഓ**രോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ അനേകം വീഡിയോകളിലൂടെ നാം കടന്നുപോകാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്.

നമ്മളില്‍ കൗതുകം ജനിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളായിരിക്കും മിക്കവാറും ഇത്തരത്തില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ടത്. സമാനമായ, രസകരമായൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 'ആനിമല്‍സ് ഡൂയിംഗ് തിംഗ്സ്' എന്ന ഇൻസ്റ്റഗ്രാം പേജില്‍ വന്നൊരു വീഡിയോ ആണിത്.

ഒരു വളര്‍ത്തുപൂച്ചയാണിതിലെ താരം. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ കുടുംബത്തിലെ അംഗമെന്ന നിലയില്‍ കണക്കാക്കുന്ന എത്രയോ പേരുണ്ട്. അവരെല്ലാം തന്നെ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യകാര്യങ്ങളിലും മറ്റും ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരായിരിക്കും.

അതുകൊണ്ട് തന്നെ ഇവരില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍ എന്താണെന്ന് അന്വേഷിക്കാനും അതിന് പരിഹാരം കാണാനുമെല്ലാം വീട്ടുകാര്‍ ശ്രമിക്കും. ഇതുപോലെ തങ്ങളുടെ വളര്‍ത്തുപൂച്ചയില്‍ കണ്ടൊരു മാറ്റത്തിന് പിന്നിലെ കാരണം അന്വേഷിച്ചതാണ് വീട്ടുകാര്‍. സംഭവം എന്താണെന്നല്ലേ, പറയാം.

ഈ വളര്‍ത്തുപൂച്ചയുടെ തല എപ്പോഴും നനഞ്ഞിരിക്കുമത്രേ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വീട്ടുകാര്‍ ആലോചിച്ചു. ഒടുവില്‍ അവരിതിനുള്ള കാരണവും കണ്ടെത്തിയിരിക്കുകയാണ്. ഈ കാരണമാണ് വീഡിയോയില്‍ കാണുന്നത്.

വീട്ടില്‍ തന്നെ വളര്‍ത്തുന്ന പട്ടി എപ്പോഴും പൂച്ചയുടെ തല വായിലേക്ക് കയറ്റിവയ്ക്കുന്നതാണ് സംഭവം. അങ്ങനെയാണ് പൂച്ചയുടെ തല എപ്പോഴും നനഞ്ഞിരിക്കുന്നത്. ടിക് ടോക് വീഡിയോ ആയി വന്ന വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.

നിരവധി പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളെല്ലാം കണ്ടുകഴിഞ്ഞാല്‍ ഏറെ സന്തോഷിക്കാനും ചിരിക്കാനുമെല്ലാം സാധ്യതയുള്ള രസകരമായ വീഡിയോ തന്നെയാണിത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന വീഡിയോ കണ്ടുനോക്കൂ...

### Related Links & Sources
- [Original Story Source](https://moviemax.in/news/60181/in-memory-of-puneeth-rajkumar-free-ambulance-service-actor-prakash-raj-with-a-helping-hand)