---
title: "അടിവസ്ത്രത്തിൽ പുതിയ ഫോട്ടോഷൂട്ട് നടത്തി മണിക്കുട്ടൻ; ചിത്രം വൈറലാകുന്നു "
english_title: "Manikuttan did a new photo shoot in underwear; The picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60179/manikuttan-did-a-new-photo-shoot-in-underwear-the-picture-goes-viral"
published_at: "2022-08-07T19:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62efc4a22cbc1_manikkuttan.jpg"
keywords: []
---

# അടിവസ്ത്രത്തിൽ പുതിയ ഫോട്ടോഷൂട്ട് നടത്തി മണിക്കുട്ടൻ; ചിത്രം വൈറലാകുന്നു 

> **Lead Summary:** നിരവധി ആരാധകരുള്ള താരമാണ് മണിക്കുട്ടൻ. നിരവധി ആരാധകരെ താരം ഇതിലൂടെ നേടിയെടുക്കുകയും ചെയ്തു. പിന്നീട് സിനിമയിലും സജീവമായി. ബോയ്ഫ്രണ്ട് എന്ന ചിത്രം താരം നായകനായി പുറത്തിറങ്ങിയിരുന്നു. 

## Article Content

നിരവധി ആരാധകരുള്ള താരമാണ് മണിക്കുട്ടൻ. നിരവധി ആരാധകരെ താരം ഇതിലൂടെ നേടിയെടുക്കുകയും ചെയ്തു. പിന്നീട് സിനിമയിലും സജീവമായി. ബോയ്ഫ്രണ്ട് എന്ന ചിത്രം താരം നായകനായി പുറത്തിറങ്ങിയിരുന്നു. 

എന്നാലും പ്രേക്ഷകർ താരത്തെ അടുത്തറിഞ്ഞത് ബിഗ് ബോസ് സീസൺ മുന്നിലൂടെയാണ്. ഇതിലെ വിജയിയും മണിക്കുട്ടൻ ആയിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. അടിവസ്ത്രം മാത്രം അണിഞ്ഞു കൊണ്ടാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.

**

മാത്രമല്ല ഒരു പാമ്പും താരത്തിനൊപ്പം ചിത്രത്തിൽ ഉണ്ട്. പാമ്പിന് ഗോസിപ്പുകൾ കേൾക്കുവാനുള്ള ചെവിയില്ല. നേരിട്ടുള്ള ധാരണ മാത്രമേ പാമ്പിനുള്ളൂ. മറ്റേതൊരു ജീവിയെക്കാളും പാമ്പിനെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാൻ സാധിക്കും. താരം കുറിച്ചു.

ഇല്യാന എന്നാണ് പാമ്പിൻറെ പേര് എന്ന് മണിക്കുട്ടൻ കുറിച്ചിട്ടുണ്ട്. എന്തായാലും മണിക്കുട്ടന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ലുക്ക് എന്തായാലും വ്യത്യസ്തതയുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഹെവി ആയിട്ടുള്ള ലുക്കാണിത് എന്നും പ്രേക്ഷകർ കമൻറ് ചെയ്യുന്നു. നിരവധി ആരാധകർ ഉള്ള നടനാണ് മണിക്കുട്ടൻ. ബിഗ് ബോസ് എന്ന ഷോയാണ് മണിക്കുട്ടന്റെ ജീവിതത്തിൽ വഴിത്തിരിവായത് എന്നൊക്കെ വേണമെങ്കിൽ പറയാം.

**

ഓ**രോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ അനേകം വീഡിയോകളിലൂടെ നാം കടന്നുപോകാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്.

നമ്മളില്‍ കൗതുകം ജനിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളായിരിക്കും മിക്കവാറും ഇത്തരത്തില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ടത്. സമാനമായ, രസകരമായൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 'ആനിമല്‍സ് ഡൂയിംഗ് തിംഗ്സ്' എന്ന ഇൻസ്റ്റഗ്രാം പേജില്‍ വന്നൊരു വീഡിയോ ആണിത്.

ഒരു വളര്‍ത്തുപൂച്ചയാണിതിലെ താരം. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ കുടുംബത്തിലെ അംഗമെന്ന നിലയില്‍ കണക്കാക്കുന്ന എത്രയോ പേരുണ്ട്. അവരെല്ലാം തന്നെ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യകാര്യങ്ങളിലും മറ്റും ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരായിരിക്കും.

അതുകൊണ്ട് തന്നെ ഇവരില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍ എന്താണെന്ന് അന്വേഷിക്കാനും അതിന് പരിഹാരം കാണാനുമെല്ലാം വീട്ടുകാര്‍ ശ്രമിക്കും. ഇതുപോലെ തങ്ങളുടെ വളര്‍ത്തുപൂച്ചയില്‍ കണ്ടൊരു മാറ്റത്തിന് പിന്നിലെ കാരണം അന്വേഷിച്ചതാണ് വീട്ടുകാര്‍. സംഭവം എന്താണെന്നല്ലേ, പറയാം.

ഈ വളര്‍ത്തുപൂച്ചയുടെ തല എപ്പോഴും നനഞ്ഞിരിക്കുമത്രേ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വീട്ടുകാര്‍ ആലോചിച്ചു. ഒടുവില്‍ അവരിതിനുള്ള കാരണവും കണ്ടെത്തിയിരിക്കുകയാണ്. ഈ കാരണമാണ് വീഡിയോയില്‍ കാണുന്നത്.

വീട്ടില്‍ തന്നെ വളര്‍ത്തുന്ന പട്ടി എപ്പോഴും പൂച്ചയുടെ തല വായിലേക്ക് കയറ്റിവയ്ക്കുന്നതാണ് സംഭവം. അങ്ങനെയാണ് പൂച്ചയുടെ തല എപ്പോഴും നനഞ്ഞിരിക്കുന്നത്. ടിക് ടോക് വീഡിയോ ആയി വന്ന വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.

നിരവധി പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളെല്ലാം കണ്ടുകഴിഞ്ഞാല്‍ ഏറെ സന്തോഷിക്കാനും ചിരിക്കാനുമെല്ലാം സാധ്യതയുള്ള രസകരമായ വീഡിയോ തന്നെയാണിത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന വീഡിയോ കണ്ടുനോക്കൂ...

### Related Links & Sources
- [Original Story Source](https://moviemax.in/news/60179/manikuttan-did-a-new-photo-shoot-in-underwear-the-picture-goes-viral)