---
title: "അതിജീവിതയ്ക്ക് ഒപ്പമാണോയെന്ന് ചോദ്യം; സത്യത്തിനൊപ്പമാണെന്ന് കുഞ്ചാക്കോ ബോബൻ."
english_title: "Is the actor with Atijeetha? Kunchako Boban says that he is with Satya."
publisher: "moviemax.in"
canonical_url: "https://moviemax.in/news/60173/is-the-actor-with-atijeetha-kunchako-boban-says-that-he-is-with-satya"
published_at: "2022-08-07T19:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62efc08e40a0d_kunchako.jpg"
keywords: []
---

# അതിജീവിതയ്ക്ക് ഒപ്പമാണോയെന്ന് ചോദ്യം; സത്യത്തിനൊപ്പമാണെന്ന് കുഞ്ചാക്കോ ബോബൻ.

> **Lead Summary:** **ന**ടിയെ ആക്രമിച്ച കേസിൽ താൻ സത്യത്തിനൊപ്പമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. താൻ എന്നും സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. എന്നായാലും സത്യം ജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ എന്നും പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു.

## Article Content

**ന**ടിയെ ആക്രമിച്ച കേസിൽ താൻ സത്യത്തിനൊപ്പമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. താൻ എന്നും സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. എന്നായാലും സത്യം ജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ എന്നും പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു.

> * “നടിയോടൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. അത് തന്നെ അൾട്ടിമേറ്റ്ലി വിജയിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് ആരുടെ ഭാഗത്താണെങ്കിലും.”*- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ഉയർന്ന നിലവാരമുള്ള ആഡംബര ബ്രാൻഡുകളിലുള്ള ബാ​ഗുകളും മറ്റ് വസ്തുക്കളും എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ഒരു ഗാര്‍ബേജ് ബാ​ഗ്.

1.4 ലക്ഷം രൂപ വിലയുള്ള ഒരു ഗാർബേജ് ബാഗിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?. ആഡംബര ഫാഷൻ ബ്രാൻഡായ ബലെൻസിയാഗയാണ് (Balenciaga) ഈ ഗാര്‍ബേജ് ബാ​ഗ് കൊണ്ടു വന്നതിന് പിന്നിൽ.

1,790 ഡോളർ (1.4 ലക്ഷം രൂപ) വിലയുണ്ട്. കറുപ്പ്, വെള്ള, ചുവപ്പ്, നീല, മഞ്ഞ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ബാ​ഗ് ലഭ്യമാണ്. ഈ ബാ​ഗ് പുറത്തിറക്കിയതിന് പിന്നാലെ നിരവധി ട്വിറ്റർ ഉപയോക്താക്കൾ വിവിധ കമന്റുകൾ പോസ്റ്റ് ചെയ്തു. ഗാര്‍ബേജ് ബാഗിനെ പറ്റി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

> ഈ ബാ​ഗ് കാൾഫ്‌സ്കിൻ ലെതർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മാർച്ചിൽ പാരീസിൽ നടന്ന ഫാൾ 2022 റെഡി-ടു-വെയർ ശേഖരത്തിൽ ഈ ബാഗ് ഉണ്ടായിരുന്നു. "ലോകത്തിലെ ഏറ്റവും വിലകൂടിയ ട്രാഷ് ബാഗ് നിർമ്മിക്കാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിഞ്ഞില്ല. കാരണം ആരാണ് ഫാഷൻ ഇഷ്ടപ്പെടാത്തത്?"...- ബലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെംന ഗ്വാസലിയ വിമൻസ് വെയർ ഡെയ്‌ലിയോട് പറഞ്ഞു.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബാഗിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. എന്തിനാണ് ഇത്രയും കൂടിയ ബാ​ഗുകൾ എന്നൊരാൾ ചിത്രങ്ങൾക്ക് താഴേ കമന്റ് ചെയ്തു.

ഇത് തികച്ചും വിഡ്ഢിത്തമാണ്. പരിഹാസ്യവും വെറുപ്പുളവാക്കുന്നതുമായ ഈ അമിത വിലയുള്ള ബാഗ് നിർമ്മിച്ചത് ശരിയല്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ഇങ്ങനെ വില കൂടിയ ബാ​ഗുകൾ വാങ്ങാൻ ആളുകളുണ്ടോ എന്ന് മറ്റൊരാൾ പോസ്റ്റിന് താഴേ കമന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60173/is-the-actor-with-atijeetha-kunchako-boban-says-that-he-is-with-satya)