---
title: "കച്ചവടക്കാരന്റെ അടുത്ത് നിന്ന് ബാഗിനായി വിലപേശുന്ന നയന്‍താര, വീഡിയോ"
english_title: "Nayantara bargaining for a bag from a vendor, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/6016/nayantara-bargaining-for-a-bag-from-a-vendor-video"
published_at: "2021-10-19T16:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ea81fd5f2d_nayanthara.jpg"
keywords: []
---

# കച്ചവടക്കാരന്റെ അടുത്ത് നിന്ന് ബാഗിനായി വിലപേശുന്ന നയന്‍താര, വീഡിയോ

> **Lead Summary:** നിരവധി ആരാധകരുള്ള താരമാണ് നയന്‍താര . ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര സിനിമയ്ക്ക് പുറത്ത് പലപ്പോഴും വളരെ സിംപിള്‍ ലുക്കിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. താരസുന്ദരിയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

## Article Content

നിരവധി ആരാധകരുള്ള താരമാണ് നയന്‍താര . ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര സിനിമയ്ക്ക് പുറത്ത് പലപ്പോഴും വളരെ സിംപിള്‍ ലുക്കിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. താരസുന്ദരിയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങുന്ന നയന്‍താര വഴിയോര കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബാഗിന്റെ വില ചോദിക്കുകയാണ്. വിലപേശി ബാഗ് വാങ്ങാനാണ് താരത്തിന്റെ ശ്രമം. വെള്ള ചുരിദാറണിഞ്ഞ് നെറ്റിയില്‍ കുങ്കുമപ്പൊട്ട് തൊട്ടാണ് നടിയെ വീഡിയോയില്‍ കാണുന്നത്.

നയന്‍താരയുടെ ഫാന്‍സ് പേജുകളിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ”സ്ത്രീകള്‍ എപ്പോഴും സ്ത്രീകളാണ്. കച്ചവടക്കാരന്റെ അടുത്ത് നിന്ന് വിലപേശുന്നത് കണ്ടില്ലേ. എന്ത് ക്യൂട്ടാണ്” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. അതേസമയം, രജനീകാന്ത് ചിത്രം അണ്ണാത്തെയാണ് നയന്‍താരയുടേതായി പുറങ്ങാനിരിക്കുന്ന ചിത്രം. നോര്‍ത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തുനിന്നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്.

എന്നാണ് വീഡിയോ പകര്‍ത്തിയതെന്ന വിവരം ലഭ്യമല്ല. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ നയന്‍താര അഭിനയിക്കുന്നത്. പൃഥ്വിരാജ് ആണ് നായകന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/6016/nayantara-bargaining-for-a-bag-from-a-vendor-video)