---
title: "ഭാവി വരനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി ഗൗരി കൃഷ്ണ, വൈറലായി ചിത്രങ്ങൾ "
english_title: "Actress Gauri Krishna shared a photo with her future husband, the pictures went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60122/actress-gauri-krishna-shared-a-photo-with-her-future-husband-the-pictures-went-viral"
published_at: "2022-08-07T14:06:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef7adecd78e_gowri.jpg"
keywords: []
---

# ഭാവി വരനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി ഗൗരി കൃഷ്ണ, വൈറലായി ചിത്രങ്ങൾ 

> **Lead Summary:** ആരാധകര്‍ ആഘോഷമാക്കാന്‍ കാത്തുനില്‍ക്കുന്ന അടുത്ത താര വിവാഹമാണ് നടി ഗൗരി കൃഷ്ണയുടെ. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

## Article Content

ആരാധകര്‍ ആഘോഷമാക്കാന്‍ കാത്തുനില്‍ക്കുന്ന അടുത്ത താര വിവാഹമാണ് നടി ഗൗരി കൃഷ്ണയുടെ. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

വിവാഹമേ ജീവിതത്തില്‍ വേണ്ട എന്ന് തീരുമാനിച്ചിരുന്ന നടി ആയിരുന്നു ഗൗരി. പിന്നീട് ആ തീരുമാനം താരം മാറ്റുകയായിരുന്നു . സംവിധായകന്‍ മനോജിനെ ആണ് ഗൗരി വിവാഹം കഴിക്കാന്‍ പോകുന്നത്. മനോജിനൊപ്പം ഉള്ള ഫോട്ടോസ് ഷെയര്‍ ചെയ്തിരുന്നു നടി.

**

ഇപ്പോഴിതാ ഓണത്തോട് അടുപ്പിച്ച് കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഈ കപ്പിള്‍സ്. പച്ചനിറത്തിലെ കുര്‍ത്തയും ചുവപ്പു നിറത്തിലെ പാവാടയുമാണ് ഗൗരി ധരിച്ചത്. പച്ചനിറത്തിലെ ജുബ്ബയും കസവ് വരുന്ന മുണ്ടാണ് മനോജ് ധരിച്ചത്.

അന്‍സില്‍ സിയാദ് ആണ് ഈ വസ്ത്രം ഒരുക്കിയത്. ടിന്റു ഭദ്രനാണ് മേക്കപ്പ്. പുതിയ ചിത്രങ്ങള്‍ക്ക് താഴെ ഇവരുടെ വിവാഹത്തെ കുറിച്ചാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാണ് വിവാഹം എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

നിരവധി നല്ല നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനാണ് ശ്രീനിവാസന്‍. തിരക്കഥാകൃത്തായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. ഈ അടുത്ത് ആയിരുന്നു അച്ഛന്റെ അസുഖത്തെക്കുറിച്ച് മക്കളായ ധ്യാന്‍ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും തുറന്നു പറഞ്ഞത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുറെ നാളുകള്‍ ആശുപത്രിയില്‍ തന്നെയായിരുന്നു ശ്രീനിവാസന്‍

ഇപ്പോഴിതാ ജീവിതത്തിലേക്ക് തിരിച്ചെത്തിയ നടന്‍ ഒരു പൊതു വേദിയില്‍ കൂടി എത്തിയിരിക്കുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന താരസംഘടനയായ അമ്മ എന്ന ഷോയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്. ചാനല്‍ പുറത്തുവിട്ട പ്രമോ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു.

നിരവധി താരങ്ങളെ ഈ വീഡിയോയില്‍ കാണാം. ശ്രീനിവാസനും ഈ പരിപാടിയുടെ ഭാഗമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മണിയന്‍പിള്ള രാജുവാണ് ഇദേഹത്തെ വേദിയിലേക്ക് കൊണ്ടുവന്നത്.

വേദിയില്‍ വെച്ച് ശ്രീനിവാസനെ ചുംബനം നല്‍കിയാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്. ഈ സമയത്ത് സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ സിദ്ദിഖ് എന്നിവരായിരുന്നു വേദിയില്‍ ഉണ്ടായിരുന്നത്.

എന്തായാലും പൂര്‍ണ്ണ ആരോഗ്യവാനായി ശ്രീനിവാസനെ വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരും അറിയിച്ചു. എന്തായാലും ഈ പരിപാടി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/60122/actress-gauri-krishna-shared-a-photo-with-her-future-husband-the-pictures-went-viral)