കൈകളിൽ വെള്ളം ശേഖരിച്ച് നായയ്ക്ക് നൽകുന്ന മനുഷ്യൻ, വൈറലായി വീഡിയോ

കൈകളിൽ വെള്ളം ശേഖരിച്ച് നായയ്ക്ക് നൽകുന്ന മനുഷ്യൻ, വൈറലായി വീഡിയോ
2022-08-07T13:01:00 | By Susmitha Surendran

മൃ​ഗങ്ങൾക്ക് നമ്മുടെ ഭാഷ സംസാരിക്കാനാവില്ല. എന്തെങ്കിലും ആവശ്യമുണ്ട് എങ്കിൽ അത് പറയാനും കഴിയില്ല. അതുകൊണ്ട് തന്നെ അത് മനസിലാക്കി അവയെ സഹായിക്കുന്ന മനുഷ്യർ കരുണയുള്ളവരാണ്.

ദാഹം കൊണ്ട് വലഞ്ഞ ഒരു നായയ്ക്ക് ഒരു മനുഷ്യൻ വെള്ളം നൽകുന്ന ഒരു വീഡിയോ അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ആളുകളുടെ ഹൃദയം കീഴടക്കുകയും ചെയ്യുകയാണ്.

ആ സ്ഥലത്ത് എന്തെങ്കിലും കുപ്പിയോ പാത്രമോ ഒന്നും തന്നെ കിട്ടാനില്ലാത്തതിനാൽ സ്വന്തം കൈകളിൽ വച്ച് അയാൾ നായയ്ക്ക് വെള്ളം നൽകുകയാണ്. ഇപ്പോൾ വൈറലായിരിക്കുന്ന ഈ വീഡിയോയിൽ, ഒരാൾ തന്റെ കൈയിൽ സ്ഥലത്തെ പൊതു പൈപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നത് കാണാം. കയ്യിൽ ശേഖരിച്ച വെള്ളം അയാൾ നായയ്ക്ക് നൽകുകയാണ്. കയ്യിൽ വച്ച് തന്നെ നായ ആ വെള്ളം കുടിക്കുന്നു.

https://twitter.com/i/status/1555083619881947137

നായ അങ്ങേയറ്റം ദാഹിച്ച് വലഞ്ഞിരിക്കുകയാണ് എന്ന് അതിന്റെ വെള്ളത്തോടുള്ള പരവേശം കാണുമ്പോൾ മനസിലാവും. അയാൾ കയ്യിൽ നൽകിയിരിക്കുന്ന വെള്ളം ആർത്തിയോടെയാണ് നായ വലിച്ച് കുടിക്കുന്നത്. മനുഷ്യൻ വെള്ളം നൽകുന്നത് നിർത്തുമ്പോൾ നായ അയാളെ തടയുകയും വീണ്ടും വേണം എന്ന് കാണിക്കാൻ ശ്രമിക്കുന്നതും കാണാം.

"മൃഗ സ്നേഹികൾ പ്രത്യേകതരം മനുഷ്യരാണ്, ഉദാരമനസ്കതയുള്ളവരും, സഹാനുഭൂതി നിറഞ്ഞവരുമാണ് അവർ. വൈകാരികതയുള്ളവരും, മേഘങ്ങളില്ലാത്ത ആകാശത്തോളം വലിയ ഹൃദയങ്ങളുള്ളവരുമാണ്" - ജോൺ ഗ്രോഗൻ" എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്.

വളരെ എളുപ്പം തന്നെ ഒരു ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേർ വീഡിയോ ലൈക്ക് ചെയ്യുകയും അതിന് കമന്റിടുകയും ചെയ്തിട്ടുണ്ട്. ഒരുപാട് പേരാണ് അയാൾ‌ നായയോട് കാണിച്ച കരുണയെ അഭിനന്ദിച്ചത്.


ആണാണോ പെണ്ണാണോ?, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? മറുപടിയുമായി റിയാസ്


ബി​ഗ് ബോസ് മലയാളം സീസലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് റിയാസ് സലീം. വൈൽഡ് കാർഡ് എൻട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്‌ടിച്ചു റിയാസ് സലിം. 

തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം മലയാളികൾ ഒന്നുകൂടി ആഴത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങി.


ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും ഷോകളുമായി തിരക്കിലായ താരം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ കോമഡി സ്റ്റാർസിൽ അതിഥിയായി ദിൽഷയ്ക്കൊപ്പം എത്തിയിരുന്നു. 

രമേഷ് പിഷാരടി, ഷാജോൺ, ബൈജു തുടങ്ങിയവരാണ് ഈ റിയാലിറ്റിഷോയുടെ വിധികർത്താക്കൾ. ബി​ഗ് ബോസ് വിശേഷങ്ങളും മറ്റും റിയാസ് പങ്കുവെക്കുന്നതിനിടെ അവതാരിക മീര ചോദിച്ച ചില കാര്യങ്ങളും അതിന് മീര നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.


ആണാണോ പെണ്ണാണോ എന്നുള്ള ചോദ്യങ്ങൾ റിയാസിന്റെ സോഷ്യൽമീഡിയ കമന്റ് ബോക്സിൽ കണ്ടിരുന്നു, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? തുടങ്ങിയ തരത്തിലുള്ളതായിരുന്നു അവതാരിക മീരയുടെ ചോദ്യങ്ങൾ. ഇതിനെല്ലാം കൃത്യമായി കുറിക്കുകൊള്ളുന്ന തരത്തിലാണ് റിയാസ് സലീം മറുപടി നൽകിയത്. 'എന്റെ ഓറിയന്റേഷൻ സ്പെഷ്യലാണെന്ന് ഞാൻ ആ ഷോയിൽ പറഞ്ഞിട്ടില്ല.' 

ഞാൻ സ്പെഷ്യലാണെന്ന് മാത്രമാണ് പറഞ്ഞത്. എന്റെ ജെൻഡർ ഐഡന്റിറ്റി ഹീ ഓർ ഹിം എന്ന് ഞാൻ നേരത്ത തന്നെ പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടില്ലെങ്കിൽ അതെന്റെ പ്രശ്നമല്ല. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാർക്ക് പറയുന്ന കാര്യങ്ങൾ മനസിലാക്കാനുള്ള ബുദ്ധിയും വിവരവും ഇല്ലെങ്കിൽ അതും എന്റെ പ്രശ്നമല്ല.'


'എല്ലായിടത്തും നല്ല മനുഷ്യരും ചീത്ത മനുഷ്യന്മാരു‌മുണ്ട്. വിവരമുള്ളവരും വിവരമില്ലാത്തവരു‌മുണ്ട്. എന്റെ ജെൻഡർ ഐഡന്റിറ്റിയെ കുറിച്ച് ഞാൻ മൂന്നര കോടി ജനങ്ങളുടെ അടുത്ത് പറഞ്ഞ് കഴി‍ഞ്ഞു. എന്നിട്ടും മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് എന്റെ പ്രശ്നമല്ല.'

'ചൂഷണങ്ങൾ നേരിട്ടുവെന്ന് എടുത്ത് ഞാൻ പറഞ്ഞിട്ടില്ല. അനുഭവിച്ചത് സൈബർ ബുള്ളിയിങാണ്. ബുള്ളി ചെയ്തത് കൂടുതലും ആണുങ്ങളാണ്. പെൺകുട്ടികൾ അപ്രോച്ച് ചെയ്താൽ അത് എന്റെ പേഴ്സണൽ ലൈഫാണ്. ഞാനത് പേഴ്സണലി ഹാൻഡിൽ ചെയ്യും.' 'അത് ഈ ഷോയിൽ പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

റിലേഷൻഷിപ്പ് സ്റ്റാറ്റസ് സിം​ഗിൾ ആണ്. വിവരവും ബുദ്ധിയും പ്രോ​ഗ്രസീവ് ചിന്താ​ഗതിയും നല്ല മനസുമുള്ള വ്യക്തിയെയാണ് ജീവിത പങ്കാളിയാക്കാൻ ആ​ഗ്രഹിക്കുന്നത്.' 'ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്ന് മീരയോട് എന്തിന് പറയണം?. എന്റെ പേഴ്സണൽ‍ ലൈഫിലേക്ക് ചോദ്യങ്ങൾ പോകേണ്ട ആവശ്യമില്ല' റിയാസ് വ്യക്തമാക്കി. 


Content Highlight: Man collects water in hands and gives it to dog, video goes viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup