logo

ജീവിതത്തില്‍ അഭിനയിക്കാറില്ല പിഷാരടി കൗണ്ടറിനു കിടിലന്‍ മറുപടിയുമായി മഞ്ജു

Published at Dec 1, 2020 11:36 AM ജീവിതത്തില്‍ അഭിനയിക്കാറില്ല  പിഷാരടി കൗണ്ടറിനു  കിടിലന്‍ മറുപടിയുമായി മഞ്ജു

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. മറക്കാൻ പറ്റാത്ത ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച താരം. പ്രിയനായികമാരെക്കുറിച്ച് ചോദിക്കുമ്പോള്‍ മലയാളി മനസ്സിലേക്ക് ആദ്യം വരുന്നതും മഞ്ജു വാര്യരുടേ പേരാണ്.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയത്തില്‍ സ്ഥാനം നേടുകയായിരുന്നു താരം. ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നു താരം.

വിവാഹമോചനത്തിന് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്.പതിവില്‍ നിന്നും വ്യത്യസ്തമായി വേറിട്ട കഥാപാത്രങ്ങളെയായിരുന്നു രണ്ടാം വരവില്‍ ലഭിച്ചത്. രണ്ടാം വരവിലാണ് താന്‍ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതലായി ചിന്തിച്ചതെന്ന് താരം പറഞ്ഞിരുന്നു.


ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് മഞ്ജു വാര്യര്‍. രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്ന ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും പരിപാടിയിലേക്ക് മഞ്ജുവും അതിഥിയായി എത്തിയിരുന്നു. അതിനിടയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് രഞ്ജിനി ഹരിദാസ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പരിപാടിയുമായെത്തിയിരിക്കുകയാണ് രഞ്ജിനി. ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവുമെന്ന പരിപാടി തുടങ്ങിയത് അടുത്തിടെയായിരുന്നു.

രഞ്ജിനിയുടെ സ്വയംവരം നടക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹം നടത്തുമെന്ന് പറഞ്ഞ് എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നായിരുന്നു രഞ്ജിനി പറഞ്ഞത്.

പരിപാടിയിലേക്ക് ആദ്യമായെത്തിയ അതിഥി മഞ്ജു വാര്യരായിരുന്നു.മെന്‍ററായാണ് രമേഷ് പിഷാരടി എത്തിയത്. അതിഥിയായെത്തിയ മഞ്ജു വാര്യരുമായി പിഷാരടി നടത്തിയ രസകരമായ സംഭാഷണത്തിന്റെ വീഡിയോ നേരത്തെയും വൈറലായി മാറിയിരുന്നു.

മത്സരാര്‍ത്ഥികളായ ദമ്പതികള്‍ക്ക് രസകരമായ ടാസ്‌ക്കുകളായിരുന്നു ഇവര്‍ നല്‍കിയത്. മഞ്ജു വാര്യരെ നേരില്‍ കാണാനം അടുത്തിടപഴകാനും കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു പലരും പങ്കുവെച്ചത്.


മഞ്ജുവിന് ജ്യോതിഷം വശമുണ്ടെന്നറിഞ്ഞല്ലോയെന്നായിരുന്നു പിഷാരടി പറഞ്ഞത്. അഭിനേതാവായില്ലെങ്കില്‍ പിഷാരടി അമ്പലത്തിലെ മേല്‍ശാന്തിയായേനെയെന്നായിരുന്നു മഞ്ജു പറഞ്ഞത്.മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങള്‍ ആസ്വദിച്ചതിന് ശേഷമായാണ് ചേച്ചിക്ക് പോവാന്‍ സമയമായല്ലോയെന്ന് പറഞ്ഞ് രഞ്ജിനി താരത്തെ വേദിയിലേക്ക് വിളിച്ചത്.

കരിയറിലെ തന്നെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ കണ്ണെഴുതി പൊട്ടും തൊട്ടിലെ രംഗം കാണിക്കാമോയെന്നായിരുന്നു ഇരുവരും ചോദിച്ചത്. തിലകന്‍ ചേട്ടനെ മയക്കുന്ന രംഗമെന്ന് പറഞ്ഞപ്പോള്‍ അയ്യേ, അതോയെന്നായിരുന്നു മഞ്ജു ആദ്യം പറഞ്ഞത്.

ഞാന്‍ തിലകന്‍ ചേട്ടനാവാമെന്നായിരുന്നു പിഷാരടി പറഞ്ഞത്.ലളിതം സുന്ദരത്തിന്റെ ലൊക്കേഷനിലേക്കാണ് ഇനി പോവുന്നത്. ചേട്ടനാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. അതില്‍ ഒരു നിര്‍മ്മാതാവ് കൂടിയാണ്. നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണിത്.

കയറ്റം വൈകാതെ തന്നെ എത്തും. ജീവിതത്തില്‍ ഞാന്‍ അഭിനയിക്കാറില്ല സിനിമയില്‍ മാത്രമേ അഭിനയിക്കാറുള്ളൂയെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. എല്ലാവര്‍ക്കും അഭിനന്ദനങ്ങളും ആശംസയും, പ്രത്യേകിച്ച് അമ്മമാരോട് ഒരുപാട് സ്‌നേഹവുമെന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ വേദി വിട്ടത്.

Manju Warrier is a lady superstar in Malayalam cinema. The actor who has gifted a lot of unforgettable good movies. Manju Warrier's name is the first thing that comes to mind when asking about heroines

Related Stories
ജയസൂര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷം ; ചിത്രങ്ങള്‍ കാണാം

Dec 31, 2020 02:53 PM

ജയസൂര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷം ; ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. ഏതൊരു കഥാപാത്രത്തെയും അതിന്റെ അംശം ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കാൻ ജയസൂര്യയ്ക്ക്...

Read More >>
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും

Dec 31, 2020 01:17 PM

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും

നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ്...

Read More >>
Trending Stories