ബിഗ് ബോസ് മലയാളം സീസലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് റിയാസ് സലീം. വൈൽഡ് കാർഡ് എൻട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്ടിച്ചു റിയാസ് സലിം.
തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം മലയാളികൾ ഒന്നുകൂടി ആഴത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങി.

ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും ഷോകളുമായി തിരക്കിലായ താരം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ കോമഡി സ്റ്റാർസിൽ അതിഥിയായി ദിൽഷയ്ക്കൊപ്പം എത്തിയിരുന്നു.
രമേഷ് പിഷാരടി, ഷാജോൺ, ബൈജു തുടങ്ങിയവരാണ് ഈ റിയാലിറ്റിഷോയുടെ വിധികർത്താക്കൾ. ബിഗ് ബോസ് വിശേഷങ്ങളും മറ്റും റിയാസ് പങ്കുവെക്കുന്നതിനിടെ അവതാരിക മീര ചോദിച്ച ചില കാര്യങ്ങളും അതിന് മീര നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.

ആണാണോ പെണ്ണാണോ എന്നുള്ള ചോദ്യങ്ങൾ റിയാസിന്റെ സോഷ്യൽമീഡിയ കമന്റ് ബോക്സിൽ കണ്ടിരുന്നു, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? തുടങ്ങിയ തരത്തിലുള്ളതായിരുന്നു അവതാരിക മീരയുടെ ചോദ്യങ്ങൾ. ഇതിനെല്ലാം കൃത്യമായി കുറിക്കുകൊള്ളുന്ന തരത്തിലാണ് റിയാസ് സലീം മറുപടി നൽകിയത്. 'എന്റെ ഓറിയന്റേഷൻ സ്പെഷ്യലാണെന്ന് ഞാൻ ആ ഷോയിൽ പറഞ്ഞിട്ടില്ല.'
ഞാൻ സ്പെഷ്യലാണെന്ന് മാത്രമാണ് പറഞ്ഞത്. എന്റെ ജെൻഡർ ഐഡന്റിറ്റി ഹീ ഓർ ഹിം എന്ന് ഞാൻ നേരത്ത തന്നെ പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടില്ലെങ്കിൽ അതെന്റെ പ്രശ്നമല്ല. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാർക്ക് പറയുന്ന കാര്യങ്ങൾ മനസിലാക്കാനുള്ള ബുദ്ധിയും വിവരവും ഇല്ലെങ്കിൽ അതും എന്റെ പ്രശ്നമല്ല.'

'എല്ലായിടത്തും നല്ല മനുഷ്യരും ചീത്ത മനുഷ്യന്മാരുമുണ്ട്. വിവരമുള്ളവരും വിവരമില്ലാത്തവരുമുണ്ട്. എന്റെ ജെൻഡർ ഐഡന്റിറ്റിയെ കുറിച്ച് ഞാൻ മൂന്നര കോടി ജനങ്ങളുടെ അടുത്ത് പറഞ്ഞ് കഴിഞ്ഞു. എന്നിട്ടും മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് എന്റെ പ്രശ്നമല്ല.'
'ചൂഷണങ്ങൾ നേരിട്ടുവെന്ന് എടുത്ത് ഞാൻ പറഞ്ഞിട്ടില്ല. അനുഭവിച്ചത് സൈബർ ബുള്ളിയിങാണ്. ബുള്ളി ചെയ്തത് കൂടുതലും ആണുങ്ങളാണ്. പെൺകുട്ടികൾ അപ്രോച്ച് ചെയ്താൽ അത് എന്റെ പേഴ്സണൽ ലൈഫാണ്. ഞാനത് പേഴ്സണലി ഹാൻഡിൽ ചെയ്യും.' 'അത് ഈ ഷോയിൽ പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
റിലേഷൻഷിപ്പ് സ്റ്റാറ്റസ് സിംഗിൾ ആണ്. വിവരവും ബുദ്ധിയും പ്രോഗ്രസീവ് ചിന്താഗതിയും നല്ല മനസുമുള്ള വ്യക്തിയെയാണ് ജീവിത പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നത്.' 'ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്ന് മീരയോട് എന്തിന് പറയണം?. എന്റെ പേഴ്സണൽ ലൈഫിലേക്ക് ചോദ്യങ്ങൾ പോകേണ്ട ആവശ്യമില്ല' റിയാസ് വ്യക്തമാക്കി.
സന്തോഷവാർത്തയുമായി ദുർഗ്ഗാ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ
മലയാളികൾക്ക് സുപരിചിതയായ താരമാണ് ദുർഗ്ഗാ കൃഷ്ണ . ചെറുതും വലുതുമായ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് . ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് ദുർഗ്ഗാ കൃഷ്ണ.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോൾ നടിയുടെ ഏറ്റവും വലിയ ഒരു വിശേഷമാണ് മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. നിരവധി ആളുകൾ ആണ് താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തുവന്നത്.
അടുത്തിടെ താരം ഉടൽ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിഗംഭീര പ്രകടനം ആയിരുന്നു താരം ഈ സിനിമയിൽ കാഴ്ചവച്ചത്. ഇന്ദ്രൻസ് ആയിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുപോലെ ധ്യാൻ ശ്രീനിവാസനും ഈ സിനിമയിൽ ഉണ്ടായിരുന്നു. ഈ സിനിമയിൽ താരം ചില ഹോട്ട് രംഗങ്ങൾ ചെയ്തിരുന്നു.

അതിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു താരം കേട്ടത്. ഇപ്പോഴും താരത്തിനെതിരെ ഉള്ള സൈബർ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവർക്കുള്ള മറുപടി എന്ന നിലയിലാണ് ഒരു സന്തോഷവാർത്ത വന്നിരിക്കുന്നത്.
ഉടൽ എന്ന സിനിമയിലെ പ്രകടനത്തിന് താരത്തിന് ഒരു പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ഭരത് മുരളി പുരസ്കാരം ആണ് താരത്തിന് ലഭിച്ചിരിക്കുന്നത്. 25000 രൂപയും പ്രശസ്തി പത്രവും ആണ് പുരസ്കാരത്തിൽ അടങ്ങുക. ഈ മാസം അവസാനം ആയിരിക്കും കൊല്ലം പ്രസ് ക്ലബ്ബിൽ വച്ച് സംവിധായകൻ കെ പി കുമാരൻ പുരസ്കാരം സമ്മാനിക്കുക.

രതീഷ് രഘുനന്ദൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഉടൻ. വളരെ മികച്ച റിപ്പോർട്ടുകൾ ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. എല്ലാ താരങ്ങളുടെയും അതിഗംഭീര പെർഫോമൻസ് അടങ്ങിയത് ആയിരുന്നു ചിത്രം. എങ്കിലും ഇവർക്ക് ആർക്കും തന്നെ കേരള സംസ്ഥാന ഫിലിം പുരസ്കാരങ്ങൾ ലഭിച്ചില്ല എന്നത് മറ്റൊരു സങ്കടകരമായ വസ്തുതയാണ്.
Content Highlight: 'Male or female?, Rias with the correct answer!




































