---
title: "സന്തോഷവാർത്തയുമായി ദുർഗ്ഗാ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ "
english_title: "Durga Krishna's new news is being noticed now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/60090/durga-krishnas-new-news-is-being-noticed-now"
published_at: "2022-08-07T12:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef5fb5d70b8_durga_krishan.jpg"
keywords: []
---

# സന്തോഷവാർത്തയുമായി ദുർഗ്ഗാ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ 

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ താരമാണ് ദുർഗ്ഗാ കൃഷ്ണ . ചെറുതും വലുതുമായ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് . ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് ദുർഗ്ഗാ കൃഷ്ണ.

## Article Content

മലയാളികൾക്ക് സുപരിചിതയായ താരമാണ് ദുർഗ്ഗാ കൃഷ്ണ . ചെറുതും വലുതുമായ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് . ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് ദുർഗ്ഗാ കൃഷ്ണ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

**

ഇപ്പോൾ നടിയുടെ ഏറ്റവും വലിയ ഒരു വിശേഷമാണ് മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. നിരവധി ആളുകൾ ആണ് താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തുവന്നത്.

അടുത്തിടെ താരം ഉടൽ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിഗംഭീര പ്രകടനം ആയിരുന്നു താരം ഈ സിനിമയിൽ കാഴ്ചവച്ചത്. ഇന്ദ്രൻസ് ആയിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുപോലെ ധ്യാൻ ശ്രീനിവാസനും ഈ സിനിമയിൽ ഉണ്ടായിരുന്നു. ഈ സിനിമയിൽ താരം ചില ഹോട്ട് രംഗങ്ങൾ ചെയ്തിരുന്നു.

അതിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു താരം കേട്ടത്. ഇപ്പോഴും താരത്തിനെതിരെ ഉള്ള സൈബർ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവർക്കുള്ള മറുപടി എന്ന നിലയിലാണ് ഒരു സന്തോഷവാർത്ത വന്നിരിക്കുന്നത്.

ഉടൽ എന്ന സിനിമയിലെ പ്രകടനത്തിന് താരത്തിന് ഒരു പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ഭരത് മുരളി പുരസ്കാരം ആണ് താരത്തിന് ലഭിച്ചിരിക്കുന്നത്. 25000 രൂപയും പ്രശസ്തി പത്രവും ആണ് പുരസ്കാരത്തിൽ അടങ്ങുക. ഈ മാസം അവസാനം ആയിരിക്കും കൊല്ലം പ്രസ് ക്ലബ്ബിൽ വച്ച് സംവിധായകൻ കെ പി കുമാരൻ പുരസ്കാരം സമ്മാനിക്കുക.

രതീഷ് രഘുനന്ദൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഉടൻ. വളരെ മികച്ച റിപ്പോർട്ടുകൾ ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. എല്ലാ താരങ്ങളുടെയും അതിഗംഭീര പെർഫോമൻസ് അടങ്ങിയത് ആയിരുന്നു ചിത്രം. എങ്കിലും ഇവർക്ക് ആർക്കും തന്നെ കേരള സംസ്ഥാന ഫിലിം പുരസ്കാരങ്ങൾ ലഭിച്ചില്ല എന്നത് മറ്റൊരു സങ്കടകരമായ വസ്തുതയാണ്.

മലയാള സിനിമയെ ഫാന്റസിയുടെയും ടൈം ട്രാവലിന്റെയും മറ്റൊരു തലത്തിൽ എത്തിച്ച ചിത്രമാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'മഹാവീര്യര്‍'(Mahaveeryar). ആസിഫ് അലി, നിവിൻ പോളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

ഈ അവസരത്തിൽ ചിത്രത്തിലെ മനോഹരമായൊരു ​ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'അനുരാ​ഗ മനം' എന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന വീരഭദ്രൻ എന്ന കഥാപാത്രത്തിന്റെ പ്രണയമാണ് ​ഗാനരം​ഗത്ത് ചിത്രീകരിച്ചിരിക്കുന്നത്.

ലാല്‍ വേഷമിട്ട 'രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവി'ന് ലക്ഷണയുക്തയായ ഒരു പെണ്ണിനെ വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് ആസിഫ് അലി അവതരിപ്പിക്കുന്ന മന്ത്രി അങ്ങനെയൊരു പെണ്ണിനെ തേടി പുറപ്പെടുന്നു.

ശേഷം സുന്ദരിയായ പെൺകുട്ടിയെ കണ്ടെത്തുകയും അവളെയും കൊണ്ട് രാജാവിനടുത്തേക്ക് എത്തുന്നതുമാണ് ഈ ​ഗാനരം​ഗം. ബികെ ഹരിനാരായണന്റെ വരികൾക്ക് രചനയും നിർമ്മാണവും ചെയ്തിരിക്കുന്നക് ഇഷാൻ ഛബ്രയാണ്. എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈൻ തിരക്കഥ എഴുതിയിരിക്കുന്നത്.

സമകാലീന സാഹചര്യങ്ങളിലെ അധികാര വ്യവസ്‍ഥിതിയോട് മാറാത്ത കാലത്തിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാസ്യത്തിന്റെ മേമ്പൊടിയോടെ കലഹിക്കുകയാണ് 'മഹാവീര്യര്‍' ചെയ്യുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60090/durga-krishnas-new-news-is-being-noticed-now)