---
title: "ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്; ധ്യാന്‍ ശ്രീനിവാസൻ"
english_title: "Here business is done in the name of men; Dhyan Srinivasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60058/here-business-is-done-in-the-name-of-men-dhyan-srinivasan"
published_at: "2022-08-07T09:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef3d4dd738f_dhyan_sreenivasan.jpg"
keywords: []
---

# ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്; ധ്യാന്‍ ശ്രീനിവാസൻ

> **Lead Summary:** കഴിഞ്ഞ ഏതാനും നാളുകളായി മലയാള സിനിമാ മേഖലയിൽ അഭിനേതാക്കളുടെ വേതനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. നടിമാർക്കും നടന്മാർക്കും തുല്യവേദനം ആവശ്യമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പലഭാ​ഗങ്ങളിൽ നിന്നും

## Article Content

കഴിഞ്ഞ ഏതാനും നാളുകളായി മലയാള സിനിമാ മേഖലയിൽ അഭിനേതാക്കളുടെ വേതനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. നടിമാർക്കും നടന്മാർക്കും തുല്യവേദനം ആവശ്യമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പലഭാ​ഗങ്ങളിൽ നിന്നും

ഉയർന്ന് വന്നിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ ധ്യാൻ ശ്രീനിവാസൻ(Dhyan Sreenivasan) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താരമൂല്യം അനുസരിച്ചാണ് സിനിമയില്‍ പ്രതിഫലം നല്‍കേണ്ടതെന്നും സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്നും ബിസിനസ് നടക്കുന്നത് തങ്ങളുടെ പേരിലാണെന്നും ധ്യാന്‍ പറഞ്ഞു.

**

> മഞ്ജുവാര്യരെ പോലെ സിനിമ പുൾ ചെയ്യാൻ സാധിക്കുന്ന സമയത്ത് അവർക്ക് തുല്യവേതനം ആവശ്യപ്പെടാമെന്നും ധ്യാൻ പറഞ്ഞു. "ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ്. ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്. എന്നാല്‍ മഞ്ജു ചേച്ചിയുടെ പേരില്‍ ഇവിടെ ബിസിനസ് നടക്കുന്നുണ്ട്.

അങ്ങനെ ഒരു ലെവലിലേക്ക് വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം. അതില്‍ തെറ്റില്ല, എന്നാല്‍ അതിന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാന്‍ അവർക്ക് സാധിക്കണം. മലയാളത്തില്‍ അത്തരം നടിമാര്‍ വിരലില്‍ എണ്ണാവുന്ന അത്ര മാത്രമേയുള്ളു.

> മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ കഴിയും. അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം", എന്നാണ് ധ്യാൻ പറഞ്ഞത്. 'സായാഹ്നവാര്‍ത്തകള്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു താരം.

സിനിമാ മേഖലയില്‍ ഉള്ളവർക്ക് സ്ത്രീ- പുരുഷ ഭേദമില്ലാതെ തുല്യ വേതനം അര്‍ഹിക്കുന്നുണ്ടെന്ന് നടി അപര്‍ണ ബാലമുരളി മുൻപ് പറഞ്ഞിരുന്നു. സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ടാകണമെന്നും അപർണ പറഞ്ഞിരുന്നു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആൻറണി പെരുമ്പാവൂർ. മോഹൻലാൽ എന്ന നടൻറെ എല്ലാമെല്ലാമാണ് ആൻറണി പെരുമ്പാവൂർ എന്നു പറഞ്ഞാൽ അതിശയോക്തി ആവില്ല. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മോഹൻലാൽ എന്ന നടൻറെ നിഴലായി ഇദ്ദേഹം നടക്കുന്നു. ലാലേട്ടന്റെ ഡ്രൈവർ ആയിട്ടാണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. 

ഇപ്പോൾ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ആൻറണി പെരുമ്പാവൂർ. ഒരു പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഒരു കൊട്ടാരം പോലെ തോന്നിപ്പിക്കുന്ന അതിഗംഭീര ഫ്ലാറ്റ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

അറബി കടലിൻറെ മനോഹരമായ വ്യൂ ഉള്ള ഫ്ലാറ്റ് ആണ് ഇത് എന്നതാണ് ഏറ്റവും വലിയ ആകർഷണം. ഈ ഫ്ലാറ്റ് ആദ്യമായി ആരാധകരെ കാണിച്ചത് ആരാണ് എന്ന് അറിയുമോ? നടൻ അനൂപ് മേനോൻ ആണ് ഫ്ലാറ്റിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

അനൂപ് മേനോൻ ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള ഡിലൈഫ് ആണ് ഈ ഫ്ലാറ്റ് ഒരുക്കിയത്. കൊച്ചി കായലിനരികെ ആണ് ഈ ഫ്ലാറ്റ് നിലകൊള്ളുന്നത്.

ആൻറണിയും ഭാര്യയും ഒന്നിച്ചുനിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ. അടുത്തിടെ മോഹൻലാലും ഒരു ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ആൻറണിയും ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചി കുണ്ടന്നൂരിന് അടുത്താണ് ലാലേട്ടൻ വാങ്ങിയ ഫ്ലാറ്റ്. പതിനഞ്ചും പതിനാറും നിലകൾ ചേർത്ത് ഏകദേശം ഒമ്പതിനായിരം ചതുരശ്രയടിയുള്ള ഫ്ലാറ്റ് ആണ് അദ്ദേഹം സ്വന്തമാക്കിയത്. ഇട്ടിമാണി എന്ന സിനിമയിൽ അദ്ദേഹം ഉപയോഗിച്ച ലാബ്രഡാ സ്കൂട്ടറും ഇവിടെ കാഴ്ചവസ്തുവായി വെച്ചിരുന്നു.

ഈ സംഭവത്തിന് ശേഷം ഒരു മാസം കഴിഞ്ഞാണ് ഇപ്പോൾ ആൻറണി പെരുമ്പാവൂർ പുതിയ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ആൻറണിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60058/here-business-is-done-in-the-name-of-men-dhyan-srinivasan)