---
title: "ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി ആൻ്റണി പെരുമ്പാവൂർ"
english_title: "Anthony Perumbavoor shared the good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60043/anthony-perumbavoor-shared-the-good-news"
published_at: "2022-08-07T08:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef2d7d759bb_antony_perumbavoor.jpg"
keywords: []
---

# ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി ആൻ്റണി പെരുമ്പാവൂർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആൻറണി പെരുമ്പാവൂർ. മോഹൻലാൽ എന്ന നടൻറെ എല്ലാമെല്ലാമാണ് ആൻറണി പെരുമ്പാവൂർ എന്നു പറഞ്ഞാൽ അതിശയോക്തി ആവില്ല. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മോഹൻലാൽ എന്ന നടൻറെ നിഴലായി ഇദ്ദേഹം നടക്കുന്നു. ലാലേട്ടന്റെ ഡ്രൈവർ ആയിട്ടാണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആൻറണി പെരുമ്പാവൂർ. മോഹൻലാൽ എന്ന നടൻറെ എല്ലാമെല്ലാമാണ് ആൻറണി പെരുമ്പാവൂർ എന്നു പറഞ്ഞാൽ അതിശയോക്തി ആവില്ല. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മോഹൻലാൽ എന്ന നടൻറെ നിഴലായി ഇദ്ദേഹം നടക്കുന്നു. ലാലേട്ടന്റെ ഡ്രൈവർ ആയിട്ടാണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. 

ഇപ്പോൾ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ആൻറണി പെരുമ്പാവൂർ. ഒരു പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഒരു കൊട്ടാരം പോലെ തോന്നിപ്പിക്കുന്ന അതിഗംഭീര ഫ്ലാറ്റ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

**

അറബി കടലിൻറെ മനോഹരമായ വ്യൂ ഉള്ള ഫ്ലാറ്റ് ആണ് ഇത് എന്നതാണ് ഏറ്റവും വലിയ ആകർഷണം. ഈ ഫ്ലാറ്റ് ആദ്യമായി ആരാധകരെ കാണിച്ചത് ആരാണ് എന്ന് അറിയുമോ? നടൻ അനൂപ് മേനോൻ ആണ് ഫ്ലാറ്റിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

അനൂപ് മേനോൻ ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള ഡിലൈഫ് ആണ് ഈ ഫ്ലാറ്റ് ഒരുക്കിയത്. കൊച്ചി കായലിനരികെ ആണ് ഈ ഫ്ലാറ്റ് നിലകൊള്ളുന്നത്.

ആൻറണിയും ഭാര്യയും ഒന്നിച്ചുനിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ. അടുത്തിടെ മോഹൻലാലും ഒരു ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ആൻറണിയും ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചി കുണ്ടന്നൂരിന് അടുത്താണ് ലാലേട്ടൻ വാങ്ങിയ ഫ്ലാറ്റ്. പതിനഞ്ചും പതിനാറും നിലകൾ ചേർത്ത് ഏകദേശം ഒമ്പതിനായിരം ചതുരശ്രയടിയുള്ള ഫ്ലാറ്റ് ആണ് അദ്ദേഹം സ്വന്തമാക്കിയത്. ഇട്ടിമാണി എന്ന സിനിമയിൽ അദ്ദേഹം ഉപയോഗിച്ച ലാബ്രഡാ സ്കൂട്ടറും ഇവിടെ കാഴ്ചവസ്തുവായി വെച്ചിരുന്നു.

ഈ സംഭവത്തിന് ശേഷം ഒരു മാസം കഴിഞ്ഞാണ് ഇപ്പോൾ ആൻറണി പെരുമ്പാവൂർ പുതിയ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ആൻറണിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചിമാ മോഹൻ. മലയാളത്തിൽ ബാലതാരം ആയിട്ടാണ് താരം അരങ്ങേറിയത്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയം, സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സുന്ദര പുരുഷൻ എന്നീ സിനിമകളിൽ താരം ബാലതാരമായി എത്തിയിരുന്നു. 

പിന്നീട് വർഷങ്ങൾക്കുശേഷം ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ ആയിരുന്നു താരം നായികയായി ഇറങ്ങിയത്. നിവിൻ പോളി ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലെ നടിയുടെ പ്രകടനം ഏറെ വിമർശിക്കപ്പെട്ടിരുന്നു.

ഇതിനുശേഷമാണ് താരം തമിഴ് സിനിമയിലേക്ക് ചേക്കേറിയത്. അവിടെനിന്നും താരത്തിന് മികച്ച വേഷങ്ങൾ ലഭിച്ചു. ഗൗതം മേനോൻ സിനിമയിൽ വരെ താരം നായികയായി അഭിനയിച്ചു. ഇപ്പോൾ താരം വിവാഹിതയാകുവാൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

സിനിമയിലെ പ്രശസ്ത താരങ്ങളിൽ ഒരാൾ ആയിട്ടുള്ള ഗൗതം കാർത്തിക് എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്യാൻ പോകുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇരുവരും കഴിഞ്ഞ കുറെ മാസങ്ങളായി ഡേറ്റിംഗ് ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ഇവരുടെ വീട്ടുകാർക്ക് അറിയാം എന്നും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുകയാണ് എന്നുമാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ തൽക്കാലം അങ്ങനെ പ്ലാൻ ഒന്നുമില്ല എന്നാണ് മഞ്ചിമാ പറഞ്ഞത്. അതേസമയം നേർ വിപരീതമായിട്ടാണ് ഗൗതം കാർത്തിക് പറഞ്ഞത്. വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്നാണ് ഇദ്ദേഹം ഒരു പുഞ്ചിരിയോടെ പറഞ്ഞത്.

2019 വർഷത്തിൽ പുറത്തിറങ്ങിയ ദേവരാട്ടം എന്ന തമിഴ് സിനിമയിലൂടെ ആണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. അന്നുമുതൽ ഇവർ തമ്മിൽ പ്രണയത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/60043/anthony-perumbavoor-shared-the-good-news)