---
title: "നടി  മഞ്ജിമ മോഹൻ ഉടൻ വിവാഹിതയാകുന്നു, റിപ്പോർട്ട് "
english_title: "Actress Manjima Mohan is reportedly getting married soon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60040/actress-manjima-mohan-is-reportedly-getting-married-soon"
published_at: "2022-08-07T08:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef24b4265d0_manjima_mohan.jpg"
keywords: []
---

# നടി  മഞ്ജിമ മോഹൻ ഉടൻ വിവാഹിതയാകുന്നു, റിപ്പോർട്ട് 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചിമാ മോഹൻ. മലയാളത്തിൽ ബാലതാരം ആയിട്ടാണ് താരം അരങ്ങേറിയത്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയം, സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സുന്ദര പുരുഷൻ എന്നീ സിനിമകളിൽ താരം ബാലതാരമായി എത്തിയിരുന്നു. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചിമാ മോഹൻ. മലയാളത്തിൽ ബാലതാരം ആയിട്ടാണ് താരം അരങ്ങേറിയത്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയം, സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സുന്ദര പുരുഷൻ എന്നീ സിനിമകളിൽ താരം ബാലതാരമായി എത്തിയിരുന്നു. 

പിന്നീട് വർഷങ്ങൾക്കുശേഷം ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ ആയിരുന്നു താരം നായികയായി ഇറങ്ങിയത്. നിവിൻ പോളി ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലെ നടിയുടെ പ്രകടനം ഏറെ വിമർശിക്കപ്പെട്ടിരുന്നു.

**

ഇതിനുശേഷമാണ് താരം തമിഴ് സിനിമയിലേക്ക് ചേക്കേറിയത്. അവിടെനിന്നും താരത്തിന് മികച്ച വേഷങ്ങൾ ലഭിച്ചു. ഗൗതം മേനോൻ സിനിമയിൽ വരെ താരം നായികയായി അഭിനയിച്ചു. ഇപ്പോൾ താരം വിവാഹിതയാകുവാൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

സിനിമയിലെ പ്രശസ്ത താരങ്ങളിൽ ഒരാൾ ആയിട്ടുള്ള ഗൗതം കാർത്തിക് എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്യാൻ പോകുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇരുവരും കഴിഞ്ഞ കുറെ മാസങ്ങളായി ഡേറ്റിംഗ് ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ഇവരുടെ വീട്ടുകാർക്ക് അറിയാം എന്നും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുകയാണ് എന്നുമാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ തൽക്കാലം അങ്ങനെ പ്ലാൻ ഒന്നുമില്ല എന്നാണ് മഞ്ചിമാ പറഞ്ഞത്. അതേസമയം നേർ വിപരീതമായിട്ടാണ് ഗൗതം കാർത്തിക് പറഞ്ഞത്. വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്നാണ് ഇദ്ദേഹം ഒരു പുഞ്ചിരിയോടെ പറഞ്ഞത്.

2019 വർഷത്തിൽ പുറത്തിറങ്ങിയ ദേവരാട്ടം എന്ന തമിഴ് സിനിമയിലൂടെ ആണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. അന്നുമുതൽ ഇവർ തമ്മിൽ പ്രണയത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ സിനിമയിൽ അഭിനയം കൊണ്ടും താരപ്രഭ കൊണ്ടും അലയൊലികൾ തീർത്ത നടിയാണ് ശ്രീദേവി. ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന ഖ്യാതി സ്വന്തമാക്കിയ ശ്രീദേവി നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ ബി​ഗ് സ്ക്രീനിൽ അവതരിപ്പിച്ചു. 2018 ൽ അവിചാരിതമായി മരണപ്പെട്ട ശ്രീദേവി ഇന്നും ജനമനസ്സിൽ പ്രിയ അഭിനേത്രിയായി നിലകൊള്ളുന്നു. 

ശ്രീദേവിയുടെ മകൾ ജാൻവി കപൂറും ഇന്ന് സിനിമയിൽ സജീവമാണ്. യുവനടിമാരിൽ ശ്രദ്ധേയയായ ജാൻവിയുടെ പുതിയ സിനിമ ​ഗുഡ് ലക്ക് ജെറി റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ജാൻവി.

ഇപ്പോഴിതാ ശ്രീദേവിയെ പറ്റി നടി ഊർമിള മതോണ്ട്കർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഡിഡ് സൂപ്പർ മംമ്സ് എന്ന റിയാലിറ്റി ഷോയിലായിരുന്നു സംഭവം. ഷോയിൽ പ്രൊമോഷന്റെ ഭാ​ഗമായി ജാൻവിയും അതിഥിയായെത്തിയിരുന്നു.

പരിപാടിയിൽ ​ഗർഭിണിയായ ഒരു സ്ത്രീയെ അവതരിപ്പിച്ച ഒരു പെർഫോമൻസ് കണ്ടപ്പോഴാണ് ഊർമിളയ്ക്ക് ശ്രീദേവിയെ ഓർമ്മ വന്നത്. 

'ഇതേകാര്യമായിരുന്നു ഞാൻ സെറ്റിന് പുറത്ത് ജാൻവിയോട് പറഞ്ഞത്. എനിക്കോർമ്മയുണ്ട് ശ്രീദേവി ജീയോടൊപ്പം ജൂഡൈ എന്ന സിനിമയിലെ ​ഗാനരം​ഗം ഷൂട്ട് ചെയ്യുമ്പോൾ അവർ ജാൻവിയെ ​ഗർഭം ധരിച്ചിരിക്കുകയായിരുന്നു. ജനിക്കുന്നതിന് മുമ്പേ ഇവളുമായി എനിക്കുള്ള ബന്ധത്തെ പറ്റി ഞങ്ങൾ സംസാരിക്കുകയായിരുന്നു,' ഊർമിള പറഞ്ഞു.

1997 ഫെബ്രുവരി 28 ന് പുറത്തിറങ്ങിയ സിനിമയാണ് ജുഡൈ. അനിൽ കപൂർ, ശ്രീദേവി, ഊർമിള മതോണ്ട്കർ, കാദർ ഖാൻ, ഫരീദ ജലാൽ, ജോണി ലെവർ, പരേഷ് രവാൾ, ഉപാസന സിം​ഗ്, സയീദ് ജഫ്രി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. 1996 ജൂൺ രണ്ടിനാണ് ബോണി കപൂറും ശ്രീദേവിയും വിവാഹിതരായത്. ജൂഡൈ സിനിമ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ശ്രീദേവി ജാൻവിക്ക് ജൻമം നൽകുകയും ചെയ്തു.

2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഒരു ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണ നടിയുടെ തലയ്ക്കും ​ഗുരുതര പരിക്കേറ്റിരുന്നു.

വർഷങ്ങൾക്കിപ്പുറവും ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകൾ ഒഴിഞ്ഞിട്ടില്ല.ശ്രീദേവിയുടെ മരണ ശേഷം സിനിമയോടുള്ള താൽപര്യമാണ് തന്നെയും പിതാവ് ബോണി കപൂറിനെയും മുന്നോട്ട് നയിക്കുന്നതെന്നും ജാൻവി കപൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജാൻവി കപൂർ, ഖുശി കപൂർ എന്നീ രണ്ട് കുട്ടികളാണ് ശ്രീദേവിക്കുള്ളത്. ഖുശി കപൂറും സിനിമയിലേക്ക് വരാനൊരുങ്ങുകയാണ്. ജാൻവി കപൂറിന്റെ പുതിയ ചിത്രം ​ഗുഡ് ലക്ക് ജെറിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ​ഗുഡ് ലക്ക് ജെറി. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/60040/actress-manjima-mohan-is-reportedly-getting-married-soon)