---
title: "ഓടുന്ന ബൈക്കിലിരുന്ന് കുളിയും കുളിപ്പിക്കലും; യുവാക്കളെ കൈയ്യോടെ പിടികൂടി എം വി ഡി "
english_title: "Bathing and showering on a running bike; MVD caught the youth red-handed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60014/bathing-and-showering-on-a-running-bike-mvd-caught-the-youth-red-handed"
published_at: "2022-08-06T22:40:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eea0788424e_bathing.jpg"
keywords: []
---

# ഓടുന്ന ബൈക്കിലിരുന്ന് കുളിയും കുളിപ്പിക്കലും; യുവാക്കളെ കൈയ്യോടെ പിടികൂടി എം വി ഡി 

> **Lead Summary:** **ഓ**ടുന്ന ബൈക്കിലിരുന്ന് കുളിക്കുകയും കുളിപ്പിക്കുകയും ചെയ്ത യുവാക്കളെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന യുവാക്കളാണ് ഇത്തരമൊരു ട്രാഫിക് നിയമലംഘനം നടത്തിയിരിക്കുന്നത്.

## Article Content

**ഓ**ടുന്ന ബൈക്കിലിരുന്ന് കുളിക്കുകയും കുളിപ്പിക്കുകയും ചെയ്ത യുവാക്കളെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന യുവാക്കളാണ് ഇത്തരമൊരു ട്രാഫിക് നിയമലംഘനം നടത്തിയിരിക്കുന്നത്.

റീൽസ് ചെയ്യാൻ വേണ്ടിയായിരുന്നു ഈ സാഹസം. പിറകിലിരിക്കുന്നയാൾ ബക്കറ്റും മഗ്ഗുമായി കുളിക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോ. വീഡിയോ വൈറലായതോടെ ഇവരെ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തു.

ഇവരുടെ വീഡിയോ ട്രോൾ സഹിതം എംവിഡിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കളുടെ കുളി വീഡിയോയും ഒപ്പം ആക്ഷൻ ഹീറോ ബിജു സിനിമയിലെ രംഗങ്ങളും ചേര്‍ത്താണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രോൾ.

**ബോ**ളിവുഡിലെ ക്യൂട്ട് കപ്പിളാണ് ആലിയ ഭട്ടും രൺബീർ കപൂറും. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത് ആരാധകരിൽ ഏറെ സന്തോഷം ഉളവാക്കിയിരുന്നു.

നിലവിൽ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ആലിയ. ഈ അവസരത്തില്‍ ആലിയയുടേയും രൺബീറിന്റെയും ഏറ്റവും പുതിയ വീഡിയോകളും ചിത്രങ്ങളുമാണ് സമൂമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. നിറവയറില്‍ ക്യൂട്ട് ലുക്കിലാണ് ആലിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബ്രഹ്മാസ്ത്ര എന്ന സിനിമയിലെ ​ഓ‍‍ഡിയോ ലോഞ്ചിൽ എത്തിയപ്പോഴായിരുന്നു ഇരുവരും ക്യാമറാക്കണ്ണുകളിൽ ഉടക്കിയത്. സംവിധായകൻ അയൻ മുഖർജിയും ഇവർക്കൊപ്പമുണ്ടായിരുന്നു. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും വീട്ടുകാരും മാത്രമാണ് പങ്കെടുത്തത്.

ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ഏവരെയും അറിയിച്ചത്. അടുത്തിടെ ​ഗർഭിണി ആയതുകൊണ്ട് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നില്ലെ എന്ന ചോദ്യത്തിന് ആലിയ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു.

നമ്മള്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ വിശ്രമം ആവശ്യമായി വരില്ലെന്നാണ് ആലിയ മറുപടിയായി പറഞ്ഞത്. ജോലി ചെയ്യുന്നതില്‍ സന്തോഷമാണുള്ളതെന്നും ആലിയ പറഞ്ഞിരുന്നു.

അതേസമയം, ആലിയയും രൺബീറും ഒരുമിച്ചഭിനയിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര' റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ആലിയ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60014/bathing-and-showering-on-a-running-bike-mvd-caught-the-youth-red-handed)