---
title: "നിറവയറില്‍ ക്യൂട്ട് ലുക്കിൽ ആലിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ "
english_title: "Alia looks cute in Niravaar; Fans took pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60009/alia-looks-cute-in-niravaar-fans-took-pictures"
published_at: "2022-08-06T21:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee959f8c812_aliya.jpg"
keywords: []
---

# നിറവയറില്‍ ക്യൂട്ട് ലുക്കിൽ ആലിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** **ബോ**ളിവുഡിലെ ക്യൂട്ട് കപ്പിളാണ് ആലിയ ഭട്ടും രൺബീർ കപൂറും. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത് ആരാധകരിൽ ഏറെ സന്തോഷം ഉളവാക്കിയിരുന്നു.

## Article Content

**ബോ**ളിവുഡിലെ ക്യൂട്ട് കപ്പിളാണ് ആലിയ ഭട്ടും രൺബീർ കപൂറും. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത് ആരാധകരിൽ ഏറെ സന്തോഷം ഉളവാക്കിയിരുന്നു.

നിലവിൽ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ആലിയ. ഈ അവസരത്തില്‍ ആലിയയുടേയും രൺബീറിന്റെയും ഏറ്റവും പുതിയ വീഡിയോകളും ചിത്രങ്ങളുമാണ് സമൂമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. നിറവയറില്‍ ക്യൂട്ട് ലുക്കിലാണ് ആലിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബ്രഹ്മാസ്ത്ര എന്ന സിനിമയിലെ ​ഓ‍‍ഡിയോ ലോഞ്ചിൽ എത്തിയപ്പോഴായിരുന്നു ഇരുവരും ക്യാമറാക്കണ്ണുകളിൽ ഉടക്കിയത്. സംവിധായകൻ അയൻ മുഖർജിയും ഇവർക്കൊപ്പമുണ്ടായിരുന്നു. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും വീട്ടുകാരും മാത്രമാണ് പങ്കെടുത്തത്.

**

ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ഏവരെയും അറിയിച്ചത്. അടുത്തിടെ ​ഗർഭിണി ആയതുകൊണ്ട് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നില്ലെ എന്ന ചോദ്യത്തിന് ആലിയ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു.

നമ്മള്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ വിശ്രമം ആവശ്യമായി വരില്ലെന്നാണ് ആലിയ മറുപടിയായി പറഞ്ഞത്. ജോലി ചെയ്യുന്നതില്‍ സന്തോഷമാണുള്ളതെന്നും ആലിയ പറഞ്ഞിരുന്നു.

അതേസമയം, ആലിയയും രൺബീറും ഒരുമിച്ചഭിനയിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര' റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ആലിയ എത്തുന്നത്.

**ന**ടൻ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. കൊച്ചിൻ സ്വദേശിയാണ്. ഫോർട്ട് കൊച്ചിയിലെ‌ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്.

വെബ്സീരീസുകളിലൂടെയാണ് സജീബ് അഭിനയം ആരംഭിക്കുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും അതുവഴി വെബ് സീരീസുകളിലേക്കും എത്തി.

തുടർന്നാണ് സജീദ് സിനിമാഭിനയം ആരംഭിക്കുന്നത്. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങിയ റോളുകളിലൂടെ സിനിമാഭിനയം ആരംഭിച്ച സജീദ് ജാനേമന്നിലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷത്തിലൂടെ ശ്രദ്ധേയനായി.

തരുൺ മൂർത്തി സംവിധാനം ചെയ്ത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൽ സജീദ് ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.**

### Related Links & Sources
- [Original Story Source](https://moviemax.in/news/60009/alia-looks-cute-in-niravaar-fans-took-pictures)