മിനിസ്‌ക്രീനിലെ റൊമാന്റിക് നായിക എന്നാണ് നടി സ്വാസിക വിജയ് അറിയപ്പെടുന്നത്. സ്വാസിക അഭിനയിച്ച സീത എന്ന സീരിയലാണ് ഈ പേരിന് പിന്നില്‍. നടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചതുരം എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്.
ചതൂരത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പോസ്റ്ററില്‍ സ്വാസികയും റോഷന്‍ മാത്യൂവുമാണ് പ്രത്യക്ഷപ്പെടുന്നത്. ബെഡ് റൂമിനുള്ളില്‍ നിന്നും ചിത്രീകരിച്ച ടീസറിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ തുടക്കം കുറിച്ചത്. സ്വാസിക ഗ്ലാമറസ് റോളിലെത്തുന്ന ചിത്രമാണെന്ന് പുറത്ത് വന്ന വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഇതോടെ നടിയെയും സിനിമയെയും വിമര്‍ശിച്ച് കൊണ്ട് ആരാധകരെത്തി.

ചതുരത്തിന്റെ ടീസര്‍ റിലീസ് ചെയ്തതിന് പിന്നാലെ സ്വാസികയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. കൂടുതല്‍ പേരും മനോഹരമായെന്ന് പറഞ്ഞ് പിന്തുണ അറിയിച്ചു. ചിലര്‍ മോശമാണെന്നും സ്വാസികയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും കമന്റിട്ടു. അതിലൊരു ആരാധിക ആണുങ്ങളെ മാത്രം കാണിക്കാനാണോ സിനിമ ചെയ്യുന്നതെന്ന ചോദ്യവുമായി വന്നു. ഇതിന് തക്കമറുപടിയാണ് നടി നല്‍കിയിരിക്കുന്നത്.
'ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്? നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇതില്‍ തന്നെ കാര്യമായി 'കാണിച്ചിട്ടുണ്ടല്ലോ' സംസ്‌കാരം സമൂഹത്തിന്റെ ഭാഗമാണ്, ഏവരും ഒരു പരിധി വരെയെങ്കിലും അതിനെ മാനിക്കേണ്ടതുണ്ട്. ആളുകള്‍ കൂടുന്നിടത്തല്ല, ആഭാസം കാണിക്കേണ്ടത്'.. എന്നൊക്കെയാണ് ആരാധികയുടെ കമന്റില്‍ പറയുന്നത്. ഇതിന് മറുപടി സ്വാസിക കമന്റിലൂടെ തന്നെ നല്‍കുകയും ചെയ്തു.

സ്വാസികയുടെ മറുപടിയിങ്ങനെയാണ്.. 'അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡല്‍സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം, അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല.
സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല' സ്വാസിക പറയുന്നു.

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചതുരം. വിനാേയ് തോമസും സിദ്ധാര്‍ഥ് ഭരതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റില്‍ തന്നെ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ സ്വാസികയ്ക്ക് പുറമേ റോഷന്‍ മാത്യൂ, അലന്‍സിയര്‍ ലോപ്പസ്, ശാന്തി ബാലചന്ദ്രന്‍, തുടങ്ങി നിരവധി താരങ്ങളുമുണ്ട്. ഗ്രീന്‍വിച് എന്റര്‍ടെയിന്‍മെന്റ്‌സിന്റെയും യെല്ലോ ബോര്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് സിനിമയുടെ നിര്‍മാണം.
ബിയര്‍ നിറച്ച ഷൂ, മുകളില്‍ അതു തുറക്കാനുള്ള ഓപ്പണര്‍, മടുക്കുമ്പോള്‍ അതെടുത്തു കഴിക്കാം!
വ്യത്യസ്തമായ പലതരം ഷൂസുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകും. ജീവനുള്ള മീനുകളെ നിറച്ച ഷൂകള്‍, മനുഷ്യ രക്തം നിറച്ച ഷൂകള്‍, അതുമല്ലെങ്കില്‍ മുടി ഉപയോഗിച്ച് ഉണ്ടാക്കിയ ഷൂകള്‍ എന്നിങ്ങനെ മുന്‍പ് ചിന്തിക്കാത്ത വിധത്തിലുള്ള വിവിധതരം ഷൂകള്‍ ആളുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
അതുപോലെ ഇപ്പോള്‍ ഒരു പ്രശസ്ത ബിയര്‍ കമ്പനി പുതിയൊരു തരം ഷൂകള്‍ വിപണിയില്‍ ഇറക്കിയിരിക്കയാണ്. അതിന്റെ പ്രത്യേകത, അതില്‍ നിറച്ചിരിക്കുന്നത് ബിയറാണ് എന്നതാണ്. ഡച്ച് കമ്പനിയായ ഹെനിക്കെയ്നാണ് ഈ ബിയര്‍ നിറച്ച ഷൂ അവതരിപ്പിച്ചിരിക്കുന്നത്. അവര്‍ അതിനൊരു പേരും നല്‍കിയിട്ടുണ്ട്, ഹെനികിക്സ്. ഈ പ്രത്യേക ഡിസൈനര്‍ ഷൂവാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
പ്രശസ്ത ഷൂ ഡിസൈനറായ ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് ഹെയ്‌നെകെന്‍ ഷൂ നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനിയുടെ ബിയര്‍ ബ്രാന്‍ഡായ ഹൈനെകെന്‍ സില്‍വറിനെ പരസ്യപ്പെടുത്താന്‍ വേണ്ടിയാണ് ബിയര്‍ നിറച്ച ഷൂകള്‍ അവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ആകെ 34 ജോഡി ഷൂകള്‍ മാത്രമേ കമ്പനി നിര്‍മ്മിക്കുന്നുള്ളൂ. അവയില്‍ 7 എണ്ണം ഈ വര്‍ഷം അവസാനം സിംഗപ്പൂരില്‍ പ്രദര്‍ശനത്തിന് വയ്ക്കും. ഇത് വാങ്ങിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വിഷമിക്കണ്ട, ഇന്ത്യയിലും അത് ലഭ്യമാണ്. വിയറ്റ്നാം, കൊറിയ, തായ്വാന്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ എല്ലാം ഈ ലിമിറ്റഡ് എഡിഷന്‍ ഷൂകള്‍ ലഭ്യമാണ്.
https://twitter.com/i/status/1554458805391556610
ഹെയ്‌നകെന്‍ കമ്പനിയുടെ ട്രേഡ്മാര്‍ക്ക് നിറങ്ങളായ പച്ചയും ചുവപ്പും കലര്‍ന്ന ഡിസൈനില്‍ തന്നെയാണ് ഷൂവും നിര്‍മ്മിച്ചിരിക്കുന്നത്. ഷൂവിന്റെ അടിഭാഗത്താണ് ബിയര്‍ നിറച്ചിരിക്കുന്നത്. അത് പുറത്ത് നിന്ന് കാണാന്‍ പാകത്തിന് സുതാര്യമാണ്. ഒരു പ്രത്യേക കുത്തിവയ്പ്പ് രീതി ഉപയോഗിച്ചാണ് കമ്പനി ഷൂവിന്റെ അടിഭാഗത്തേയ്ക്ക് ബിയര്‍ കുത്തിവയ്ച്ചിരിക്കുന്നത്.
അതേസമയം ഷൂവിന്റെ അടിഭാഗത്ത് നിറച്ചിരിക്കുന്ന ബിയര്‍ വെറും ഭംഗിക്ക് വേണ്ടിയാണെന്ന് ധരിക്കല്ലേ? ഷൂ വാങ്ങുമ്പോള്‍ അതിന് മുകളില്‍ മെറ്റല്‍ കൊണ്ടുള്ള ഒരു ബോട്ടില്‍ ഓപ്പണറും ഉണ്ടായിരിക്കുന്നതായിരിക്കും. നടന്ന് ക്ഷീണിക്കുമ്പോള്‍ ഒന്ന് തൊണ്ട നനയ്ക്കാന്‍ കൈയിലുള്ള ഓപ്പണര്‍ ഉപയോഗിച്ച് ഷൂ തുറന്ന് ബിയര്‍ കുടിക്കാം.
എന്നാല്‍ ഒരു പ്രശ്‌നമുള്ളത് ദിവസേനയുള്ള ഉപയോഗത്തിന് പറ്റിയതല്ല ഈ ഷൂ എന്നതാണ്. എല്ലാ ദിവസവും ഇതും ഇട്ട് നടക്കാന്‍ സാധിക്കില്ല എന്ന് കമ്പനി ട്വിറ്ററില്‍ വ്യക്തമാക്കി. ഓണ്‍ലൈനില്‍ ആളുകള്‍ വളരെ കൗതുകത്തോടെയാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്. ഒരു ജോഡി ഷൂസ് സ്വന്തമാക്കിയാല്‍ കൊള്ളാമെന്ന അഭിപ്രായമാണ് പലര്‍ക്കും. എങ്ങനെയാണ് ഇത് മേടിക്കാന്‍ കഴിയുക എന്നതാണ് അവര്‍ക്ക് അറിയേണ്ടത്. ഇതൊരു നല്ല ആശയമാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം.
Content Highlight: Swasika's reply to the comment is now going viral




































