---
title: "നടി ആനി ഹെയ്ഷിന് വാഹനാപകടത്തില്‍ പരിക്ക്"
english_title: "American actress Annie Hayshin injured in a car accident."
publisher: "moviemax.in"
canonical_url: "https://moviemax.in/news/59915/american-actress-annie-hayshin-injured-in-a-car-accident"
published_at: "2022-08-06T14:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee2d656b25e_ACTRESS.jpg"
keywords: []
---

# നടി ആനി ഹെയ്ഷിന് വാഹനാപകടത്തില്‍ പരിക്ക്

> **Lead Summary:** അമേരിക്കന്‍ നടി ആനി ഹെയ്ഷിന് വാഹനാപകടത്തില്‍ പരിക്ക്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയുടെ നില ഗുരുതരമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

## Article Content

അമേരിക്കന്‍ നടി ആനി ഹെയ്ഷിന് വാഹനാപകടത്തില്‍ പരിക്ക്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയുടെ നില ഗുരുതരമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

53കാരിയായ ആനിന്റെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ മാര്‍വിസ്തയിലുള്ള ഇരുനിലെ കെട്ടിടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിടിച്ചത് കെട്ടിടത്തില്‍ തീപ്പിടിത്തത്തിന് കാരണമായതായും ലോസ് ഏഞ്ചല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തു.

അഗ്‌നിശമന സേനയുടെ കണക്കനുസരിച്ച് 59 അഗ്‌നിശമന സേനാംഗങ്ങള്‍ 65 മിനിറ്റ് സമയമെടുത്താണ് തീയണച്ചത്. സിക്സ് ഡേയ്സ്, സെവന്‍ നൈറ്റ്സ്, ഡോണി ബ്രാസ്‌കോ തുടങ്ങി 90 കളില്‍ പുറത്തിറങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ആന്‍. ‘അനദര്‍ വേള്‍ഡ്’ എന്ന സോപ്പ് ഓപ്പറയിലെ ആനിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

**

ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ. മിക്ക സിനിമാതാരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്. 

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. ഒരു പ്രശസ്ത താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇത്. ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് പറയാൻ സാധിക്കുമോ? 

സാക്ഷാൽ അമീർഖാന്റെ കുട്ടിക്കാല ചിത്രമാണ് ഇത്. ഇന്ത്യൻ സിനിമയിലെ അഭിമാന താരമാണ് ആമീർഖാൻ. കഴിഞ്ഞ 30 വർഷത്തിലേറെയായി സിനിമാ മേഖലയിൽ സജീവമാണ് ഇദ്ദേഹം. തന്റേതായ ഒരു സ്ഥാനം ഇന്ത്യൻ സിനിമയിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട് ഈ കാലയളവ് കൊണ്ട് അമീർഖാൻ.

ബാലതാരം ആയിട്ടാണ് ആമീർ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് 1988-ല്‍ ആദ്യമായി ഒരു ചിത്രത്തിൽ നായകനായി. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം.

നാലു ദേശീയ പുരസ്കാരങ്ങൾ താരം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ പത്മശ്രീ പത്മഭൂഷൻ പുരസ്കാരങ്ങളും താരം സ്വന്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/59915/american-actress-annie-hayshin-injured-in-a-car-accident)