---
title: "ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് പറയാൻ സാധിക്കുമോ? ചിത്രം വൈറലാകുന്നു "
english_title: "Can you tell who the person in the picture is? The picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59904/can-you-tell-who-the-person-in-the-picture-is-the-picture-goes-viral"
published_at: "2022-08-06T13:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee2214dfcbd_AMEERKHAN.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് പറയാൻ സാധിക്കുമോ? ചിത്രം വൈറലാകുന്നു 

> **Lead Summary:** ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ. മിക്ക സിനിമാതാരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്. 

## Article Content

ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ. മിക്ക സിനിമാതാരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്. 

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. ഒരു പ്രശസ്ത താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇത്. ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് പറയാൻ സാധിക്കുമോ? 

**

സാക്ഷാൽ അമീർഖാന്റെ കുട്ടിക്കാല ചിത്രമാണ് ഇത്. ഇന്ത്യൻ സിനിമയിലെ അഭിമാന താരമാണ് ആമീർഖാൻ. കഴിഞ്ഞ 30 വർഷത്തിലേറെയായി സിനിമാ മേഖലയിൽ സജീവമാണ് ഇദ്ദേഹം. തന്റേതായ ഒരു സ്ഥാനം ഇന്ത്യൻ സിനിമയിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട് ഈ കാലയളവ് കൊണ്ട് അമീർഖാൻ.

ബാലതാരം ആയിട്ടാണ് ആമീർ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് 1988-ല്‍ ആദ്യമായി ഒരു ചിത്രത്തിൽ നായകനായി. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം.

നാലു ദേശീയ പുരസ്കാരങ്ങൾ താരം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ പത്മശ്രീ പത്മഭൂഷൻ പുരസ്കാരങ്ങളും താരം സ്വന്തമാക്കി.

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമയാണ് 'ലൈഗര്‍'‍. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നു. 'ലൈഗര്‍' എന്ന ചിത്രത്തിലെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമായ 'ലൈഗറിലെ‍' ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് (Liger Song). യുഎ സര്‍ട്ടിഫിക്കറ്റാണ് 'ലൈഗര്‍' എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തിന്റേതായി ഇതിനകം തന്നെ പുറത്തുവന്ന ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം കൊവിഡ് കാരണായിരുന്നു പൂര്‍ത്തിയാകാൻ വൈകിയത്. ഓഗസ്റ്റ് 25ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. തിയറ്ററുകളില്‍ തന്നെയാണ് ലൈഗര്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'ലൈഗര്‍' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക.

തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുക. വിജയ് ദേവെരകൊണ്ടയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'ലൈഗര്‍' ‍. സംവിധാകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/59904/can-you-tell-who-the-person-in-the-picture-is-the-picture-goes-viral)