---
title: "ഹൃദയം നിറയ്ക്കുന്നൊരു രംഗം, വീഡിയോ വൈറലാകുന്നു "
english_title: "A video of a dog is now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59889/a-video-of-a-dog-is-now-going-viral"
published_at: "2022-08-06T12:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee16235d5f3_VIRAL.jpg"
keywords: []
---

# ഹൃദയം നിറയ്ക്കുന്നൊരു രംഗം, വീഡിയോ വൈറലാകുന്നു 

> **Lead Summary:** മത്സരയോട്ടത്തിന്‍റെ കാലമാണിത്. വാഹനങ്ങള്‍ മാത്രമല്ല, മനുഷ്യരും അവരുമായി ചുറ്റിപ്പറ്റിയുള്ള മറ്റ് കാര്യങ്ങളും എല്ലാം മത്സരയോട്ടത്തില്‍ തന്നെയാണ്. രാവിലെ മുതല്‍ രാത്രി വരെയും, തുടര്‍ന്ന് രാത്രി മുഴുവനും ഓടിക്കൊണ്ടിരിക്കുന്ന ഒരു ലോകമായി നമ്മുടേത് മാറിക്കഴിഞ്ഞിരിക്കുന്നു.

## Article Content

മത്സരയോട്ടത്തിന്‍റെ കാലമാണിത്. വാഹനങ്ങള്‍ മാത്രമല്ല, മനുഷ്യരും അവരുമായി ചുറ്റിപ്പറ്റിയുള്ള മറ്റ് കാര്യങ്ങളും എല്ലാം മത്സരയോട്ടത്തില്‍ തന്നെയാണ്. രാവിലെ മുതല്‍ രാത്രി വരെയും, തുടര്‍ന്ന് രാത്രി മുഴുവനും ഓടിക്കൊണ്ടിരിക്കുന്ന ഒരു ലോകമായി നമ്മുടേത് മാറിക്കഴിഞ്ഞിരിക്കുന്നു.

ഇങ്ങനെ തിരക്കുകള്‍ക്ക് നടുവിലാകുമ്പോള്‍ ( Busy Life ) ഇത്തിരി സമയം ഒന്ന് ആശ്വാസത്തിന് കിട്ടിയെങ്കില്‍ എന്ന് ഓര്‍ക്കാത്തവര്‍ കാണില്ല. ഈ സമയത്ത് മനസ് നിറയ്ക്കുന്ന എന്തെങ്കിലുമൊരു വാര്‍ത്തയോ കാഴ്ചയോ അറിവോ നമ്മെ തേടിയെത്തിയെങ്കിലോ! ഇരട്ടി സന്തോഷം, അല്ലേ? അത്തരമൊരു കാഴ്ചയിലേക്കാണ് ഇനി നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്.

തിരക്കേറിയ ഒരു നഗരത്തിന് നടുവില്‍ നിന്നും വാഹനയാത്രക്കാരനായ ഒരാള്‍ ട്രാഫിക് സിഗ്നലില്‍ കാത്തുകിടക്കവേ തന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഹൃദയം നിറയ്ക്കുന്നൊരു രംഗം. മുംബൈയിലെ ചെമ്പൂരില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

[**https://www.instagram.com/reel/Cfy1QOBpxzx/?utm_source=ig_embed&ig_rid=71b838d5-45ab-4eba-9928-650a21f5d966**](https://www.instagram.com/reel/Cfy1QOBpxzx/?utm_source=ig_embed&ig_rid=71b838d5-45ab-4eba-9928-650a21f5d966)**

വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകുന്ന റോഡിന് അരികിലായി തെരുവുനായയെ കൊഞ്ചിക്കുന്ന ( Street Dog ) മുതിര്‍ന്ന ഒരാള്‍. ഇതാണ് വീഡിയോയിലുള്ളത്. തെരുവുനായയോട് ഇദ്ദേഹം കാണിക്കുന്ന സ്നേഹവും വാത്സല്യവും വീഡിയോ കാണുന്ന ഓരോരുത്തരെയും സ്പര്‍ശിക്കുന്നതാണ്.

നായയുടെ ( Street Dog ) ദേഹത്ത് നിന്ന് ചെള്ളിനെ എടുത്തുകളയുകയും അതിനെ തലോടി വാത്സല്യപൂര്‍വം ചേര്‍ത്തുപിടിക്കുന്നതുമെല്ലാം ഉറപ്പായും ആരുടെയും മനസ് നിറയ്ക്കുന്ന കാഴ്ച തന്നെയാണ്. മൃഗങ്ങളുമായി അടുത്തിടപഴകി ശീലിക്കാവരെ പോലും ഈ ദൃശ്യം കീഴടക്കും.

'ഇൻസൈറ്റ്സ് ഓഫ് നെഗിസ് ലൈഫ്' എന്ന ഇൻസ്റ്റ പേജാണ് ഒരു മാസം മുമ്പ് വീഡിയോ പങ്കുവച്ചത്. ഈ രംഗം കണ്ടുനിന്നപ്പോള്‍ അത് വീഡിയോയില്‍ പകര്‍ത്താതിരിക്കാൻ സാധിച്ചില്ലെന്നാണ് വീഡിയോ പങ്കുവച്ചയാള്‍ അടിക്കുറിപ്പായി പറയുന്നത്. എന്തായാലും നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

മനുഷ്യജീവിതത്തിലെ പോരാട്ടങ്ങളും തിരക്കുകളും പരീക്ഷണങ്ങളും എല്ലാം മരണത്തോടെ അവസാനിക്കുന്നതാണ്, അല്ലേ? എന്നാല്‍ മരണശേഷവും (After Death ) ജീവിക്കാൻ സാധിച്ചാലോ? കേള്‍ക്കുമ്പോള്‍ തന്നെ ഇതെന്ത് വിഡ്ഢിത്തം എന്ന് തോന്നിയേക്കാം. എന്നാല്‍ ഗവേഷകലോകം ഈ നിലയ്ക്ക് മുന്നോട്ട് പോകുകയാണെങ്കില്‍ ഇതും സാധ്യമാകുന്ന സാഹചര്യം വന്നേക്കാം.

അത്തരത്തിലുള്ള സൂചനകള്‍ കൈമാറുന്ന പുതിയൊരു പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. മരണശേഷവും മനുഷ്യശരീരത്തിലെ കോശങ്ങളെ ജീവനോടെ ( Cells can be Restored ) നിലനിര്‍ത്താൻ സാധിക്കുന്ന സംവിധാനമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

എല്ലാക്കാലത്തേക്കുമായി നിലനിര്‍ത്താൻ അല്ല, മറിച്ച് കുറച്ചധികസമയത്തേക്ക് കേടുപാടുകള്‍ കൂടാതെ, ജീവനോടെ കോശകലകളെ വയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകര്‍ ഈ പഠനത്തിലൂടെ വ്യക്തമാക്കുന്നത്. പ്രധാനമായും അവയവദാന മേഖലയ്ക്കാണ് ഇതുകൊണ്ട് പ്രയോജനമുണ്ടാവുക. യുഎസിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

അവയവദാനത്തിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ഗവേഷകര്‍ ഈ പഠനത്തിന് തുടക്കമിട്ടത്. മരണ ശേഷം വിവിധ അവയവങ്ങളിലേക്കും അവയിലെ കോശങ്ങളിലേക്കുമെല്ലാം ഓക്സിജൻ എത്തുന്നത് ഇല്ലാതാകുന്നു. ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ രീതിയില്‍ ഓക്സിജൻ കിട്ടാതാകുമ്പോഴാണ് കോശങ്ങള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചുതുടങ്ങുന്നത്.

അതുകൊണ്ട് തന്നെ ഹൃദയം പ്രവര്‍ത്തിക്കുന്നത് നിലച്ചാലും വ്യക്തി മരിച്ചുവെന്ന് പൂര്‍ണമായും പറയാനാകില്ലെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ വികസിപ്പിച്ചെടുത്ത സംവിധാനത്തിലൂടെ മരണശേഷം (After Death ) അറുപത് മിനുറ്റ് കഴിഞ്ഞ് രക്തയോട്ടം പുനസ്ഥാപിക്കാനും അതുവഴി കോശങ്ങളെ സജീവമാക്കി നിര്‍ത്താനും ( Cells can be Restored ) സാധിക്കും.

അതേസമയം തലച്ചോര്‍ പ്രവര്‍ത്തിപ്പിക്കുക എന്നത് ഇതിലൂടെ സാധ്യമല്ല. അതുപോലെ തന്നെ അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് കോശങ്ങളെ പുനരുജ്ജീവിപ്പിച്ചെടുക്കുകയെന്നതും ഇതിലൂടെ സാധ്യമാകുന്നതല്ല. എന്നുവച്ചാല്‍ മരിച്ചുപോയ ഒരു വ്യക്തിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്ന് സാരം. എന്നാല്‍ വരുംകാലങ്ങളില്‍ അത്രയും ഉയര്‍ന്ന നിലയിലേക്ക് നമ്മുടെ ഗവേഷകലോകം വളര്‍ന്നേക്കാമെന്നതിന്‍റെ സൂചന തീര്‍ച്ചയായും ഈ പഠനം നല്‍കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/59889/a-video-of-a-dog-is-now-going-viral)