---
title: "'ഒഴിവു സമയങ്ങളിൽ ഞാൻ എന്നെ സ്വയം ലാളിക്കുന്നത് ഇങ്ങനെ': ഷാരൂഖ് ഖാൻ  "
english_title: "'This is how I pamper myself in my spare time': Shah Rukh Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59877/this-is-how-i-pamper-myself-in-my-spare-time-shah-rukh-khan"
published_at: "2022-08-06T12:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee0ac8e9e83_SHAROOKH.jpg"
keywords: []
---

# 'ഒഴിവു സമയങ്ങളിൽ ഞാൻ എന്നെ സ്വയം ലാളിക്കുന്നത് ഇങ്ങനെ': ഷാരൂഖ് ഖാൻ  

> **Lead Summary:** ലോകം കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. എന്നാൽ ഇപ്പോൾ മൂന്ന് വമ്പൻ ചിത്രങ്ങളുമായി വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ.

## Article Content

ലോകം കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. എന്നാൽ ഇപ്പോൾ മൂന്ന് വമ്പൻ ചിത്രങ്ങളുമായി വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ.

മികച്ച നടനെന്നതിന് ഉപരി വളരെ നർമ്മബോധമുള്ള താരം കൂടിയാണ് ഷാരൂഖ്. ആലിയ ഭട്ടിനൊപ്പം ചേർന്ന് അദ്ദേഹം നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഡാർലിംഗ്സ്' ഇന്നലെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. അതിനിടെ, തന്റേതായ ശൈലിയിൽ ട്വിറ്ററിലൂടെ 'ഡാർലിംഗ്സി'നോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിരിക്കുകയാണ് ഷാരൂഖ്. 

**

'ഡങ്കി' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു ഷാരൂഖ്. കഴിഞ്ഞ ദിവസമാണ് ലണ്ടനിലെയും ബുഡാപെസ്റ്റിലെയും ചിത്രീകരണം പൂർത്തിയാക്കി താരം മടങ്ങിയെത്തിയത്. ഏകദേശം 21 ദിവസത്തെ ഷൂട്ടിന് ശേഷമാണ് താരത്തിന്റെ മടക്കം.

> ഇടവേളയ്ക്ക് ശേഷം ആറ്റ്ലീയുടെ 'ജവാനി'ലാണ് ഷാരൂഖ് ഇനി അഭിനയിക്കുക. അതിനിടെയാണ് തന്റെ ഒഴിവു സമയത്തെ പദ്ധതികൾ താരം ട്വിറ്ററിൽ കുറിച്ചത്. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർത്താതെ ജോലി ചെയ്യുന്നു.... അതുകൊണ്ട് എന്റെ പ്രിയപ്പെട്ട കഴിഞ്ഞ കാലങ്ങളിലേക്ക് മുഴുകേണ്ടതുണ്ട്....

എനിക്ക് എന്നെ തന്നെ സ്നേഹിക്കാനും ലാളിക്കാനുമായി തംസ് അപ്പിനോടൊപ്പവും ഡാർലിംഗിസിനോടൊപ്പം ഈ ദിവസം ചെലവഴിക്കും. ഡാർലിംഗ്സ് (ഇതൊരു പരസ്യമല്ല). തന്റെ പുതിയ പരസ്യവും സിനിമയും ചേർത്ത് താരം ട്വീറ്റ് ചെയ്തു. തംസ് അപ്പിന്റെ ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ്. ഒരുവെടിക്ക് രണ്ടുപക്ഷി എന്ന തരത്തിലുള്ള ഷാരൂഖിന്റെ ട്വീറ്റ് ആരാധകരിലും ചിരിയുണർത്തിയിരിക്കുകയാണ്. 

ആനന്ദ് എൽ റായി സംവിധാനം ചെയ്ത ഫാന്റസി ചിത്രം 'സീറോ' ആണ് ഷാരൂഖിന്റെ അവസാന ചിത്രം. നാല് വർഷം മുൻപ് ഇറങ്ങിയ ചിത്രത്തിൽ അനുഷ്‌ക ശർമയും കത്രീനയുമായിരുന്നു നായികമാർ. സിനിമ ബോക്സ്ഓഫീസിൽ വലിയ വിജയമായില്ല. തുടർന്നാണ് ഷാരൂഖ് സിനിമകളിൽ നിന്ന് ഒരു ഇടവേളയെടുത്തത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍, ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഇടവേളയ്ക്ക് ശേഷം വരാനിരിക്കുന്ന ഷാരൂഖിന്റെ പുതിയ പ്രോജക്ടുകൾ. 

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് 'തീര്‍പ്പ്'. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ.

ഇപ്പോഴിതാ 'തീര്‍പ്പ്' എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് (Theerppu teaser). വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എത്തുന്നത്.

ഇന്ദ്രജിത്തും തീര്‍പ്പ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടീസറില്‍ ഇന്ദ്രജിത്തിനെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/59877/this-is-how-i-pamper-myself-in-my-spare-time-shah-rukh-khan)