---
title: "പൃഥ്വിരാജ് ചിത്രം  'തീര്‍പ്പ്' രണ്ടാം ടീസര്‍ പുറത്ത് "
english_title: "Now the new teaser of the movie 'Theerp' has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59869/now-the-new-teaser-of-the-movie-theerp-has-been-released"
published_at: "2022-08-06T11:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee04c26e15c_THEERPPU_FILM.jpg"
keywords: []
---

# പൃഥ്വിരാജ് ചിത്രം  'തീര്‍പ്പ്' രണ്ടാം ടീസര്‍ പുറത്ത് 

> **Lead Summary:** പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് 'തീര്‍പ്പ്'. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ.

## Article Content

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് 'തീര്‍പ്പ്'. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ.

ഇപ്പോഴിതാ 'തീര്‍പ്പ്' എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് (Theerppu teaser). വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എത്തുന്നത്.

**

ഇന്ദ്രജിത്തും തീര്‍പ്പ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടീസറില്‍ ഇന്ദ്രജിത്തിനെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.

ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ധാക്കയിലെ മള്‍ട്ടി പ്ലക്സ് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍. ഇക്കാര്യം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഇയാള്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു.

സിനിമ കാണാനെത്തിയ തനിക്ക് ലുങ്കി ഉടുത്ത് വന്നതിന്റെ പേരില്‍ ടിക്കറ്റ് നല്‍കിയില്ല എന്നാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍ വീഡിയോയില്‍ പറയുന്നത്. സമന്‍ അലിയുടെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ പ്രതിഷേധമെന്ന നിലയില്‍ ലുങ്കിയുടുത്ത് തിയേറ്ററിലേക്ക് എത്തിയിരുന്നു.

ഇനിയും ആളുകള്‍ തിയേറ്ററിലേക്ക് പോകാനിരിക്കവെയാണ് ഇത് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്ന് വിശദീകരിച്ച് സ്റ്റാര്‍ സിനിപ്ലക്സ് രംഗത്തുവരുന്നത്.

വസ്ത്രത്തിന്റെ പേരില്‍ ആരേയും ഒഴിവാക്കുന്ന നയം തങ്ങള്‍ക്കില്ലെന്ന് വിശദീകരിച്ച തിയേറ്റര്‍ അധികാരികള്‍ സമന്‍ അലി സര്‍ക്കാരിനേയും കുടുംബത്തേയും സിനിമ കാണാന്‍ തിയേറ്ററിലേക്ക് ക്ഷണിക്കുകയായിരുന്നു.

ചിത്രത്തില്‍ വേഷമിട്ട ഒരു താരവും സമന്‍ അലിയോടൊപ്പം സിനിമ കാണാന്‍ തിയേറ്ററില്‍ എത്തി. കുട്ടികളും സ്ത്രീകളുമടക്കമുള്ള സമന്‍ അലിയുടെ കുടുംബം സിനിമ കാണാനെത്തിയതിന്റെ ഫോട്ടോയും സ്റ്റാര്‍ സിനിപ്ലക്സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/59869/now-the-new-teaser-of-the-movie-theerp-has-been-released)