---
title: "മോഹന്‍ലാല്‍- ജീത്തു ചിത്രം റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചു"
english_title: "Mohanlal-Jeethu Joseph big budget film Raman has resumed shooting."
publisher: "moviemax.in"
canonical_url: "https://moviemax.in/news/59860/mohanlal-jeethu-joseph-big-budget-film-raman-has-resumed-shooting"
published_at: "2022-08-06T11:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62edfe1ced492_MOHANLAL_AND_JITHU_JOSEPH.jpg"
keywords: []
---

# മോഹന്‍ലാല്‍- ജീത്തു ചിത്രം റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചു

> **Lead Summary:** മോഹന്‍ലാല്‍-ജീത്തു ജോസഫ് ബിഗ് ബജറ്റ് ചിത്രം റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമ കോവിഡ് പ്രതിസന്ധിമൂലം ഇടയ്ക്കുവച്ച് നിര്‍ത്തിവച്ചിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം സിനിമയുടെ ചിത്രീകരണം ഇന്ന് വീണ്ടും തുടങ്ങുകയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചു.

## Article Content

മോഹന്‍ലാല്‍-ജീത്തു ജോസഫ് ബിഗ് ബജറ്റ് ചിത്രം റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമ കോവിഡ് പ്രതിസന്ധിമൂലം ഇടയ്ക്കുവച്ച് നിര്‍ത്തിവച്ചിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം സിനിമയുടെ ചിത്രീകരണം ഇന്ന് വീണ്ടും തുടങ്ങുകയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചു.

തൃഷയാണ് ചിത്രത്തില്‍ നായിക. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.തന്റെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതില്‍ ഏറ്റവും ചെലവേറിയ സിനിമയാണെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എറണാകുളം , ധനുഷ്‌കോടി, ഡല്‍ഹി, ഉസ്‌ബെക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

**

സിനിമയുടെ ആദ്യഘട്ട ചിത്രീകരണം 2020 തുടക്കത്തില്‍ കൊച്ചിയില്‍ തുടങ്ങിയിരുന്നു. വിദേശ രാജ്യങ്ങള്‍ പ്രധാന ലൊക്കേഷനായതിനാല്‍ കോവിഡ് വ്യാപനത്തോടെ ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടി വന്നു.

ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ, ആദില്‍ ഹുസൈന്‍, ചന്തുനാഥ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്. വിനായക്. സംഗീതം വിഷ്ണു ശ്യാം.

**

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിങ് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ സിനിമയിലെ ദേവദൂതർ പാടി എന്ന വീഡിയോ ഗാനമാണ്. ഈ ഗാനത്തിന് പ്രത്യേക രീതിയിൽ ചുവട് വെയ്ക്കുന്ന ചാക്കോച്ചൻ നിരവധി അഭിനന്ദനങ്ങളാണ് ഇതിനകം വാരിക്കൂട്ടിയത്.

ഇതിലെ ഏറ്റവും രസകരമായ കാര്യം ഈ സ്റ്റെപ്പുകൾ ചാക്കോച്ചൻ തന്നെയാണ് സ്പോട്ടിൽ ഉണ്ടാക്കിയത് എന്നാണ്. ഇതിനാൽ തന്നെ യൂട്യൂബിൽ ഒരു കോടിയിലധികം കാഴ്ചക്കാർ ഗാനത്തിന് ആയിക്കഴിഞ്ഞു.

ഇൻസ്റ്റഗ്രാമിലും റിയൽസിലും എല്ലാം ഈ ഗാനമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. എന്തായാലും ചാക്കോച്ചന്റെ കിടിലൻ ഡാൻസ് വൈറലായതോടെ സെലിബ്രിറ്റികൾ അടക്കം ഇത് ഏറ്റെടുത്തിട്ടുണ്ട്.

ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ ചാക്കോച്ചന്റെ നൃത്ത ചൂടുകൾ അനുകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്തായാലും ധ്യാൻ കളിച്ച സ്റ്റെപ്പുകൾ ആരാധകർ ഇപ്പോൾ ഏറ്റെടുക്കുകയാണ്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/59860/mohanlal-jeethu-joseph-big-budget-film-raman-has-resumed-shooting)