നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് പങ്കുണ്ട് എന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് പ്രതികരിക്കുകയാണ് നടി ശാലു മേനോൻ. ഒരു അഭിമുഖത്തിനിടയിലാണ് താരം ഇതിനെക്കുറിച്ച് സംസാരിച്ചത്. താൻ ഇക്കാര്യങ്ങൾ ഒന്നും വിശ്വസിക്കുന്നില്ല. പത്തുനാല്പത്തൊമ്പത് ദിവസത്തോളം താൻ ജയിലിൽ കിടന്നിരുന്നു.
എന്ത് കാരണം കൊണ്ടാണ് അത് എന്ന് തനിക്ക് അറിയില്ലായിരുന്നു. ദിലീപേട്ടന്റെ കാര്യത്തിലും അതായിരിക്കും സംഭവിച്ചത്. അദ്ദേഹം അത് ചെയ്തു ഇത് ചെയ്തു എന്നൊക്കെ പറയുന്നത് താൻ കേട്ടിട്ടുണ്ട്. പക്ഷേ അങ്ങനെയൊന്നും താൻ പറയില്ല. തുടക്കകാലത്ത് താൻ ദിലീപേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്.

ദിലീപേട്ടനെ തനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹം സിനിമകളിൽ അഭിനയിക്കുന്ന രീതിയും ഇഷ്ടമാണ്. തനിക്ക് നേരിട്ട് പരിചയമില്ല അദ്ദേഹത്തെ. ചില അഭിമുഖങ്ങൾ ഒക്കെ കണ്ടിട്ടുണ്ട്. മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയാവണമെന്നില്ല. ശരിക്കും എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം.
താൻ ഒരിക്കലും അദ്ദേഹത്തെ കുറ്റം പറയില്ല. എന്തായാലും ശാലു മേനോൻ നടത്തിയ പ്രതികരണം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മലയാള സീരിയൽ സിനിമാ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടിയാണ് ശാലു മേനോൻ. മിനിസ്ക്രീനിലൂടെയാണ് താരം തുടക്കത്തിൽ ശ്രദ്ധ നേടുന്നത് എന്ന് പറയാം. പിന്നീട് ബിഗ് സ്ക്രീനിലും താരം ചുവടുവെച്ചു. ഒരു നർത്തകി കൂടിയാണ് താരം.
കുഞ്ഞ് ജനിച്ചിട്ട് 3 മാസം പോലും തികഞ്ഞില്ല, പുതിയ വിശേഷം പങ്കുവെച്ച് താരം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാജൽ അഗർവാൾ. നടിയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് എല്ലാം തന്നെ വലിയ സ്വീകാര്യത ആണ് മലയാളികൾക്കിടയിലും മലയാള മാധ്യമങ്ങൾക്കിടയിലും ലഭിക്കുന്നത്.
കഴിഞ്ഞവർഷം ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ഗൗതം എന്ന ബിസിനസ്മാനേ ആയിരുന്നു താരം വിവാഹം ചെയ്തത്. മഹാരാഷ്ട്രയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആയിരുന്നു നടി ഒരു ആൺകുഞ്ഞിനെ ജന്മം നൽകിയത്. അമ്മയായിട്ട് മൂന്നുമാസം തികയുന്നതിന് മുൻപ് ആ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് കാജൽ അഗർവാൾ. ഈ വാർത്ത കേട്ടതോടെ രോഷാകുലരായി ഉറഞ്ഞുതുള്ളുകയാണ് മലയാളികൾ.
നീ ഒക്കെ ഒരു പെണ്ണാണോ എന്നാണ് മലയാളികൾ ഇപ്പോൾ നടിയോട് ചോദിക്കുന്നത്. ലോകത്ത് ഒരു അമ്മയും ചെയ്യാത്ത ദുഷ്ട പ്രവർത്തിയാണ് കാജൽ അഗർവാൾ ചെയ്തിരിക്കുന്നത് എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.
ഈ കുഞ്ഞിൻറെ ഭാവി ഇനി എന്താകും എന്ന് കണ്ടറിയണമെന്നും മലയാളികൾ പറയുന്നു. നിരവധി മലയാളികളാണ് താരത്തെ തെറി വിളിച്ചുകൊണ്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വന്നിരിക്കുന്നത്. എന്താണ് താരം ചെയ്തിരിക്കുന്നത് എന്ന് അറിയുമോ?

കുഞ്ഞ് ജനിച്ച് മൂന്നുമാസം തിരിയുന്നതിനു മുൻപ് താരം സിനിമയിലേക്ക് തിരിച്ചുവരാൻ പോവുകയാണ് എന്ന പ്രഖ്യാപനമാണ് നടത്തിയത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു താരം ഈ പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ 2 എന്ന സിനിമയിലൂടെ ആയിരിക്കും താരം തിരിച്ചുവരുന്നത്.
ശങ്കർ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ കമൽഹാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ പതിമൂന്നാം തീയതി മുതൽ ഈ സിനിമയുടെ ഭാഗമായിരിക്കും എന്നാണ് താരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. താരം ജോലിക്ക് പോയാൽ കുട്ടിയുടെ കാര്യം ആര് നോക്കും എന്നാണ് ഇപ്പോൾ മലയാളികൾ ആശങ്കപ്പെടുന്നത്.
Content Highlight: Shalu Menon says he does not believe that Dileep was involved in the attack on the actress



































