ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താമാധ്യമങ്ങളിലൂടെയും വ്യത്യസ്തമായ എത്രയോ വാര്‍ത്തകളിലൂടെയും ദൃശ്യങ്ങളിലൂടെയുമെല്ലാം നാം കടന്നുപോരാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നമ്മെ കടന്നുപോകുന്ന ചില കാഴ്ചകളെങ്കിലും മനസില്‍ ഏറെ നേരത്തേക്ക് നൊമ്പരമോ, നിരാശയോ പടര്‍ത്തിയേക്കാം.
അത്തരത്തിലൊരു രംഗത്തിനാണ് ബീഹാറിലെ ബഗല്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരും ജീവനക്കാരുമെല്ലാം ഞായറാഴ്ച സാക്ഷികളായത്.
അമ്മ മരിച്ചതറിയാതെ ( Dead Mother ) അമ്മയോടൊട്ടി കിടന്നുറങ്ങുന്ന ഒരു മൂന്ന് വയസുകാരൻ. റെയില്‍വേ പൊലീസാണ് ( Railway Police ) മരിച്ച നിലയില്‍ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയെ കണ്ടെത്തിയത്.
ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. അമ്മ മരിച്ചത് അറിയാതെ ( Dead Mother ) അമ്മയോട് ചേര്‍ന്ന് കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. ബോധരഹിതയായി കിടക്കുകയാണെന്ന് കരുതി, സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍മാര്‍ മരണം ഉറപ്പിക്കുകയായിരുന്നു.
കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും കൈമാറി. ഇപ്പോള്‍ ഒരു ചൈല്‍ഡ് കെയര്‍ ഹോമിലാണ് ഈ കുഞ്ഞ് ഉള്ളത്. പട്ടിണി മൂലമാണ് സ്ത്രീ മരിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന.
കുഞ്ഞും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്.ഇക്കാര്യം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കുഞ്ഞിന് ആവശ്യമായ ചികിത്സ നിലവില്‍ നല്‍കിവരുന്നുണ്ട്. അമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 72 മണിക്കൂറോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചെങ്കിലും ഇവരുടെ ബന്ധുക്കളാരും അന്വേഷിച്ച് എത്തിയില്ല.
പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരുമായി ബന്ധപ്പെട്ട ആരെയും കണ്ടെത്താൻ പൊലീസിനുമായില്ല. തുടര്‍ന്ന് അധികാരികളുടെ മേല്‍നോട്ടത്തില്‍ തന്നെ ഇവരുടെ സംസ്കാരം നടത്തുകയായിരുന്നു.
പ്ലാറ്റ്ഫോമിലെ സിസിടിവി പരിശോധിച്ചപ്പോള്‍ സ്ത്രീയും കുഞ്ഞും ശനിയാഴ്ചയോടെയാണ് ഇവിടെയെത്തിയതെന്ന് പൊലീസിന് ( Railway Police ) മനസിലാക്കാനായി. അന്ന് രാത്രി തന്നെ ഇവര്‍ മരിച്ചു.
പോസ്റ്റുമോര്‍ട്ടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരേക്കും അറിവായിട്ടില്ല. 2020ല്‍ മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലും സമാനമായൊരു സംഭവം നടന്നിരുന്നു. അമ്മ മരിച്ചതറിയാതെ അമ്മയെ ഉണര്‍ത്താൻ ശ്രമിക്കുന്ന രണ്ടുവയസുകാരന്റെ ഫോട്ടോകളും വീഡിയോയുമെല്ലാം അന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
ഈ കേസില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെയോ ബന്ധുക്കളെയോ കണ്ടുകിട്ടുന്നതിനായി ഇവരുടെയും കുഞ്ഞിന്റെയും ഫോട്ടോ പൊലീസ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പതിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.
ഇപ്പോള്‍ ഇവരുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കപ്പെടുകയാണ്. ഏറെ വേദനിപ്പിക്കുന്ന ഈ കാഴ്ച തീര്‍ച്ചയായും, ഒരുപാട് ആഴമുള്ള വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നത് തന്നെയാണ്.
ലാലേട്ടന്റെ കൈയ്യില്‍ നിന്നും അടി കിട്ടിയതോടെ അത് ശരിയായി; കൃപ
നടി രമാദേവിയുടെ മകള്‍ എന്നതിലുപരി മലയാള സിനിമയ്ക്ക് ഏറ്റവും സുപരിചിതയായ നടിയാണ് കൃപ. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് വലുതായതിന് ശേഷവും അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും ചെറിയ വേഷങ്ങളിലാണ് നടി അഭിനയിച്ചത്.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ കൂടെ ലൊക്കേഷനില്‍ ഉണ്ടായ രസകരമായൊരു അനുഭവത്തെ കുറിച്ച് പറയുകയാണ് കൃപ. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അടുത്തിടെ മത്സരാര്‍ഥിയായി എത്തിയപ്പോള്‍ മനസ് തുറന്ന് സംസാരിക്കുകയായിരുന്നു നടി.
'മോഹന്‍ലാലിനൊപ്പം ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുകയായിരുന്നു. എത്ര തവണ എടുത്തിട്ടും ആ സീന്‍ ശരിയാവുന്നില്ല. എന്നെ അടിക്കുന്ന സീനാണ്. ഒന്നും രണ്ടും മൂന്നും തവണ എടുത്തിട്ടും കാര്യം നടക്കുന്നില്ല. ഒന്ന് രണ്ട് തവണ അടിക്കിട്ടിയിട്ട് ഞാന്‍ വീഴുന്നത് ശരിയാവുന്നില്ല. പിന്നെ രണ്ട് തവണ ക്യാമറയുടെ പ്രശ്നങ്ങളും വന്നു. എല്ലാം കൂടി ഒത്തിണങ്ങി വന്നാലല്ലേ ടേക്ക് ഓക്കെയാവുകയുള്ളു' എന്നും കൃപ പറയുന്നു.
കുറച്ച് സമയം കഴിഞ്ഞതോടെ എല്ലാവരുടെയും ക്ഷമ നശിച്ച് തുടങ്ങി. ആറാമത്തെയോ ഏഴാമത്തെ ടേക്കിലാണ് ആ സീന്‍ ശരിയാവുന്നത്. അങ്ങനെ അവസാനത്തെ ടേക്കില്‍ നല്ലൊരു അടി എനിക്കിട്ട് കിട്ടി. ആ ടേക്ക് ഓക്കെയായി. മുഖമൊക്കെ ആകെ ചുവന്ന് തുടുത്ത് വന്നു. ഇത് കണ്ട് ലാലേട്ടനും സങ്കടമായി. അന്ന് ഞാന്‍ കൊച്ച് കുട്ടിയാണ്. എന്നെ അടുത്ത് വിളിച്ചിട്ട് സോറി മോളേ, ഈ ടേക്ക് റെഡിയാക്കാന്‍ വേണ്ടി അടിച്ചതാണ്. നിന്നെ വേദനിപ്പിക്കാന്‍ വേണ്ടിയല്ലെന്നൊക്കെ പറഞ്ഞു.
എനിക്കിട്ട് അടി കിട്ടാതെ വീഴുകയായിരുന്നു പ്ലാന്‍ ചെയ്തത്. പ്ലാനിങ് പാളിയപ്പോള്‍ കിട്ടിയ അടിയായി പോയി. ശരിക്കും ലാലേട്ടന്റെ ടൈമിങ് കറക്ടായിരുന്നു. എന്തായാലും ലാലേട്ടന് അടുത്ത് വിളിച്ച് മടിയിലിരുത്തി ഒരു ഉമ്മയൊക്കെ തന്നു. അതോടെ അടി കിട്ടിയാലും ഇപ്പോള്‍ എന്താ കുഴപ്പമെന്ന് തോന്നിയതായിട്ടും കൃപ പറയുന്നു. വലുതായതിന് ശേഷം ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലും ലാലേട്ടന്റെ കൂടെ അഭിനയിച്ചിരുന്നു.
അദ്ദേഹം സഹതാരങ്ങള്‍ക്ക് നല്കുന്ന എനര്‍ജി ലെവല്‍ വലുതാണ്. മമ്മൂക്കയും അങ്ങനെ തന്നെയാണ്. അദ്ദേഹം ചീത്തയൊക്കെ പറയും. അത് സ്നേഹത്തോടെയുള്ള കരുതലും വാത്സല്യവുമൊക്കെയാണ്. അരയന്നങ്ങളുടെ വീടില് അഭിനയിക്കുമ്പോള്‍ നീയിങ്ങനെ നടന്നാല്‍ മതിയോ പഠിക്കേണ്ടേ? എന്ന് മമ്മൂക്ക ചോദിച്ചിരുന്നു.
പഠനത്തില്‍ അവള്‍ക്ക് താല്പര്യമുണ്ട്. അവളെ പഠിപ്പിക്കണമെന്ന് അച്ഛനോട് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. ഇനി സീരിയസായി പഠനത്തില്‍ ശ്രദ്ധിക്കാനും പറഞ്ഞു. ഇത് മാത്രമല്ല അമ്മയും ഞാനും ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെയാണെന്ന് പറഞ്ഞതും അദ്ദേഹമാണ്. രണ്ടാളെയും കാണാന്‍ ഒരുപോലെ ഉണ്ടല്ലോ എന്നും നടി പറയുന്നു.
A three-year-old boy who sleeps next to his mother without knowing that his mother is dead; Video by name