ലെസ്ബിയൻ പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുങ്ങുന്ന ‘ഹോളി വൂണ്ട്’(Holy Wound) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമിക്കുന്നത്.
മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.
ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് 'ഹോളി വൂണ്ട്' കഥ പറഞ്ഞ് പോകുന്നത്.
അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ചിത്രം ഓർമപ്പെടുത്തുന്നു. മുൻപ് മലയാള സിനിമയിൽ ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം വളരെ നിശബ്ദമായിട്ടാണ് പറഞ്ഞിരുന്നത്.
എന്നാൽ മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയിൽ രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയരംഗങ്ങൾ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.
റോണി റാഫേലാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഉണ്ണി മടവൂർ, എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം,
ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. എസ്.എസ്. ഫ്രെയിംസിന്റെ ആദ്യ ചിത്രം കൂടിയാണ് 'ഹോളി വൂണ്ട്'.
മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും അച്ഛൻ ആവുക എന്നുള്ളത് സുഖമുള്ള കാര്യമാണ്; സായികുമാർ
മലയാളത്തിലെ പ്രശസ്ത നടനാണ് സായികുമാർ. വർഷങ്ങളായി സിനിമയിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. ഇപ്പോഴിതാ ഇദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. സൂപ്പർ താരങ്ങളുടെ അച്ഛനായി സിനിമയിൽ തിളങ്ങിയ ചില കാര്യങ്ങൾ പറയുകയാണ് ഇദ്ദേഹം.
ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചത്. മമ്മൂട്ടി മോഹൻലാൽ എന്നിവരുടെയൊക്കെ അച്ഛൻ ആവുക എന്നത് ഒരു സുഖമല്ലേ എന്നാണ് സായി കുമാർ പറയുന്നത്.
ആൻഡ് ജോസഫ് തന്നെ രാജമാണിക്യം എന്ന സിനിമയ്ക്ക് വേണ്ടി വിളിച്ചു. മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു താൻ അപ്പോൾ. ചേട്ടൻ തന്നെ വഴക്കു പറയുമോ എന്ന് ചോദിച്ചായിരുന്നു ആന്റോ വിളിച്ചത്. താൻ കാര്യം പറയാൻ ആവശ്യപ്പെട്ടു.
അപ്പോഴാണ് മമ്മൂട്ടിയുടെ അച്ഛനായി രാജമാണിക്യത്തിൽ അഭിനയിക്കാൻ സാധിക്കുമോ എന്ന് തന്നോട് ചോദിച്ചത്. അതിനെന്താ എന്ന് താൻ മറുപടിയും കൊടുത്തു. അതൊരു ഞെട്ടലോടെയാണ് ആന്റോ കേട്ടത്. അതൊന്നും കുഴപ്പമില്ല എന്ന് അപ്പോൾ താൻ പറയാൻ ഒരു കാരണമുണ്ട്. മമ്മൂട്ടി മോഹൻലാൽ എന്നിവരുടെയൊക്കെ അച്ഛൻ ആവുക എന്നത് സുഖമുള്ള കാര്യമാണ്.
ആ സമയത്ത് താൻ എന്തുപറഞ്ഞാലും അവർ അനുസരിക്കില്ലേ. അതല്ലെങ്കിൽ എപ്പോൾ അടി കിട്ടി എന്ന് പറഞ്ഞാൽ മതി. സായികുമാർ പറഞ്ഞു. ചോട്ടാ മുംബൈയിൽ മോഹൻലാലിന്റെ അച്ഛനായി ഇതിനുശേഷമാണ് താൻ അഭിനയിച്ചത്.
അതിനുശേഷം ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും ദിലീപിന്റെയും അച്ഛനായി അഭിനയിച്ചു.മലയാള സിനിമയിലെ ഒട്ടുമിക്ക നായക നടന്മാരുടെയും അച്ഛനായി താൻ അഭിനയിച്ചിട്ടുണ്ട്. കിട്ടുന്ന റോൾ എങ്ങനെ നന്നായി ചെയ്യാം എന്നതാണ് തന്റെ. സായികുമാർ പറയുന്നു.
'Holy Wound' with lesbian love; The trailer is out