---
title: "മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും അച്ഛൻ ആവുക എന്നുള്ളത് സുഖമുള്ള കാര്യമാണ്; സായികുമാർ"
english_title: "Sayikumar's words are now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59771/sayikumars-words-are-now-going-viral"
published_at: "2022-08-05T20:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ed36817327e_SAYIKUMAR.jpg"
keywords: []
---

# മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും അച്ഛൻ ആവുക എന്നുള്ളത് സുഖമുള്ള കാര്യമാണ്; സായികുമാർ

> **Lead Summary:** മലയാളത്തിലെ പ്രശസ്ത നടനാണ് സായികുമാർ. വർഷങ്ങളായി സിനിമയിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. ഇപ്പോഴിതാ ഇദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. സൂപ്പർ താരങ്ങളുടെ അച്ഛനായി സിനിമയിൽ തിളങ്ങിയ ചില കാര്യങ്ങൾ പറയുകയാണ് ഇദ്ദേഹം.

## Article Content

മലയാളത്തിലെ പ്രശസ്ത നടനാണ് സായികുമാർ. വർഷങ്ങളായി സിനിമയിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. ഇപ്പോഴിതാ ഇദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. സൂപ്പർ താരങ്ങളുടെ അച്ഛനായി സിനിമയിൽ തിളങ്ങിയ ചില കാര്യങ്ങൾ പറയുകയാണ് ഇദ്ദേഹം.

ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചത്. മമ്മൂട്ടി മോഹൻലാൽ എന്നിവരുടെയൊക്കെ അച്ഛൻ ആവുക എന്നത് ഒരു സുഖമല്ലേ എന്നാണ് സായി കുമാർ പറയുന്നത്.

**

ആൻഡ് ജോസഫ് തന്നെ രാജമാണിക്യം എന്ന സിനിമയ്ക്ക് വേണ്ടി വിളിച്ചു. മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു താൻ അപ്പോൾ. ചേട്ടൻ തന്നെ വഴക്കു പറയുമോ എന്ന് ചോദിച്ചായിരുന്നു ആന്റോ വിളിച്ചത്. താൻ കാര്യം പറയാൻ ആവശ്യപ്പെട്ടു.

അപ്പോഴാണ് മമ്മൂട്ടിയുടെ അച്ഛനായി രാജമാണിക്യത്തിൽ അഭിനയിക്കാൻ സാധിക്കുമോ എന്ന് തന്നോട് ചോദിച്ചത്. അതിനെന്താ എന്ന് താൻ മറുപടിയും കൊടുത്തു. അതൊരു ഞെട്ടലോടെയാണ് ആന്റോ കേട്ടത്. അതൊന്നും കുഴപ്പമില്ല എന്ന് അപ്പോൾ താൻ പറയാൻ ഒരു കാരണമുണ്ട്. മമ്മൂട്ടി മോഹൻലാൽ എന്നിവരുടെയൊക്കെ അച്ഛൻ ആവുക എന്നത് സുഖമുള്ള കാര്യമാണ്.

ആ സമയത്ത് താൻ എന്തുപറഞ്ഞാലും അവർ അനുസരിക്കില്ലേ. അതല്ലെങ്കിൽ എപ്പോൾ അടി കിട്ടി എന്ന് പറഞ്ഞാൽ മതി. സായികുമാർ പറഞ്ഞു. ചോട്ടാ മുംബൈയിൽ മോഹൻലാലിന്റെ അച്ഛനായി ഇതിനുശേഷമാണ് താൻ അഭിനയിച്ചത്.

അതിനുശേഷം ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും ദിലീപിന്റെയും അച്ഛനായി അഭിനയിച്ചു.മലയാള സിനിമയിലെ ഒട്ടുമിക്ക നായക നടന്മാരുടെയും അച്ഛനായി താൻ അഭിനയിച്ചിട്ടുണ്ട്. കിട്ടുന്ന റോൾ എങ്ങനെ നന്നായി ചെയ്യാം എന്നതാണ് തന്റെ. സായികുമാർ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സിനിമാ താരങ്ങൾ. കഴിഞ്ഞ ദിവസം മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, ഗിന്നസ് പക്രു, വിവേക് ഗോപൻ, തുടങ്ങിയ താരങ്ങൾ തങ്ങളുടെ പ്രൊഫെെൽ ചിത്രം ത്രിവർണ്ണ പതാകയാക്കി മാറ്റിയിരുന്നു.

സംവിധായകരായ വിജി തമ്പി, രാമസിംഹൻ അബൂബക്കർ ഗായകരായ കെ.എസ് ചിത്ര, അനൂപ് ശങ്കർ, വിജയ് മാധവ് തുടങ്ങി മലയാള സിനിമയിലെ മറ്റ് താരങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ നൽകി രംഗത്തെത്തിയിരുന്നു.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ ജനങ്ങളോട് ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമാക്കാൻ നിർദേശിക്കുകയായിരുന്നു.

ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/59771/sayikumars-words-are-now-going-viral)